ബലാതàµà´¸à´‚à´— കേസിലàµâ€ മേസണàµâ€ à´—àµà´°àµ€à´¨àµâ€à´µàµà´¡à´¿à´¨àµ ജാമàµà´¯à´‚; വീടിനൠകനതàµà´¤ à´¸àµà´°à´•àµà´·
പതിനെട്ടു വയസുള്ള വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം മേസണ്‍ ഗ്രീന്‍വുഡിനെ ജാമ്യത്തില്‍ വിട്ടു. 20-കാരനായ ഇംഗ്ലണ്ട്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മൂന്ന് ദിവസമാണ് സെല്ലില്‍ കിടന്നത്. 72 മണിക്കൂര്‍ മാഞ്ചസ്റ്റര്‍ പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ്, മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് വിധേയമായ ശേഷമാണ് പോലീസ് താരത്തെ വിട്ടയച്ചത്. പോലീസ് ഞായറാഴ്ച തെരച്ചില്‍ നടത്തിയ ചെഷയറിലെ വീട്ടിലേക്കാണ് ഗ്രീന്‍വുഡ് എത്തുക. ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
രണ്ട് സ്വകാര്യ സുരക്ഷാ ഗാര്‍ഡുകള്‍ വീടിന് കാവല്‍ നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ എട്ട് സിസിടിവി ക്യാമറയില്‍ നിന്നും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന ഹോം സെക്യൂരിറ്റി സിസ്റ്റവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 14,000 പൗണ്ട് വാടകയ്ക്കാണ് താരം ഈ വീട്ടില്‍ താമസിക്കുന്നതെന്നാണ് വിവരം.
More »