യു.കെ.വാര്‍ത്തകള്‍

ലേബര്‍ പാര്‍ട്ടിക്ക്‌ ജനപ്രീതിയില്‍ വന്‍ ഇടിവ്; രണ്ടാഴ്ച മുന്‍പത്തെതില്‍ നിന്ന് 6 പോയിന്റ് ഇടിഞ്ഞു
യുകെയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നു. അഭിപ്രായ വോട്ടെടുപ്പുകളില്‍ ഇതുവരെ വലിയ ലീഡിലായിരുന്ന പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ വലിയ തിരിച്ചടിയുണ്ടായി. രണ്ടാഴ്ച മുന്‍പ് നടന്ന സര്‍വ്വേയില്‍ 21 പോയിന്റ് നേടിയ ലേബറിന് പുതിയതില്‍ ലീഡ് 15 പോയിന്റുകള്‍ ആയി. പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞത് 42 ശതമാനം പേര്‍. രണ്ടാഴ്ച മുന്‍പ് ലഭിച്ചതിനേക്കാള്‍ 3 ശതമാനത്തിന്റെ കുറവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം, ഭരണകക്ഷി 3 പോയിന്റുകള്‍ കൂടുതല്‍ നേടി അവരുടെ നില 27 ശതമാനത്തില്‍ എത്തിച്ചു. ഭരണസിരാകേന്ദ്രങ്ങളില്‍ താരതമ്യേന ശാന്തമായ ദിവസങ്ങളായിരുന്നു കഴിഞ്ഞ രണ്ടാഴ്ച എന്ന് പൊളിറ്റിക്കല്‍ റിസ്സര്‍ച്ച് ഡയറക്ടറായ ക്രിസ് ഹോപ്കിന്‍സ് പറയുന്നു. മാത്രമല്ല, ഇപ്പോഴത്തെ പ്രധാന വിഷയമായ ഇസ്രയേല്‍- ഗാസ പ്രശ്നത്തില്‍, ആശയക്കുഴപ്പത്തിന്

More »

പണപ്പെരുപ്പവും മിനിമം വേതനവും അനുസരിച്ച് പെന്‍ഷന്‍ തുകയിലും മാറ്റം; സ്റ്റേറ്റ് പെന്‍ഷനില്‍ 8.5% വര്‍ധന
പണപ്പെരുപ്പവും മിനിമം വേതന വര്‍ധനയും മൂലം പെന്‍ഷന്‍കാര്‍ക്ക് കൂടി ഗുണകരമാകുന്ന രീതിയില്‍ പെന്‍ഷനില്‍ 8.5 ശതമാനം വര്‍ധന. ചുരുങ്ങിയത് രണ്ടര ശതമാനം വര്‍ധന ഉറപ്പാക്കണമെന്നും ഒപ്പം പണപ്പെരുപ്പത്തിനും മിനിമം വേതനത്തിനും അടിസ്ഥാനമായുള്ള വര്‍ധന ഉണ്ടാകണമെന്നുമുള്ള ട്രിപ്പില്‍ ലോക്ക് നിയമമാണ് പെന്‍ഷന്‍കാര്‍ക്ക് ഗുണം ചെയ്തത്. 2016 ന് ശേഷം പെന്‍ഷന്‍ പ്രായമെത്തിയവര്‍ക്ക് ആഴ്ചതോറും ലഭിച്ചിരുന്ന 203.85 പൗണ്ട് 221.20 പൗണ്ടായി ഉയരും. 2016ന് മുമ്പ് പെന്‍ഷന്‍ പ്രായമെത്തിയവര്‍ക്ക് ലഭിച്ചിരുന്ന 156.20 പൗണ്ട് ആഴ്ചയില്‍ 169.50 പൗണ്ടായി വര്‍ധിച്ചത്. വര്‍ധിച്ചുവരുന്ന ജീവിത ചെലവിന് ആനുപാതികമായി പെന്‍ഷന്‍ തുക ഉയര്‍ത്തിയ നിയമം പെന്‍ഷനേഴ്‌സിന് ആശ്വാസമാണ്. ഇനി അധികാരത്തില്‍ വന്നാലും ട്രിപ്പിള്‍ ലോക്ക് സംവിധാനം തുടരുമെന്ന് ചാന്‍സ്ലര്‍ ജെറമി ഹണ്ട് പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷമായ ലേബറും ഈ നയം തുടരുമെന്ന്

More »

75 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച് കൊടുങ്കാറ്റ്; വെള്ളപ്പൊക്കത്തില്‍ വാഹനങ്ങള്‍ ഒലിച്ചു പോയി
മണിക്കൂറില്‍ 75 മൈല്‍ വേഗതയില്‍ ആഞ്ഞടിച്ച് കൊടുങ്കാറ്റ്. പേമാരിയില്‍ ബ്രിട്ടനില്‍ പലയിടങ്ങളിലും പ്രളയമുണ്ടായപ്പോള്‍ നാലോളം വാഹനങ്ങള്‍ ഒലിച്ചു പോയി. അതില്‍ ഒരു വാനിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ കയറിയിരുന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ അഗ്‌നിശമന പ്രവര്‍ത്തകര്‍ എത്തി രക്ഷിച്ചു. എസ്സെക്സിലെ മേഴ്സ ദ്വീപില്‍ നടന്ന സംഭവത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ മറ്റ് ആറുപേരും കുടുങ്ങിയിരുന്നു. സ്ട്രൂഡ് കോസ്വേയില്‍ ഉണ്ടായ സംഭവത്തില്‍ മറ്റ് നിരവധി കാറുകളും കുട്രുങ്ങി. റോഡില്‍ നിശ്ചലാവസ്ഥയില്‍ ആയ കാറുകളില്‍ നിന്നും ആളുകളെ രക്ഷിക്കുവാന്‍ തീരദേശ സൈന്യവും രംഗത്തെത്തിയിരുന്നു. തന്റെ പുറകിലായി ഇരുപതിലധികം കാറുകള്‍ നിരന്നു കിടക്കുന്നത് തന്റെ റിയര്‍വ്യൂ മിററില്‍ കാണാമായിരുന്നു എന്നാണ് കാറില്‍ കുടുങ്ങിപ്പോയ ഒരു വ്യക്തി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഉച്ചയ്ക്ക് 1.25 മണിയോടെ ഒരാളെ വാനില്‍ നിന്നും

More »

യുകെയില്‍ ആദ്യവീട് വാങ്ങാന്‍ വീട്ടുകാരുടെ കനിവ് തേടി യുവ തലമുറ
യുകെയില്‍ 20 വര്‍ഷത്തിനിടെ പ്രോപ്പര്‍ട്ടി വിലകള്‍ ഇരട്ടിയായതോടെ യുവ തലമുറയ്ക്ക് സ്വന്തമായി ആദ്യ വീടെന്ന ആഗ്രഹം സ്വപ്‍നമായി മാറുന്നു. മാതാപിതാക്കളുടെ ബാങ്ക് ബാലന്‍സ് ഉണ്ടെങ്കില്‍ മാത്രം ആദ്യത്തെ സ്വപ്‌നഭവനം സഫലമാക്കാവുന്ന സ്ഥിതിയിലാണ് കാല്‍ശതമാനം പേര്‍. പ്രിയപ്പെട്ടവര്‍ നല്‍കുന്ന സംഭാവനകളുടെ ബലത്തിലാണ് ആദ്യത്തെ വീട് വാങ്ങുന്ന പകുതിയോളം പേരും ഇതിന് ധൈര്യം കാണിക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് ദശകത്തിനിടെ ഈ കണക്കില്‍ ഇരട്ടി വര്‍ദ്ധനവാണുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും നല്‍കിയ സമ്മാനങ്ങളുടെ ബലത്തില്‍ ആദ്യത്തെ വീട് വാങ്ങിയവരുടെ എണ്ണം 36 ശതമാനമാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ പറയുന്നു. മറ്റൊരു 9 ശതമാനം പേര്‍ പാരമ്പര്യമായി ലഭിച്ച പണമാണ് വീട് വാങ്ങാന്‍ വിനിയോഗിച്ചത്. 2013/14 കാലഘട്ടത്തില്‍ 27 ശതമാനം

More »

സൈബര്‍ ഹണി ട്രാപ്പ് വിവാദം: 1922 കമ്മിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനം വില്യം വ്രാഗ് രാജിവച്ചു
ബ്രിട്ടീഷ് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന സൈബര്‍ ഹണി ട്രാപ്പ് വിവാദത്തില്‍ ടോറി പാര്‍ട്ടിയുടെ 1922 കമ്മിറ്റി വൈസ് ചെയര്‍മാന്‍ സ്ഥാനം വില്യം വ്രാഗ് രാജിവച്ചു. ഒരു ഡേറ്റിംഗ് ആപ്പില്‍ കണ്ടുമുട്ടിയ ഒരാള്‍ക്ക് സഹ എംപിമാരുടെ വിവരങ്ങള്‍ പങ്കുവെച്ചതായി ടോറി എംപിയായ വില്യം വ്രാഗ് സമ്മതിച്ചിരുന്നു. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് കോണ്‍സ്റ്റിറ്റ്യൂഷണല്‍ അഫയേഴ്‌സ് കമ്മറ്റി അധ്യക്ഷ സ്ഥാനവും അദ്ദേഹം ഒഴിയാന്‍ സാധ്യതയുണ്ട്. എംപിമാര്‍ക്ക് ആവശ്യപ്പെടാത്ത സന്ദേശങ്ങള്‍ അയച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരികയാണെന്ന് മെറ്റ് പോലീസ് സ്ഥിരീകരിച്ചു. രാഷ്ട്രീയ വൃത്തങ്ങളില്‍ 20 പേര്‍ക്ക് സംശയാസ്പദമായ വാചകങ്ങള്‍ ലഭിച്ചതായി പൊളിറ്റിക്കോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍, രണ്ട് കണ്‍സര്‍വേറ്റീവ് എംപിമാരും അതുപോലെ തന്നെ ചില വെസ്റ്റ്മിന്‍സ്റ്റര്‍

More »

പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം വാങ്ങുന്ന എന്‍എച്ച്എസ് ജിപിമാരുണ്ടെന്നു കണക്കുകള്‍
പ്രധാനമന്ത്രിയേക്കാള്‍ ശമ്പളം വാങ്ങുന്നവരാണ് ബ്രിട്ടനിലെ എന്‍എച്ച്എസിലെ ചില ജിപിമാരെന്ന് കണക്കുകള്‍. കോവിഡ് മഹാമാരി കാലത്താണ് നാലോളം ഫാമിലി ഡോക്ടര്‍മാര്‍ ഏഴക്ക വരുമാനം കൈപ്പറ്റിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആ സമയത്തെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സന്റെ 162,000 പൗണ്ടിനേക്കാള്‍ ആറിരട്ടി അധികം വരുമാനമാണ് ജിപിമാര്‍ നേടിയത്. ടാക്‌സ്‌പെയേഴ്‌സ് അലയന്‍സ്

More »

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനിലെ വീട്ടുവാടകയില്‍ 13% വര്‍ധനയുണ്ടാകുമെന്ന് മുന്നറിയിപ്പ്
യുകെയിലെ മലയാളികളടക്കമുള്ള വാടകക്കാരെ ആശങ്കയിലാഴ്ത്തി ബ്രിട്ടനിലെ വീട്ടുവാടകയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 13 ശതമാനം വര്‍ധനയുണ്ടാകുമെന്ന് മുന്നറിയിപ്പ്. റെസല്യൂഷന്‍ ഫൗണ്ടേഷന്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, വാടകയ്‌ക്കെടുക്കുന്നവര്‍ വാടകയ്‌ക്കായി ചെലവഴിക്കുന്ന തുക വരും വര്‍ഷങ്ങളിലെ വരുമാനത്തേക്കാള്‍ വേഗത്തില്‍ വളരുന്നതായി കാണുന്നു .

More »

ഹീത്രു എയര്‍പോര്‍ട്ടില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടി
ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഹീത്രു. ദിവസവും നൂറുകണക്കിന് വിമാനങ്ങള്‍ പറന്നുപൊങ്ങുന്ന വിമാനത്താവളമാണ് ലണ്ടനിലെ ഹീത്രൂവിലേത്. ഇപ്പോഴിതാ, എയര്‍പോര്‍ട്ടിലെ രണ്ടു വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിമുട്ടിയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. 121 യാത്രക്കാരുമായി പറക്കാന്‍ തുടങ്ങിയ ബ്രിട്ടീഷ് എയര്‍വേയ്‌സും മറ്റൊരിടത്തേക്ക്

More »

കനത്ത ദുരിതം വിതയ്ക്കാന്‍ കാത്‌ലീന്‍ കൊടുങ്കാറ്റ്; ഹീത്രൂവടക്കമുള്ള വിമാനത്താവളങ്ങളില്‍ നൂറിലേറെ വിമാനങ്ങള്‍ റദ്ദാക്കി
യുകെയിലെ കാലാവസ്ഥ മാറ്റിമറിക്കാന്‍ കാത്‌ലീന്‍ കൊടുങ്കാറ്റ്. ശക്തമായ കാറ്റ് മൂലമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതോടെ യുകെയില്‍ നൂറിലേറെ വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളിലായി റദ്ദാക്കി. ശനിയാഴ്ച തന്നെ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ 70 മൈല്‍ വേഗത്തിലുള്ള കാറ്റ് വീശി. ഇതോടെ ഹീത്രൂ, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, എഡിന്‍ബര്‍ഗ്, ബെല്‍ഫാസ്റ്റ് സിറ്റി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions