ജീവന്‍രക്ഷാ ചികിത്സ ലഭ്യമാകുന്നത് ഇംഗ്ലണ്ടിലെ 4.3% സ്‌ട്രോക്ക് രോഗികള്‍ക്ക് മാത്രം!
ബ്രിട്ടന്റെ അഭിമാനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് പല കാര്യങ്ങളിലും ഇപ്പോള്‍ തിരിച്ചടി നേരിടുകയാണ്. ഇംഗ്ലണ്ടിലെ സ്‌ട്രോക്ക് രോഗികള്‍ക്ക് പോലും സമയത്തു ജീവന്‍രക്ഷാ ചികിത്സ ലഭ്യമാകുന്നില്ല.
ഇംഗ്ലണ്ടില്‍ സ്‌ട്രോക്ക് നേരിടുന്ന രോഗികളെ ഗുരുതരമായ വൈകല്യങ്ങളും, മരണവും ബാധിക്കാതെ രക്ഷപ്പെടുത്താന്‍ സഹായിക്കുന്ന ചികിത്സയാണ് ഭൂരിഭാഗം സ്‌ട്രോക്ക് രോഗികള്‍ക്കും നിഷേധിക്കപ്പെടുന്നതെന്ന് പുതിയ കണക്കുകള്‍ പറയുന്നു.
മെക്കാനിക്കല്‍ ത്രോംബെക്ടമി എന്ന് അറിയപ്പെടുന്ന ചികിത്സയില്‍ ഒരു വയറും, സ്റ്റെന്റും തലച്ചോറിന് നേര്‍ക്ക് കടത്തിവിട്ട് രക്തമൊഴുക്ക് തടയുന്ന ക്ലോട്ടിനെ ഒഴിവാക്കുകയാണ് ചെയ്യുക. ഇത് 10% സ്‌ട്രോക്ക് രോഗികളെയെങ്കിലും സഹായിക്കുകയും ചെയ്യും. സ്‌ട്രോക്കിന്റെ പ്രത്യാഘാതങ്ങള്‍ കുറച്ച് അടുത്ത ദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യാനും സാധിക്കും.
എന്നാല്‍ കിംഗ്‌സ് കോളേജ്
More »
കനത്ത തിരിച്ചടിയായി സ്‌കൂള്‍ യൂണിഫോം ചെലവുകള്‍; ഒരു കുട്ടിക്ക് 442 പൗണ്ട് വരെ
സ്‌കൂള്‍ യൂണിഫോമിന് ചെലവേറുന്നതിനാല്‍ ചില സ്‌കൂളുകള്‍ ഒഴിവാക്കേണ്ട അവസ്ഥയില്‍ മാതാപിതാക്കള്‍. ബ്രിട്ടനിലെ പത്തിലൊന്ന് മാതാപിതാക്കളാണ് സ്‌കൂള്‍ യൂണിഫോമിന്റെ അധിക ചെലവ് മൂലം ചില സ്‌കൂളുകളില്‍ മക്കളെ ചേര്‍ക്കുന്നതില്‍ നിന്നും പിന്‍വാങ്ങുന്നതെന്നാണ് ഞെട്ടിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒരു കുട്ടിക്ക് 442 പൗണ്ട് വരെ സ്‌കൂള്‍ യൂണിഫോം ചെലവുള്ള സ്‌കൂളുകള്‍ രാജ്യത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ക്ലാസിലേക്ക് കുട്ടികളെ വസ്ത്രം നല്‍കി വിടാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി 12 ശതമാനം പേരാണ് സമ്മതിച്ചിരിക്കുന്നത്. എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം പിഇ കിറ്റ് ഉള്‍പ്പെടെ സെക്കന്‍ഡറി സ്‌കൂള്‍ യൂണിഫോമിന് ശരാശരി പ്രതിവര്‍ഷം 442 പൗണ്ടാണ് വേണ്ടിവരുന്നത്.
ഇത് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 343 പൗണ്ടാണ്. ഇതില്‍ രണ്ടിലും
More »
കോവിഡ് വാക്‌സിന്‍ കിട്ടാന്‍ ഹോളണ്ടിനോട് യുദ്ധം ചെയ്യാനൊരുങ്ങി; ബോറിസിന്റെ വെളിപ്പെടുത്തല്‍
കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ വാക്‌സിന്‍ കിട്ടാനുള്ള നെട്ടോട്ടത്തിലായിരുന്നു രാജ്യങ്ങള്‍. ഇപ്പോഴിതാ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആത്മകഥ ചര്‍ച്ചയാകുകയാണ്. വാക്‌സിന്‍ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സ് ഹോളണ്ടിനെ ആക്രമിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
വാക്‌സിനായ ആസ്ട്ര സെനെക വാക്‌സിന്റെ അഞ്ചു മില്യണ്‍ ഡോസുകള്‍ ലഭിക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി മാസങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ലീഡനിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ച വാക്‌സിന്‍ ബ്രിട്ടനിലെത്തിക്കാനായി സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായി വിളിച്ചുവരുത്തി സംസാരിച്ചെന്നും ബോറിസ് ആത്മകഥയില്‍ പറയുന്നു.
ബ്രിട്ടീഷ് സര്‍ക്കാര്‍ സഹായത്തില്‍ ബ്രിട്ടനില്‍ വികസിപ്പിച്ച ആസ്ട്ര സെനെക വാക്‌സിന്‍ യൂറോപ്യന്‍ യൂണിയന്റെ കൈപ്പിടിയിലായതില്‍ ബോറിസ്
More »
18 വര്‍ഷമായി ഹൃദ്രോഗ വിദഗ്ധന്‍; പത്താം തവണയും ഇംഗ്ലീഷ് പരീക്ഷ തോറ്റു!
എന്‍ എച്ച് എസ്സിലെ തന്റെ 18 വര്‍ഷക്കാലത്തെ സേവനത്തിനിടയില്‍ ഇംഗ്ലീഷ് പരീക്ഷയില്‍ പത്താം തവണയും തോറ്റു തൊപ്പിയിട്ട് ഹൃദ്രോഗ വിദഗ്ധന്‍. ഇതോടെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. എന്‍ എച്ച് എസ്സിലെ തന്റെ 18 വര്‍ഷക്കാലത്തെ സേവനത്തിനിടയില്‍ ഇത് അഞ്ചാം തവണയാണ് 65 കാരനായ ഡോക്ടര്‍ ടൊമസ്സ് ഫ്രൈലെവിക്‌സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. ശിക്ഷ ലഭിച്ചതെല്ലാം ഇംഗ്ലീഷ് ശരിയായി കൈകാര്യം ചെയ്യാന്‍ അറിയാത്തതിനാല്‍, ഇംഗ്ലീഷ് പരീക്ഷക്ക് പരാജയപ്പെട്ടതിനാല്‍. ഈ സസ്‌പെന്‍ഷന്‍ കാലയളവിലും അദ്ദേഹം എസ്സെക്‌സിലെ പ്രിന്‍സസ്സ് അലക്‌സാന്‍ഡ്ര ഹോസ്പിറ്റല്‍, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍, റോയല്‍ സ്റ്റൊക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, സട്ടണിലെ ഗുഡ് ജോപ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഹൃദ്രോഗ വിദഗ്ധനായി സേവനമനുഷ്ഠിച്ചു എന്നത് മറ്റൊരു കാര്യം.
രോഗികള്‍ക്ക് ഏറെ അപകടകരമായേക്കും 2006 ല്‍ യു കെയില്‍ എത്തിയ
More »
കുടുംബ ബജറ്റില്‍ ഇടിത്തീയായി എനര്‍ജി നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ ഉയരും
ഒക്ടോബര്‍ 1 മുതല്‍ ബ്രിട്ടനിലെ വീടുകളില്‍ നിന്നും ഈടാക്കുന്ന എനര്‍ജി നിരക്കുകളില്‍ വര്‍ദ്ധന പ്രാബല്യത്തില്‍. ഇത് ജനങ്ങളുടെ പോക്കറ്റ് കാലിയാക്കും. ചൊവ്വാഴ്ചയിലെ നിരക്ക് വര്‍ദ്ധനവില്‍ നിന്നും താല്‍ക്കാലികമായി രക്ഷപ്പെടാന്‍ വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്ന ആശയം ഈ വീക്കെന്‍ഡില്‍ തന്നെ മീറ്റര്‍ റീഡിംഗ് സമര്‍പ്പിക്കാനാണ്.
കുറഞ്ഞ നിരക്കില്‍ ഉപയോഗിച്ചിരുന്ന എനര്‍ജിക്ക് കൂടുതല്‍ തുക നല്‍കേണ്ടി വരുന്നത് ഇത്തവണ ഒഴിവാക്കാനാണു ഈ സൂത്രം. സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫിലുള്ള വീടുകള്‍ക്ക് അടുത്ത മാസം 1 മുതല്‍ 10 ശതമാനത്തോളമാണ് നിരക്ക് വര്‍ദ്ധിക്കുന്നത്. രാജ്യത്തെ 85% വീടുകളും ഈ താരിഫിലാണ്. എനര്‍ജി റെഗുലേറ്ററായ ഓഫ്‌ജെം പ്രൈസ് ക്യാപ്പില്‍ വരുത്തിയ മാറ്റമാണ് ഒക്ടോബറില്‍ പ്രതിഫലിക്കുന്നത്.
എന്നാല്‍ ഇതിന് മുന്‍പ് മീറ്റര്‍ റീഡിംഗ് എടുക്കുന്നത് വഴി സപ്ലൈയര്‍ നിങ്ങളുടെ ഉപയോഗത്തിനുള്ള നിരക്ക്
More »
വെയില്‍സില്‍ ക്യാമ്പ് ട്രിപ്പിന് പോയ 12 കാരനും മുത്തശ്ശനും മരിച്ചത് വിഷവാതകം ശ്വസിച്ചെന്ന് റിപ്പോര്‍ട്ട്
കൂടുംബത്തിനൊപ്പം വെയില്‍സില്‍ ക്യാമ്പ് ട്രിപ്പിന് പോയ 12 കാരനും മുത്തശ്ശനും മരിച്ച സംഭവം വിഷവാതകം ശ്വസിച്ചെന്ന് റിപ്പോര്‍ട്ട്. മരണ കാരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതു മൂലം ആണെന്നാണ് റിപ്പോര്‍ട്ട്. 12 കാരനായ കൈസി റക്കായ് സെല്‍ഡന്‍ ബ്രൗണും മുത്തഛനായ 66 കാരന്‍ ഡേവിഡ് ബ്രൗണിനേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരെയും സെപ്തംബര്‍ 14ന് രാവിലെ 11 ഓടെ ടെന്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം ക്യാമ്പിനു പോയ അമ്മാവനാണ് ഇരുവരേയും ബോധംകെട്ട നിലയില്‍ കണ്ടത്. പാചകം ചെയ്യാനുപയോഗിക്കുന്ന സ്റ്റൗവില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ടെന്റില്‍ വ്യാപിച്ചതായിരിക്കാമെന്നാണ് സൂചന.
ബെര്‍ക്ക് ഷെയറിലെ എര്‍ലിയില്‍ നിന്ന് കുടുംബം 200 മൈല്‍ യാത്ര ചെയ്ത് മിഡ് വെയില്‍സിലെ ക്യാമ്പ് സൈറ്റില്‍ എത്തി ടെന്റില്‍ ഉറങ്ങുമ്പോഴാണ് ദുരന്തം സംഭവിച്ചത്.
അടിയന്തര രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും
More »
യുകെയില്‍ അറസ്റ്റിലാകുന്നതില്‍ പുരുഷന്‍മാരെ മറികടന്നു സ്ത്രീ ക്രിമിനലുകള്‍
യുകെയില്‍ അറസ്റ്റിലാകുന്ന പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീ കുറ്റവാളികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. ഗുരുതര അതിക്രമങ്ങളും, ലൈംഗിക കുറ്റകൃത്യങ്ങളും ഉള്‍പ്പെടെയുള്ളവ ചെയ്തതിനാണ് ഇവര്‍ പിടിയിലാകുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു.
ഇംഗ്ലണ്ടിലും, വെയില്‍സിലും കഴിഞ്ഞ മാര്‍ച്ച് വരെ പിടിയിലായ സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെയും എണ്ണമാണ് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അറസ്റ്റിലാകുന്ന വനിതകളുടെ എണ്ണത്തില്‍ 12 ശതമാനം കുതിച്ചുചാട്ടമാണ് ഉണ്ടായത്.
അതിക്രമങ്ങള്‍, കവര്‍ച്ച, ലൈംഗിക കുറ്റകൃത്യങ്ങള്‍ എന്നിങ്ങനെയുള്ള കേസുകളില്‍ അറസ്റ്റിലാകുന്ന സ്ത്രീകളുടെ എണ്ണത്തിലാണ് വന്‍ വര്‍ദ്ധനവുള്ളത്. അതേസമയം അറസ്റ്റിലാകുന്ന പുരുഷന്‍മാരുടെ എണ്ണത്തില്‍ ഈ സമയത്ത് ഏഴ് ശതമാനം വര്‍ദ്ധനവാണുള്ളത്. ജയിലിലുള്ള വനിതകളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്മൂദ്
More »
യുകെയില്‍ ആദ്യമായി ദയാവധത്തിനുള്ള മെഷീന്‍ ഉപയോഗിക്കാന്‍ ഒപ്പിട്ടു വൃദ്ധ ദമ്പതികള്‍
വാര്‍ദ്ധക്യകാലത്ത് എന്‍എച്ച്എസ് പരിചരണം ലഭിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലൂടെയാണ് യുകെ ജനത കടന്നു പോകുന്നത്. യുകെയില്‍ ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതി ഉപയോഗിച്ച് വാര്‍ദ്ധക്യത്തിലുള്ള ജനങ്ങളെ രാജ്യം നല്ല രീതിയില്‍ നോക്കുമെന്നാണ് പറയുന്നതെങ്കിലും പ്രായമായ ആളുകളെ വേണ്ടവിധം പരിചരിക്കാന്‍ കഴിയുന്നുവെന്ന് ഗവണ്‍മെന്റിന് ഉറപ്പാക്കാന്‍ സാധിക്കുന്നില്ല. എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധിയാണ് ഇതിന് പ്രധാന കാരണം.
ഈ അവസരത്തിലാണ് കൂടുതല്‍ ദുരിതം നേരിടാതെ ജീവിതം അവസാനിപ്പിക്കാന്‍ വൃദ്ധരായ ദമ്പതികള്‍ തീരുമാനിച്ചിരിക്കുന്നത്. 80-കാരി ക്രിസ്റ്റീന്‍ സ്‌കോട്ടും, ഭര്‍ത്താവ് 86-കാരന്‍ പീറ്ററുമാണ് സ്വിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആത്മഹത്യാ ഗ്രൂപ്പായ 'ദി ലാസ്റ്റ് റിസോര്‍ട്ടിന്റെ' വിവാദമായ സാര്‍ക്കോ മെഷീന്‍ ഉപയോഗിച്ച് സ്വയം ദയാവധം സമ്മാനിക്കാന്‍
More »
പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ താരിഫ് ഉയര്‍ത്തും; വലിയ സ്വിമ്മിങ് പൂളും ബാക്ക് ഗാര്‍ഡനുമുള്ളവര്‍ക്ക് വാട്ടര്‍ ബില്‍ ഉയരും
പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ വലിയ വീടുകളിലെ താരിഫ് ഉയര്‍ത്താന്‍ ലേബര്‍ സര്‍ക്കാര്‍. ടാക്‌സ് വീടിന്റെ വലിപ്പം അനുസരിച്ച് നല്‍കും പോലെ വീട്ടിലെ ആര്‍ഭാടങ്ങള്‍ ഇനി നിങ്ങള്‍ സമ്പന്നരാണെന്ന് തെളിയിക്കുന്ന കാരണങ്ങളാകാം. വലിയ സ്വിമ്മിങ് പൂളും ബാക്ക് ഗാര്‍ഡനുമുള്ളവര്‍ക്ക് വാട്ടര്‍ ബില്‍ ഉയരും. ആര്‍ഭാടമുള്ള വീടുകള്‍ സ്വന്തമാക്കിയവര്‍ക്ക് ഇനി ജീവിത ചെലവും ഉയരുമെന്നു ചുരുക്കം.
ജീവിത ചെലവ് കൂടുന്നതില്‍ പരാതി പറയുന്ന സാധാരണക്കാര്‍ക്ക് വലിയ ബാധ്യത തലയിലേറ്റാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അതിനാല്‍ നികുതി ഭാരം ഉള്‍പ്പെടെ പെട്ടെന്ന് തീരുമാനിക്കാനും സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ ബജറ്റില്‍ ചില ഹിതകരമല്ലാത്ത തീരുമാനങ്ങള്‍ എടുക്കേ അടയ്‌ക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ജല വിതരണം നിയന്ത്രിക്കാനും പാവപ്പെട്ടവരുടെ മേല്‍ അധിക ഭാരം നല്‍കാതിരിക്കാനും സര്‍ക്കാര്‍ ചില
More »