ലേബര്‍ പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ലിവര്‍പൂളില്‍ സമാപനം; മലയാളിനേതാക്കളെല്ലാം പങ്കെടുത്തു
പതിനഞ്ച് വര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയതിനു പിന്നാലെ നടന്ന ലേബര്‍ പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ലിവര്‍പൂളില്‍ സമാപനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പം, നിരവധി ലോകരാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം പേരാണ് സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ നടന്ന ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തത്.
പ്രധാനമന്ത്രിയും പാര്‍ട്ടി ലീഡറുമായ കീര്‍ സ്റ്റാര്‍മര്‍, ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍, ധനകാര്യ മന്ത്രി റേച്ചല്‍ റീവ്‌സ് തുടങ്ങി ഭരണത്തലത്തിലും സംഘടനാ തലത്തിലുമുള്ള വലിയൊരു നേതൃനിരതന്നെ ലിവര്‍പൂളിനെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി.
ലേബര്‍ ദേശീയ സമ്മേളനത്തില്‍ മലയാള പെരുമ വിളിച്ചറിയിച്ചുകൊണ്ട് രാജ്യത്തെ പ്രധാന മലയാളി ലേബര്‍ നേതാക്കള്‍ സമ്മേളനത്തില്‍ സജീവ സാന്നിധ്യങ്ങള്‍ ആയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യ മലയാളി
More »
വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടിക്കെതിരെ വോട്ട് ചെയ്ത് ലേബര്‍ കോണ്‍ഫറന്‍സ്; ക്ഷുഭിതനായി പ്രധാനമന്ത്രി
ലേബര്‍ ഗവണ്‍മെന്റിനെതിരെ പ്രഹരവുമായി യൂണിയനുകള്‍. ലക്ഷക്കണക്കിന് പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടിക്ക് എതിരെ ലേബര്‍ കോണ്‍ഫറന്‍സില്‍ ശക്തി തെളിയിക്കാന്‍ ശ്രമിച്ച് യൂണിയനുകളും, ഗവണ്‍മെന്റും ഇരുപക്ഷത്തായി നിലയുറപ്പിക്കുകയാണ് ഉണ്ടായത്. പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടിക്കെതിരെ വോട്ട് ചെയ്യുകയായിരുന്നു ലേബര്‍ കോണ്‍ഫറന്‍സ്.
ലിവര്‍പൂളിലെ കോണ്‍ഫറന്‍സില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇത് പാലിക്കേണ്ട ചുമതലയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതായി വരുമെന്നാണ് സ്റ്റാര്‍മറുടെ നിലപാട്.
യൂണിവേഴ്‌സല്‍ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ തിരിച്ചെത്തിക്കുന്നതിനെ അനുകൂലിച്ചുള്ള പ്രമേയത്തിനാണ് കോണ്‍ഫറന്‍സ് അനുകൂലമായി വോട്ട് ചെയ്തത്. ഇത് ട്രേഡ് യൂണിയന്‍ നേതാക്കള്‍ സ്റ്റാര്‍മര്‍ക്ക്
More »
ഇംഗ്ലണ്ടില്‍ ഫാര്‍മസികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു; ജിപിമാരുടെ സേവനങ്ങള്‍ക്കായി ഫാര്‍മസികളെ ഉപയോഗിക്കാനുള്ള പദ്ധതിക്ക് തിരിച്ചടി
ഇംഗ്ലണ്ടില്‍ ഹൈസ്ട്രീറ്റ് ഫാര്‍മസികള്‍ ആശങ്കപ്പെടുത്തുന്ന നിരക്കില്‍ അടച്ചുപൂട്ടുന്നതായി കണക്കുകള്‍. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പരിചരണം നല്‍കാന്‍ ജിപിമാര്‍ക്ക് പകരമായി ഫാര്‍മസികളെ ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഈ തിരിച്ചടി. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 436 കമ്മ്യൂണിറ്റി ഫാര്‍മസികള്‍ പരിപൂര്‍ണ്ണമായി അടച്ച സ്ഥിതിയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
കൂടാതെ 13,863 താല്‍ക്കാലിക അടച്ചുപൂട്ടലുകളും വന്നതായാണ് കണക്ക്. ജിപിമാരുടെ സേവനങ്ങളില്‍പ്പെടുന്ന ആരോഗ്യപരമായ ഉപദേശങ്ങളും, മരുന്നുകളും നേടാന്‍ ഇത് രോഗികള്‍ക്ക് തടസ്സമാകുന്നതായാണ് വ്യക്തമാകുന്നത്. അതേസമയം പ്രാദേശിക മേഖലകളിലാണ് കൂടുതല്‍ അടച്ചുപൂട്ടലെന്നാണ് ട്രെന്‍ഡ് ചൂണ്ടിക്കാണിക്കുന്നത്. ഇത് പ്രായമായവരെയും, സാമൂഹികമായി പിന്നില്‍ നില്‍ക്കുന്നവരെയും ബുദ്ധിമുട്ടിക്കുന്നതായി ഹെല്‍ത്ത്‌വാച്ച് ഇംഗ്ലണ്ട് പറയുന്നു.
എന്‍എച്ച്എസ്
More »
ഇംഗ്ലണ്ടിലും വെയില്‍സിലും വീണ്ടും പേമാരി, വെള്ളപ്പൊക്ക മുന്നറിയിപ്പ്
മധ്യ, തെക്കന്‍ ഇംഗ്ലണ്ടിന്റെ ഭാഗങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായ പേമാരിയും കാറ്റും ഇടിമിന്നലുകളും ഉണ്ടായതിന്റെ ആഘാതം മാറുംമുമ്പേ ഇംഗ്ലണ്ടിലും വെയില്‍സിലും വീണ്ടും പേമാരി, വെള്ളപ്പൊക്ക മുന്നറിയിപ്പ്. കാലാവസ്ഥാ ഓഫീസ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴയ്ക്ക് പുതിയ മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി.
വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിന്റെ ചില ഭാഗങ്ങളും വെയില്‍സിന്റെ ഭൂരിഭാഗവും ഒഴികെ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്.
പരിസ്ഥിതി ഏജന്‍സിക്ക് ഇംഗ്ലണ്ടിലുടനീളം 27 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും 60 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും ഉണ്ട്.വാരാന്ത്യത്തിലും തിങ്കളാഴ്ചകളിലും ഉണ്ടായ കനത്ത മഴയില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിലായി, റോഡുകളും വയലുകളും വെള്ളത്തില്‍ മുങ്ങി, റെയില്‍ സര്‍വീസുകള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തു, നദികള്‍
More »
എന്‍എച്ച്എസ് ഓപ്പറേഷന്‍ തീയേറ്ററുകള്‍ 'ഫോര്‍മുല 1' പിറ്റ്‌സ്റ്റോപ്പുകളാക്കും!
ആശുപത്രി സേവനങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി ഉണ്ടാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ഓപ്പറേഷന്‍ തീയേറ്ററുകള്‍ ഫോര്‍മുല 1 പിറ്റ്‌സ്റ്റോപ്പുകള്‍ പോലെ പ്രവര്‍ത്തിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി സ്വപ്‌നം കാണുന്നത്.
രോഗികളെ കാണുന്നത് വേഗത്തിലാക്കി തൊഴില്‍ രംഗത്തേക്ക് ജനങ്ങളെ മടക്കിയെത്തിക്കുന്നതിനാണ് ഓപ്പറേഷന്‍ തീയേറ്ററുകള്‍ സുസജ്ജമാക്കുമെന്ന് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നത്. ഇതിനായി ആശുപത്രികളിലേക്ക് ഉന്നത ഡോക്ടര്‍മാരുടെ സംഘത്തെ അയയ്ക്കുമെന്ന് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഹെല്‍ത്ത് സെക്രട്ടറി പറയുന്നത്.
ഉന്നത ഡോക്ടര്‍മാര്‍ സാധാരണ നിലയേക്കാള്‍ നാലിരട്ടി കൂടുതല്‍ ഓപ്പറേഷനുകള്‍ നടത്താനുള്ള പുതിയ പോംവഴികള്‍ വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സാമ്പത്തിക സ്തംഭനാവസ്ഥ നേരിടുന്ന ഭാഗങ്ങളിലെ 20 ഹോസ്പിറ്റല്‍ ട്രസ്റ്റുകളിലാണ് 'ക്രാക്ക്' സംഘങ്ങളെ
More »
ബ്രിസ്‌റ്റോളില്‍ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു
യുകെ മലയാളികളെ തേടി വീണ്ടുമൊരു മരണവാര്‍ത്തകൂടി. ബ്രിസ്‌റ്റോളിലെ മലയാളി സമൂഹത്തിന് ഏറെ പ്രിയപ്പെട്ട വ്യക്തിയായ അവരുടെ പ്രിയങ്കരനായ സതീശന്‍ ചേട്ടന്‍ (ടി എസ് സതീശന്‍-62) ആണ് വിടപറഞ്ഞത്. ബ്രിസ്റ്റോള്‍ സൗത്ത്മീഡ് ആശുപത്രിയില്‍വച്ചായിരുന്നു മരണം. ഇന്നലെ വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് മൂന്നു ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.
ചിരിക്കുന്ന മുഖവുമായി എല്ലാവര്‍ക്കുമിടയില്‍ ചുറുചുറുക്കോടെ ഓടിനടന്ന ഏവര്‍ക്കും പ്രിയങ്കരനായ ആളായിരുന്നു സതീശന്‍ ചേട്ടന്‍. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് വീട്ടുകാരും സുഹൃത്തുക്കളും.
ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ചെമ്പഴന്തി കുടുംബ യൂണിറ്റ് അംഗമായിരുന്നു. ശ്യാമള സതീശനാണ് ഭാര്യ.
മക്കള്‍ സുസ്മിത്, തുഷാര
സംസ്‌കാരമുള്‍പ്പെടെ കാര്യങ്ങള്‍ പിന്നീട്
More »
ബജറ്റില്‍ കടുത്ത സാമ്പത്തിക ആഘാതം ഉണ്ടാകുമെന്നു പാര്‍ട്ടി കോണ്‍ഫറന്‍സില്‍ സൂചന നല്‍കി കീര്‍ സ്റ്റാര്‍മര്‍
ബ്രിട്ടന്‍ പുനര്‍നിര്‍മ്മാണ പദ്ധതി പൂര്‍ത്തിയാകുവാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നും, കഷ്ടതകളും ക്ലേശങ്ങളും എല്ലാവരും പങ്കുവയ്ക്കണമെന്നും പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. വര്‍ദ്ധനവുകളും, ജനപ്രിയമല്ലാത്ത തീരുമാനങ്ങളും വരുമെന്ന സൂചന നല്‍കി കൊണ്ടാണ് പ്രധാനമന്ത്രി ലിവര്‍പൂളില്‍ നടന്ന ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പ്രസംഗിച്ചത്.
അടുത്ത മാസത്തെ ബജറ്റില്‍ തന്നെ നികുതി വര്‍ദ്ധനവിനുള്ള സാധ്യതകളും അദ്ദേഹം പങ്കുവെച്ചു. ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി ശരിപ്പെടുകയും, സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുകയും ചെയ്യുന്നത് വരെ കുറഞ്ഞ നികുതി കൊണ്ട് കാര്യമില്ലെന്നാണ് സ്റ്റാര്‍മര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ആയിരക്കണക്കിന് ചാനല്‍ കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ത്ഥിത്വം നല്‍കാനും, ഗ്രീന്‍ ബെല്‍റ്റില്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്താനും, പുതിയ ജയിലുകള്‍ നിര്‍മ്മിക്കുന്നതും, നൂറുകണക്കിന് മൈല്‍
More »
ഷിഫ്റ്റിന്റെ പേരില്‍ തര്‍ക്കം; ആംബുലന്‍സ് സര്‍വീസ് മേധാവിയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ജീവനക്കാരി
ഷിഫ്റ്റ് പാറ്റേണുകളുടെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആംബുലന്‍സ് സര്‍വ്വീസ് മേധാവിയെ വീട്ടില്‍ കയറി ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച് ആംബുലന്‍സ് ജീവനക്കാരി. നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസിലെ തന്റെ മാനേജരായ മിഖാല മോര്‍ട്ടനെയാണ് വീട്ടില്‍ കയറി 46-കാരി സ്‌റ്റേസി സ്മിത്ത് അക്രമിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ആംബുലന്‍സ് ജീവനക്കാരി മേധാവിയുടെ വീട്ടില്‍ കയറി അക്രമം നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് രാവിലെ 5.30നായിരുന്നു സംഭവം. ടേംസൈഡ് ഡങ്ക്ഫീല്‍ഡിലെ മോര്‍ട്ടന്റെ വീടിന് പുറത്ത് കാത്തുകിടന്ന സ്മിത്ത് ഇതിന് ശേഷമാണ് അക്രമം നടത്തിയതെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണയില്‍ വ്യക്തമാക്കി.
ചുറ്റിക കൊണ്ട് സ്മിത്ത് മോര്‍ട്ടന്റെ തലയ്ക്ക് അടിച്ചതോടെ മരണഭീതിയില്‍ ഇവര്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഇതിനിടെ അക്രമിയുടെ കൈയില്‍ നിന്നും ചുറ്റിക
More »
എന്‍എച്ച്എസിലെ വെയിറ്റിങ് ലിസ്റ്റ് കുറക്കാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇംഗ്ലണ്ടും വെയില്‍സും
വെയിറ്റിങ് ലിസ്റ്റ് കുതിച്ചുയര്‍ന്നതോടെ എന്‍എച്ച്എസില്‍ ചികിത്സ തേടുന്ന രോഗികള്‍ കടുത്ത അതൃപ്തിയിലാണ്. കുട്ടികളും മുതിര്‍ന്നവരും അടക്കം ലക്ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന്റെ പേരില്‍ ബ്രിട്ടനിലെ ആരോഗ്യ മേഖല പഴികേള്‍ക്കുകയാണ്. അതുകൊണ്ടു സര്‍ക്കാരിന്റെ മുന്നിലെ വലിയ വെല്ലുവിളിയാണ് കാത്തിരിപ്പിനുള്ള പരിഹാരം
ഏഴു ദശലക്ഷത്തിലേറെ ആളുകള്‍ ചികിത്സയ്ക്ക് കാത്തിരിക്കുന്നു എന്ന അവസ്ഥ ഭയാനാകമാണ്. കോവിഡ് മൂലവും നഴ്‌സുമാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ ജീവനക്കാരുടെ കുറവും മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്‍എച്ച്എസിന് ഫണ്ട് തരുമ്പോള്‍ തന്നെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കണമെന്ന് ഓര്‍മ്മിപ്പിച്ചിരുന്നു.
വെയ്റ്റിങ് ലിസ്റ്റ് കുറക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വെയില്‍സ് സര്‍ക്കാരുമായി സഹകരിക്കാനുള്ള നീക്കത്തിലാണ് യുകെ. ലിവര്‍പൂളില്‍ നടക്കുന്ന ലേബറിന്റെ
More »