ഇമിഗ്രേഷന്‍

ജര്‍മന്‍ ഏജന്‍സിയുമായി ധാരണ; വര്‍ഷം 10,000 മലയാളി നഴ്‌സുമാര്‍ക്ക് അവസരം
തിരുവനന്തപുരം : മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ വന്‍ ജോലിസാധ്യത തുറന്നു നോര്‍ക്കയും ജര്‍മന്‍ സര്‍ക്കാര്‍ ഏജന്‍സിയും ധാരണാപത്രം ഒപ്പിടും. ജര്‍മന്‍ ആരോഗ്യമേഖലയില്‍ വിദേശറിക്രൂട്ട്‌മെന്റ് നടത്താന്‍ അനുമതിയുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്‌മെന്റാണ്‌ നോര്‍ക്കയുമായി കൈകോര്‍ക്കുന്നത്. 'ട്രിപ്പിള്‍ വിന്‍' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ഏജന്‍സി പങ്കാളിയാകുന്നത്. ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ വര്‍ഷം 10,000-ത്തോളം നഴ്‌സിങ് ഒഴിവുകളാണുള്ളത്. സംസ്ഥാനത്ത് വര്‍ഷംതോറും 8500 പേര്‍ നഴ്‌സിങ് പഠിച്ച് ഇറങ്ങുന്നുണ്ട്. ജര്‍മന്‍ ഭാഷാ വൈദഗ്‌ധ്യവും ഗവണ്‍മെന്റ് അംഗീകരിച്ച നഴ്‌സിങ് ബിരുദവുമുണ്ടെങ്കില്‍ ജോലി നേടാനാകും. ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ യോഗ്യതയാണ് വേണ്ടത്. നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ബി1 ലെവല്‍ യോഗ്യത മതിയാകും. ജര്‍മനിയില്‍ എത്തിയശേഷം

More »

മലയാളി നഴ്‌സുമാര്‍ക്ക്‌ ഇനി ജപ്പാനിലേക്ക് പോകാം; ആകര്‍ഷക ശമ്പളം
ഗള്‍ഫും യൂറോപ്പും മാത്രമല്ല ഇനി ജപ്പാനും മലയാളി നഴ്‌സുമാരുടെ ഇഷ്ട സങ്കേതമാകാന്‍ പോകുന്നു. ജപ്പാനിലേക്ക് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇന്ത്യയും ജപ്പാനും ചേര്‍ന്ന് ആരംഭിക്കുന്ന പദ്ധതി കേരളത്തില്‍ ആരംഭിക്കുമ്പോള്‍ പ്രാധാന്യം ലഭിക്കുക നഴ്‌സിങ് മേഖലയ്ക്ക് ആയിരിക്കും. ഏകദേശം 60000 വിദേശ നഴ്‌സുമാരെയാണ് ജപ്പാനിലേക്ക് ആവശ്യം. ഇതില്‍ വലിയൊരു ശതമാനവും കേരളത്തില്‍ നിന്നാകുമെന്നാണ് സൂചന. എഞ്ചിനീയറിങ് മേഖലയിലുള്ളവര്‍ക്കും തൊഴില്‍ സാധ്യതയുണ്ട്. കേരളത്തില്‍ നോര്‍ക്ക റൂട്‌സിനാണ് പരിശീലന ചുമതല. പരിശീലന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഒരു മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശമുണ്ടാകുമെന്നാണ് പ്രതീക്ഷ. ജപ്പാനീസ് ഭാഷ പഠിപ്പിക്കാന്‍ പരിശീലകന്‍ എത്തുന്നതിനനുസരിച്ച് അപേക്ഷ ക്ഷണിക്കും. പരിശീലനം സൗജന്യമായിരിക്കും. യോഗ്യതാ പരീക്ഷ വിജയിച്ചാല്‍ ജപ്പാനിലേക്ക്

More »

പോയിന്റുകള്‍ അടിസ്ഥാനമാക്കിയുള്ള യുകെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ ജോലിക്കാരെ അടിയന്തരമായി എങ്ങനെ കൊണ്ടുവരാം?
ലണ്ടന്‍ : ബ്രക്‌സിറ്റിനു ശേഷമുള്ള യുകെയുടെ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം ഓസ്‌ട്രേലിയന്‍ മോഡലില്‍ പോയിന്റുകള്‍ അടിസ്ഥാനമാക്കിയുള്ളതായതിനാല്‍ നിലവിലെ തൊഴിലാളി ക്ഷാമം എങ്ങനെ പെട്ടെന്ന് പരിഹരിക്കും ? ഭക്ഷ്യ വ്യവസായ ജീവനക്കാരും എച്ച്ജിവി ഡ്രൈവര്‍മാരും ഉള്‍പ്പെടുന്ന ജീവനക്കാരുടെ കുറവ് യുകെയിലേക്ക് കൂടുതല്‍ തൊഴിലാളികളെ യുകെയിലേയ്ക്ക് കൊണ്ടുവരേണ്ട സ്ഥിതിയാണ്. ഇതിനായി ഇമിഗ്രേഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുകയാണ്. 2021 ന്റെ തുടക്കം മുതല്‍, യൂറോപ്യന്‍ യൂണിയന്‍ (ഇയു) പൗരന്മാരെ യുകെയില്‍ മുന്‍കാലത്തെപ്പോലെ താമസിപ്പിച്ചിട്ടില്ല, ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരെപ്പോലെയാണ് അവരെയും പരിഗണിക്കുന്നത്. യുകെയില്‍ ജീവിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന ആര്‍ക്കും പോയിന്റ് അധിഷ്‌ഠിത സംവിധാനം വഴി അപേക്ഷിക്കണമെന്നാണ്

More »

ഒസിഐ കാര്‍ഡ് പുതുക്കല്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍; പ്രവാസികള്‍ക്ക് നേട്ടം
ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ പുതുക്കി നല്‍കുന്ന നടപടിക്രമങ്ങളില്‍ ലളിതമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഒസിഐ കാര്‍ഡ് പുതുക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനം കൈക്കൊണ്ടത്. ഒസിഐ കാര്‍ഡ് ഇന്ത്യന്‍ വംശജരായ വിദേശ പൗരന്‍മാര്‍ക്കും, ഇന്ത്യന്‍ പൗരന്‍മാരുടെ വിദേശീയരായ കുടുംബാംഗങ്ങള്‍ക്കും ഏറെ സഹായകരമാണ്. ഇന്ത്യയില്‍ തടസങ്ങള്‍ കൂടാതെ പ്രവേശിക്കാനും, പരിധിയില്ലാതെ താമസിക്കാനും ഒസിഐ കാര്‍ഡ് അനുമതി നല്‍കുന്നു. ഇതുവരെ 37.72 ലക്ഷം ഒസിഐ കാര്‍ഡുകളാണ് ഇന്ത്യാ ഗവണ്‍മെന്റ് നല്‍കിയിരിക്കുന്നത്. ഒസിഐ കാര്‍ഡ് ഇന്ത്യയില്‍ പ്രവേശിക്കാനും, താമസിക്കാനും അവസരം നല്‍കുന്ന ആജീവനാന്ത വിസയ്ക്ക് തുല്യമാണ്. മറ്റ് വിദേശികള്‍ക്ക് ലഭ്യമല്ലാത്ത പല ആനുകൂല്യങ്ങളും ഒസിഐ കാര്‍ഡുകാര്‍ക്ക് ലഭിക്കും. നിലവിലെ നിയമപ്രകാരം 20 വയസ്

More »

ബ്രക്‌സിറ്റിന് ശേഷമുള്ള പുതിയ ഇമിഗ്രേഷന്‍ സംവിധാനം അടുത്തയാഴ്ച മുതല്‍
ലണ്ടന്‍ : ബ്രക്സിറ്റിന് ശേഷമുള്ള യുകെയുടെ പുതിയ ഇമിഗ്രേഷന്‍ സിസ്റ്റം ജനുവരി 1 മുതല്‍ നിലവില്‍ വരും. ഓസ്‌ട്രേലിയന്‍ മോഡലില്‍ പോയിന്റ് അടിസ്ഥാനമാക്കിയ സിസ്റ്റം പ്രാബല്യത്തില്‍ വരുന്നതോടെ യൂറോപ്പിലും പുറത്തുമുള്ള എല്ലാവര്‍ക്കും യുകെ പ്രവേശനം ഒരേ രീതിയിലാവും. സ്‌കില്‍, ഇംഗ്ലീഷ് സ്പീക്കിംഗ് എബിളിറ്റി, ശമ്പളം എന്നിവ അടിസ്ഥാനമാക്കിയാണ് പോയിന്റ് തീരുമാനിക്കുന്നത്.

More »

യുകെയിലെ പോസ്റ്റ്-ബ്രക്സിറ്റ് സമ്പ്രദായത്തിലെ വിസ നടപടികള്‍ തുടങ്ങുന്നു; മാറ്റം എങ്ങനെയൊക്കെ?
ലണ്ടന്‍ : ബ്രക്‌സിറ്റിനുശേഷം ബോറിസ് സര്‍ക്കാരിന്റെ പുതിയ ഇമിഗ്രേഷന്‍ നയമനുസരിച്ചുള്ള വിസ നടപടികള്‍ തുടങ്ങുന്നു. യൂറോപ്യന്‍ യൂണിയനിലെ ഉള്‍പ്പെടെ എല്ലാ വിദേശ പൗരന്മാരും ജനുവരി 1 മുതല്‍ യുകെയില്‍ ജോലി ചെയ്യാന്‍ വിസയ്ക്കായി ഓണ്‍ലൈനായി അപേക്ഷിക്കണം. 25600 പൗണ്ട് ജോബ് ഓഫര്‍ ഉള്ളവര്‍ക്ക് വിസ ലഭിക്കും. പുതിയ "റൂട്ടുകള്‍" വഴി വിസകള്‍ക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ചൊവ്വാഴ്ച

More »

പ്രവാസികള്‍ക്ക് ഇപ്പോള്‍ നാട്ടിലേക്ക് വരേണ്ട; വന്ദേ ഭാരത് അഞ്ചാം ഘട്ടത്തില്‍ യാത്രക്കാരില്ല
ദുബായ് : കൊറോണ ഭീതി വിദേശങ്ങളില്‍ കുറയുകയും കേരളത്തില്‍ കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്ക് പോകേണ്ട എന്ന തീരുമാനത്തില്‍. ഇതോടെ വന്ദേഭാരത് അഞ്ചാം ഘട്ടത്തില്‍ നാട്ടിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതോടെ അബുദാബി ഇലക്ട്ര സ്ട്രീറ്റിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസിന്റെ പ്രവര്‍ത്തനവും സാധാരണ

More »

പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യം; ഇന്ത്യക്കാരെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ്
ഓസ്‌ട്രേലിയന്‍ മോഡല്‍ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സിസ്റ്റം ബ്രിട്ടനില്‍ നടപ്പിലാക്കുന്നതോടെ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ കൈവിട്ട് പോകുമെന്ന് മൈഗ്രേഷന്‍ വാച്ച് യുകെയുടെ മുന്നറിയിപ്പ്. യൂറോപ്യന്‍ തള്ളിക്കയറ്റം ഒഴിവാക്കാനായി ബ്രക്‌സിറ്റ് ഹിതപരിശോധന നടത്തി സ്വതന്ത്രമായാലും ബ്രിട്ടനിലെ പുതിയ പോയിന്റ്‌സ് ബേസ്ഡ് സിസ്റ്റത്തിന് കീഴില്‍ വര്‍ക്ക് വിസകള്‍ക്കായി വിവിധ

More »

കൊറോണ മൂലം ബ്രിട്ടനില്‍ പാസ്‌പോര്‍ട്ട് നടപടികള്‍ താറുമാറായി ; കെട്ടിക്കിടക്കുന്നത് നാല് ലക്ഷം അപേക്ഷകള്‍
ലണ്ടന്‍ : കൊറോണ വന്നതോടെ ബ്രിട്ടനില്‍ പാസ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ടുള്ള നടപടികളൊക്കെ അവതാളത്തിലായി. മലയാളികളടക്കം ലക്ഷങ്ങളുടെ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ഇതിനോടകം നാല് ലക്ഷത്തോളം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. ഉടനെയൊന്നും ഇതില്‍ ചലനമുണ്ടാകുമെന്നു തോന്നുന്നില്ല. കോവിഡ് ഭീഷണി മൂലം സാമൂഹിക അകലം പാലിക്കുന്നതിനായി പാസ്‌പോര്‍ട്ട്

More »

[1][2][3][4][5]
 

 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions