ഇമിഗ്രേഷന്‍

ഇ-വിസകള്‍ നടപ്പിലാക്കി യുകെ; 2025-ഓടെ രേഖകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലാകും
ബോര്‍ഡര്‍, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെയും, ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി ഇ-വിസകള്‍ നടപ്പാക്കുന്നത് പ്രാബല്യത്തില്‍ വരുത്തി യുകെ. പേപ്പര്‍ രേഖകളുള്ള ലക്ഷക്കണക്കിന് വിസക്കാരെ 2025-ഓടെ പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇ-വിസയിലേക്ക് മാറ്റുന്നതിന്റെ ഭാഗമാണ് പദ്ധതി. ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റ് എന്നറിയപ്പെടുന്ന പേപ്പര്‍ ഇമിഗ്രേഷന്‍ രേഖകള്‍ കൈയിലുള്ളവര്‍ക്ക് ഹോം ഓഫീസ് ഇമെയിലുകള്‍ അയച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ഇമെയില്‍ ലഭിക്കുന്നവരോട് യുകെ വിസാസ് & ഇമിഗ്രേഷന്‍ (യുകെവിഐ) അക്കൗണ്ട് തയ്യാറാക്കി ഇ-വിസ നേടാനാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഘട്ടംഘട്ടമായാണ് പദ്ധതിയുടെ നടപ്പാക്കല്‍, 2024 സമ്മറില്‍ എല്ലാ ബിആര്‍പി ഹോള്‍ഡര്‍മാരിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. ബോര്‍ഡര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ഏറെ സഹായിക്കുന്ന ഇ വിസകള്‍ പേപ്പര്‍ രേഖകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍,

More »

ബ്രിട്ടീഷ് പാസ്പോര്‍ട്ട് അപേക്ഷാ ഫീസില്‍ ഏപ്രില്‍ 11 മുതല്‍ 7% വര്‍ധന
ലണ്ടന്‍ : അടുത്തയാഴ്ച മുതല്‍ ബ്രിട്ടിഷ് പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചു. ഏപ്രില്‍ 11 മുതല്‍ ഏഴ് ശതമാനം വര്‍ധനയാണ് നിലവില്‍ വരുക ഈ മാസം 11 മുതല്‍ പ്രാബല്യത്തിലാകും. 16 വയസിനു മുകളിലുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന ഓണ്‍ലൈന്‍ അപേക്ഷാ ഫീസ് 82.50 പൗണ്ടില്‍ നിന്നും 88.50 പൗണ്ടായി ഉയരും. 16 വയസ്സില്‍ താഴെയുള്ളവരുടെ സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷാ ഫീസ്

More »

മിനിമം സാലറി സ്‌കെയില്‍ വര്‍ധന: കുടിയേറ്റ ജോലിക്കാരുടെ വിസാ അപേക്ഷകള്‍ ഒന്നര ലക്ഷത്തില്‍
വിദേശ തൊഴിലാളികള്‍ക്ക് വര്‍ക്ക് വിസ ലഭിക്കുന്നതിനും അതുപോലെ ഫാമിലി വിസയ്ക്കും വേണ്ട ചുരുങ്ങിയ ശമ്പള പരിധി വര്‍ദ്ധിക്കാന്‍ ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബ്രിട്ടീഷ് ഹോം ഓഫീസില്‍ വിസ അപേക്ഷകള്‍ കുമിഞ്ഞു കൂടുന്നു. നിയമപരമായ കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുന്നതിനായി, ബ്രിട്ടനിലേക്ക് വരുന്ന് തൊഴിലാളികള്‍ക്കും, കുടുംബങ്ങള്‍ക്കുമെല്ലാം ചില നിയന്ത്രണങ്ങള്‍

More »

മാറുന്ന രീതികള്‍: യു കെയിലും കാനഡയിലും പഠനത്തിനെങ്കില്‍ പോകാം; ജോലികിട്ടി തുടരുക പ്രയാസം
സമീപകാലത്തായി മലയാളി വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു കഴിയുന്നതോടെ വായ്പയെടുത്ത് വിദേശങ്ങളിലേക്ക് കടക്കാനുള്ള തീവ്ര ശ്രമത്തിലാണ്. യു കെയിലും കാനഡയിലും എത്താനാണ് വിദ്യാര്‍ത്ഥികള്‍ കൂടുതലായി ശ്രമിക്കുന്നത്. എന്നാല്‍ എത്തിയവര്‍ നേരിടുന്ന പ്രതിസന്ധിയും എത്താനിരിക്കുന്നവര്‍ നേരിടേണ്ട വെല്ലുവിളികളും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും മനസിലാക്കേണ്ടതുണ്ട്.

More »

ഒരു ദശാബ്ദത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 70,000 ഓളം ഇന്ത്യാക്കാര്‍
2011 മുതല്‍ 2022 വരെയുള്ള ഒരു ദശാബ്ദത്തിനിടെ എഴുപതിനായിരത്തോളം പേരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിവിധ വിദേശ രാജ്യങ്ങളില്‍ കുടിയേറിയത് എന്ന് രേഖകള്‍. ഇത്തരത്തില്‍ പോയവരില്‍ 40 ശതമാനത്തില്‍ അധികം പേരും ചെറിയ സംസ്ഥാനമായ ഗോവയില്‍ നിന്നും പോയവരാണ്. 28,031 ഗോവക്കാരാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിവിധ വിദേശ രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള

More »

കെയര്‍ വിസയുടെ ദുരുപയോഗം: ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍
കെയര്‍ വിസയുടെ ദുരുപയോഗം വ്യാപകമാവുകയും യോഗ്യതയില്ലാത്തവര്‍ ധാരാളമായി എത്തിപ്പെടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ ഫോറിന്‍ വര്‍ക്കര്‍ വിസ ചട്ടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. നൂറുകണക്കിന് പുതിയ കെയര്‍ഹോമുകള്‍ക്ക് വിദേശത്തു നിന്നും ജീവനക്കാരെ നിയമിക്കാന്‍ സ്പോണ്‍സര്‍ഷിപ് നല്‍കിയേക്കും

More »

18 - 30 വരെ പ്രായവും ഡിഗ്രിയുമുള്ള 3000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് 2 വര്‍ഷത്തെ വിസക്കായി നറുക്കെടുപ്പ് 20 മുതല്‍ 22 വരെ
ഇന്ത്യന്‍ യംഗ് പ്രൊഫഷണല്‍സ് പദ്ധതിക്കുള്ള പുതിയ നറുക്കെടുപ്പ് യുകെ ഹോം ഓഫീസ് പ്രഖ്യാപിച്ചു. 2024 ഫെബ്രുവരി 20ന് ആരംഭിച്ച് ഫെബ്രുവരി 22ന് നറുക്കെടുപ്പ് അവസാനിക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 24 മാസങ്ങള്‍ യുകെയില്‍ താമസിക്കുന്നതിനും പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അനുവാദം ലഭിക്കും. 18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഉള്ളതാണ് ഈ പദ്ധതി. 2024

More »

ഫാമിലി വിസയ്ക്ക് വേണ്ട മിനിമം സാലറി ഏപ്രില്‍ 11 മുതല്‍ 29000 പൗണ്ട്
യുകെയിലേക്ക് ആശ്രിതരെ കൊണ്ടുവരാന്‍ ഇനി ഒട്ടും എളുപ്പമാകില്ല. കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ നടപടികള്‍ ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്ക് വലിയ ആശങ്കയാകുകയാണ്. പ്രത്യേകിച്ച് മിനിമം വേതനം 29000 പൗണ്ട് ഉണ്ടെങ്കിലേ ആശ്രതരേ യുകെയിലേക്ക് കൊണ്ടുവരാന്‍ കഴിയൂ എന്നത്. പോരാത്തതിന് സ്‌കില്‍ഡ് വിസയില്‍ യുകെയിലെത്തുന്നതിനുള്ള മിനിമം വേതനവും

More »

ശമ്പള അടിസ്ഥാനത്തില്‍ വിസാ നിയമങ്ങള്‍ നടപ്പിലാക്കുന്ന തീയതി പ്രഖ്യാപിച്ച് ഹോം ഓഫീസ്; ആശ്രിതരെ കൊണ്ടുവരാന്‍ കുറഞ്ഞത് 29,000 ശമ്പളം വേണം
കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നേരത്തേ പാസ്സാക്കിയ പുതിയ ബില്ലുകള്‍ വൈകാതെ നിലവില്‍ വരും. വിദേശ തൊഴിലാളികള്‍ക്ക് വിസ ലഭിക്കാന്‍ ആവശ്യമായ പുതുക്കിയ മിനിമം വേതനം ഉള്‍പ്പടെയുള്ളവയാണ് ഈ നിയമങ്ങള്‍. ബ്രിട്ടനിലേക്ക് വരുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നിരവധി നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് കഴിഞ്ഞ ഡിസംബറിലായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions