അസോസിയേഷന്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം 24ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ (LHA) ഈ വര്‍ഷത്തെ ഓണാഘോഷം 24ന് വൈകിട്ട് 5 :30 മുതല്‍ അരങ്ങേറും. മാസംതോറും സത്‌സംഗങ്ങളും ഭാരതീയ തനതു കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി വൈവിധ്യങ്ങളാര്‍ന്ന ആഘോഷങ്ങളും സംഘടിപ്പിക്കുന്ന LHAയുടെ ഇക്കൊല്ലത്തെ ഓണാഘോഷവും വൈവിധ്യം നിറഞ്ഞതാണ്. ക്രോയ്‌ഡോണിലെ വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ട് നില്‍ക്കുന്നു. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ അനുശോചനവും മൗന ദുഃഖാചരണവും രേഖപ്പെടുത്തിയതിനു ശേഷമാകും പരിപാടികള്‍ ആരംഭിക്കുക. താലപ്പൊലിയുടെയും താളഘോഷങ്ങളുടെയും അകമ്പടിയോടെ മഹാബലിയെ എതിരേറ്റുകൊണ്ടാണ് ആഘോഷ പരിപാടികളുടെ തുടക്കം. കുട്ടികള്‍ മാവേലി വേഷത്തിലെത്തുന്നു എന്നത് LHA യുടെ ഓണാഘോഷ പരിപാടികളുടെ പ്രത്യേകതയാണ്. ഔപചാരിക ഉദ്ഘാടന ചടങ്ങിന് ശേഷം ഓണപ്പാട്ട്, കുട്ടികളുടെ നൃത്തവിരുന്ന്,

More »

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ബോള്‍ട്ടണിലെ അനിയന്‍കുഞ്ഞും സംഘവും നടക്കുന്നത് 50 കിലോമീറ്റര്‍
ദുരിതത്തിന്റെ തീരാക്കയങ്ങളില്‍ വീണ് ജീവിതം നരകതുല്യമായി തള്ളി നീക്കുന്ന കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായിക്കുവാനായി യുകെയിലെ ഒരു കൂട്ടം മനുഷ്യസ്‌നേഹികള്‍ മുന്നോട്ട് വരികയാണ്. കാസര്‍കോട്ടെ കൃഷിയിടങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിച്ച എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി സൃഷ്ടിച്ച അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഇരയായവര്‍ ഏറെയാണ്. അംഗവൈകല്യങ്ങളോടെ പിറന്ന് വീണ കുഞ്ഞുങ്ങള്‍, ഗുരുതരമായ ക്യാന്‍സര്‍ രോഗബാധിതര്‍, ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവര്‍ എന്നിങ്ങനെ നൂറുകണക്കിനാളുകള്‍ തീരാ ദുരിതത്തില്‍ ജീവിക്കുകയാണ്. ഇവര്‍ക്കൊരു ചെറിയ സഹായമെങ്കിലും എത്തിക്കുവാനുള്ള ഒരു കൂട്ടം മനുഷ്യസ്‌നേഹികളുടെ മനസ്സിലുദിച്ച ആശയമാണ് 'സ്‌പ്രേ ഓഫ് മിസറി' എന്ന് പേരിട്ടിരിക്കുന്ന 50 കിലോമീറ്റര്‍ (32 മൈല്‍) മാരത്തണ്‍ നടത്തം. ബ്‌ളാക്ക്‌ബേണിനടുത്ത് ക്‌ളെയ്റ്റണ്‍ ലെ

More »

ആഷ്‌ഫോര്‍ഡില്‍ 'ആറാട്ട് 2022 'ന് ശനിയാഴ്ച തിരിതെളിയും
ആഷ്‌ഫോര്‍ഡ് : കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷന്റെ 18ാമത് ഓണാഘോഷം 'ആറാട്ട് 2022 'ശനിയാഴ്ച രാവിലെ 9.30 മുതല്‍ സിംഗിള്‍ടണ്‍ വില്ലേജ് ടൗണ്‍ ഹാള്‍, നോര്‍ട്ടണ്‍ നാച്ച്ബുള്‍ സ്‌കൂള്‍ (മാവേലി നഗര്‍) എന്നീ വേദിയില്‍ വച്ച് സമുചിതമായി ആഘോഷിക്കുന്നു. രാവിലെ 9.30ന് സിംഗിള്‍ടണ്‍ വില്ലേജ് ഹാളില്‍ അത്തപൂക്കള മത്സരത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുര്‍ന്ന് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തും. ശേഷം തൂശനിലയില്‍ വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പും. ഉച്ചകഴിഞ്ഞ് 2.00 മണിക്ക് നോര്‍ട്ടണ്‍ നാച്ച്ബുള്‍ സ്‌കൂളില്‍ വടംവലി മത്സരം നടക്കും. തുടര്‍ന്ന് നാടന്‍ പാര്‍ട്ടുകള്‍, കുട്ടികള്‍ മുതല്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളെ വരെ ഉള്‍പ്പെടുത്തി മൂന്നു തലമുറയെ ഒരേ വേദിയില്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ് മൊബ് അമ്പതോളം കലാകാരികള്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര എന്നിവ തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക

More »

മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്ടോബര്‍ 9ന് ലണ്ടനില്‍
യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി.രാജീവ് , വി ശിവന്‍കുട്ടി എന്നിവര്‍ ലണ്ടനില്‍ എത്തുന്നു. ലോക കേരളസഭയുടെ യു കെ യൂറോപ്പ് മേഖല സമ്മേളനത്തിന്റെ ഭാഗമായാണ് മലയാളികളുമായി സംവദിക്കാന്‍ ഒക്ടോബര്‍ 9 ഞായറാഴ്ച നടത്തുന്ന സന്ദര്‍ശനം. കേരളം സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കയുടെ ആഭിമുഖ്യത്തിലാണ് പരിപാടി . ലോകകേരളസഭ യുകെ യൂറോപ്പ് മേഖല സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മൂന്നാം ലോക കേരളസഭ തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യ ത്തെ മേഖല സമ്മേളനം ലണ്ടനില്‍ ഇപ്പോള്‍ നടത്തുന്നത് . ലോകകേരളസഭയുടെ ഈ സമ്മേളനത്തിന് പ്രാധാന്യം ഏറെയുണ്ട്. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രതിനിധികള്‍ അംഗങ്ങളായ ലോക കേരള സഭ കേരളത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി നിരവധി ആശയങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. യുകെയിലെ പ്രവാസികള്‍ക്ക് കേരളത്തിന്റെ വികസനത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച

More »

നെടുംകണ്ടത്തെ ഓട്ടോ റിക്ഷ ഡ്രൈവര്‍ക്കു 175160 രൂപയുടെ സഹായം കൈമാറി
തലച്ചോറില്‍ ക്യന്‍സര്‍ രോഗം ബാധിച്ച ഇടുക്കി നെടുംകണ്ടം സ്വദേശി ഓട്ടോ ഡ്രൈവര്‍ ഷാജിക്കു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ച 1900 പൗണ്ട്. 175160 രൂപയുടെ ചെക്ക് ( ഒരു ലക്ഷത്തി എഴുപത്തയ്യായിരത്തി ഒരുന്നൂറ്റി അറുപതു രൂപ )നെടുങ്കണ്ടം പഞ്ചായത്തു പ്രസിഡണ്ട് ശോഭന വിജയന്‍ ഷാജിയുടെ വീട്ടില്‍ എത്തി കൈമാറി, പഞ്ചായത്തു മെമ്പര്‍ ജയകുമാര്‍ സന്നിഹിതനായിരുന്നു ഷാജിയുടെ വേദനയില്‍ സഹായിച്ച എല്ലാ യു കെ മലയാളികള്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നന്ദി അറിയിച്ചു. ചാരിറ്റി അവസാനിച്ചതായി അറിയിച്ചതിനു ശേഷം രണ്ടുപേര്‍ നല്‍കിയ 80 പൗണ്ട് കൂടി കൂട്ടി 1900 പൗണ്ട് ലഭിച്ചിരുന്നു. കിട്ടിയ പണം ഷാജിക്ക് കൈമാറി . പണം തന്നു സഹായിച്ച ആര്‍ക്കെങ്കിലും ബാങ്കിന്റെ ഫുള്‍ സ്റ്റേറ്റ്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ ഞങ്ങളുടെ താഴെ കാണുന്ന നമ്പറില്‍ ദയവായി വിളിക്കുക . ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു

More »

ലിവര്‍പൂളിനെ ഇളക്കി മറിച്ചുകൊണ്ട് ലിമയുടെ ഓണഘോഷം
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ നടത്തിയ ഈ വര്‍ഷത്തെ ഓണാഘോഷം ജനപങ്കാളിത്തം കൊണ്ടും, വിഭവസമൃദ്ധമായ ഓണസദ്യ കൊണ്ടും, മികവാര്‍ന്ന കലാ കായിക പരിപാടികള്‍ കൊണ്ടും പുതു ചരിത്രം കുറിച്ചു. വിസ്റ്റണ്‍ ടൗണ്‍ ഹാളിലാണ് പരിപാടികള്‍ നടന്നത് എലിസബത്തു രാഞ്ജിയുടെ മരണം മൂലം എല്ലാവര്‍ഷവും ഹാളിനു പുറത്തു നടത്തുന്ന കായിക മത്സരങ്ങള്‍ ഒഴിവാക്കാന്‍ ലിമ നേതൃത്വം തീരുമാനിക്കുകയായിരുന്നു . രാവിലെ 12 മണിക്ക് ആരംഭിച്ച ഓണ വിരുന്നു മൂന്നുമണിവരെ തുടര്‍ന്നു വൈകുന്നേരം നാലുമണിക്ക് ആരംഭിച്ച സംസ്‌ക്കരിക സമ്മേളനത്തില്‍ ലിമയുടെ ഇരുപതാം വര്‍ഷത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് കാലംചെയ്ത എലിസബത്തു രാഞ്ജി അയച്ചു തന്ന ആശംസ സന്ദേശം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് എല്ലാവരും രണ്ടു മിനിറ്റു എഴുനേറ്റു നിന്ന് രഞ്ജിക്കു ആദരാജ്ഞലികള്‍ അര്‍പ്പിച്ചു . പിന്നീട് ബ്രിട്ടീഷ് ദേശിയ ഗാനം ആലപിച്ചതിനു ശേഷം കമ്മറ്റി അംഗങ്ങള്‍ ചെര്‍ന്നു നിലവിളക്കു

More »

നെടുംകണ്ടത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കുവേണ്ടി നടത്തിയ ഓണം ചാരിറ്റി അവസാനിച്ചപ്പോള്‍ ലഭിച്ചത് 1820 പൗണ്ട്
ക്യന്‍സര്‍ ബാധിച്ച ഇടുക്കി നെടുംകണ്ടം സ്വദേശി ഓട്ടോ ഡ്രൈവര്‍ ഷാജിക്കു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിയിലൂടെ ലഭിച്ചത് 1820 പൗണ്ട്. ചാരിറ്റി അവസാനിച്ചു . ലഭിച്ച പണം ഏറ്റവും അടുത്ത ദിവസം സാമൂഹികപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഷാജിക്ക് കൈമാറും. ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ്.

More »

രണ്ടു കിഡ്‌നിയും പ്രവര്‍ത്തനരഹിതമായ കോട്ടയത്തെ ആല്‍ബിനായി വോക്കിങ് കാരുണ്യ സഹായം തേടുന്നു
കോട്ടയം : കടപ്ലാമറ്റം പഞ്ചായത്തില്‍ വയലയില്‍ താമസിക്കും ആല്‍ബിന്‍ ജോര്‍ജ് രണ്ടു കിഡ്‌നിയും തകരാറിലായി എങ്ങനെ ജീവിതം മുന്നോട്ടുപോകുമെന്നറിയാതെ തകര്‍ന്നിരിക്കുകയാണ്. അഞ്ചു വര്ഷങ്ങള്ക്കു മുന്‍പ് ജീവിതം കരുപ്പിടിപ്പിക്കാനായി വിദേശത്തു പോകുവാന്‍ ശ്രെമിക്കവെ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധായനായപ്പോള്‍ ആണ് അറിയുന്നത് തന്റെ രണ്ടു കിഡ്‌നിയും തകരാറിലാണെന്ന്. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് ആല്‍ബിനുള്ളത്. മൂത്ത മകനായ ആല്‍ബിന്‍ വിദേശത്തു പോയി ജീവിതം പച്ചപിടിച്ചാല്‍ തന്റെ കഷ്ടപ്പാടുകള്‍ക്ക് ഒരു അറുതിയാകുമെന്നായിരുന്നു അച്ഛന്‍ ആഗ്രഹിച്ചിരുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വിവിധ ചികിത്സകളും ഡയാലിസിസും ആല്‍ബിന്റെ ജീവിതം ഇതുവരെയും മുന്നോട്ടുകൊണ്ടുപോയി. ഇപ്പോള്‍ ഒരു കിഡ്‌നി എങ്കിലും മാറ്റിവച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്തുവാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍

More »

പതിമൂന്നാമത് യുക്മ ദേശീയ കലാമേള നവംബര്‍ 5ന് ചെല്‍റ്റന്‍ഹാമില്‍
പതിമൂന്നാമത് യുക്മ ദേശീയ കലാമേള നവംബര്‍ 5ന് ചെല്‍റ്റന്‍ഹാമില്‍ സംഘടിപ്പിക്കുവാന്‍ യുക്മ ദേശീയ നിര്‍വാഹകസമിതി യോഗം തീരുമാനിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെത്തന്നെ ദേശീയ മേളക്ക് മനോഹരമായ ലോഗോകള്‍ രൂപകല്‍പ്പന ചെയ്യുവാനും, (കലാമേള നഗര്‍) അനുയോജ്യമായ പേര് നിര്‍ദ്ദേശിക്കുവാനും യുക്മ ദേശീയ കമ്മറ്റി അപേക്ഷകള്‍ ക്ഷണിക്കുന്നു. യുക്മ നാഷണല്‍ കലാമേളയിലും കലാമേളയുമായി ബന്ധപ്പെട്ട എല്ലാ പ്രചരണോപാധികളിലും തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഉപയോഗിക്കുന്നതാണ്. ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള റീജിയണല്‍ കലാമേളകള്‍ ഒക്ടോബര്‍ 8 മുതല്‍ 29 വരെ നടക്കുന്നതാണ്. യുക്മ റീജിയണല്‍ കലാമേളകള്‍ വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങളിലാണ് റീജിയണല്‍ കമ്മിറ്റി നേതൃത്വങ്ങള്‍. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും മുടക്കം വരാതെ ഓണ്‍ലൈനായി നടത്തേണ്ടി വന്ന കലാമേളകള്‍ പൂര്‍വ്വാധികം ഭംഗിയായി വേദികളില്‍ നടത്തുവാനുള്ള നടപടികള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions