അസോസിയേഷന്‍

യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം 29ന് ന്യൂപോര്‍ട്ടില്‍
ന്യൂപോര്‍ട്ട് : യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) വെയില്‍സ് റീജണല്‍ പൊതുയോഗം 29ന് (ശനിയാഴ്ച) ന്യൂപോര്‍ട്ടില്‍ നടക്കും. വെയില്‍സ് റീജണിലെ യുക്മയുടെ പൊതുയോഗം ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നതാണ്. യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ഫെബ്രുവരി 22ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ നാഷണല്‍ എക്‌സിക്യുട്ടീവ് യോഗമാണ് വെയില്‍സ് ഉള്‍പ്പെടെയുള്ള റീജണുകളില്‍ പുതിയ ഭരണസമിതി രൂപീകരിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. റീജണല്‍ കമ്മറ്റിയിലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ പൊതുയോഗത്തോട് അനുബന്ധിച്ച് ഉണ്ടാവുന്നതാണ്. പുതിയ നേതൃത്വത്തിന്റെ രൂപീകരണം വെയില്‍സ് മേഖലയില്‍ യുക്മ പ്രവര്‍ത്തനങ്ങളെ വീണ്ടും ശക്തിപ്പെടുത്തും എന്ന പ്രതീക്ഷയാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. പുതിയ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍, വെയില്‍സ് റീജണിലെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനും

More »

യുക്മ - ട്യൂട്ടേഴ്സ് വാലി സൗജന്യ ട്യൂഷന്‍ ക്ളാസ്സുകള്‍; മാത്‌സ്, ഇംഗ്ളീഷ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗുകള്‍
യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്സ് വാലി യുക്മയുടെ സഹകരണത്തോടെ ജി സി എസ് ഇ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ളാസ്സുകള്‍ സംഘടിപ്പിക്കുന്നു. ജി സി എ സ് ഇ പരീക്ഷകള്‍ക്കായി ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്‌സ്, കെമിസ്ട്രി, ഇംഗ്ളീഷ് വിഷയങ്ങളിലാണ് ഈ സൗജന്യ ക്ളാസ്സുകള്‍ നടത്തുന്നത്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുക! രജിസ്റ്റര്‍ ചെയ്ത എല്ലാ പങ്കാളികള്‍ക്കും തീയതിയും സമയവും അറിയിക്കും. സൗജന്യ ക്ലാസുകള്‍ക്ക് പുറമേ, മണിക്കൂറിന് £10 മുതല്‍ ആരംഭിക്കുന്ന വിലയില്‍, യു കെ സ്വദേശികളായ അദ്ധ്യാപകരില്‍ നിന്ന് താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ ട്യൂട്ടറിംഗ് ട്യൂട്ടേഴ്സ് വാലി വാഗ്ദാനം ചെയ്യുന്നു. അവരുടെ ക്ലാസുകളില്‍ വിദഗ്ദ്ധര്‍ തയ്യാറാക്കിയ പരിശീലന ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു, കൂടാതെ മെച്ചപ്പെട്ട പഠനത്തിനായി ആര്‍ട്ടിഫിഷ്യല്‍

More »

കേരള നഴ്സസ് യുകെ രണ്ടാമത് കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും മെയ് 17ന് ലെസ്റ്ററില്‍
ലെസ്റ്റര്‍ : കേരള നഴ്സസ് യുകെ അണിയിച്ചൊരുക്കുന്ന രണ്ടാമത് നഴ്സിംഗ് കോണ്‍ഫറന്‍സൂം നഴ്‌സസ് ഡേ ആഘോഷങ്ങളും മെയ് 17ന് ലെസ്റ്ററില്‍ വച്ചു നടക്കും. ലെസ്റ്ററിലെ വിശാലമായ പ്രജാപതി ഹാളില്‍ വച്ചാണ് രണ്ടാമത് കോണ്‍ഫറന്‍സിന് തിരി തെളിയുക. കോണ്‍ഫറന്‍സിന്റെ ഔദോഗിക രജിസ്‌ട്രേഷന്‍ ഇന്ന് (ശനിയാഴ്ച) ആരംഭിക്കും. ഇപ്രാവശ്യം ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 1000 നഴ്സുമാര്‍ക്ക് ആയിരിക്കും കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ സാധിക്കുക. കഴിഞ്ഞ പ്രാവശ്യത്തെ കോണ്‍ഫറന്‍സിന്റെ ടിക്കറ്റുകള്‍ വെറും മൂന്നുദിവസം കൊണ്ടായിരുന്നു വിറ്റു തീര്‍ന്നത്. പ്രഥമ കോണ്‍ഫറന്‍സിനെപോലെ തന്നെ ഒട്ടേറെ പുതുമകള്‍ നിറച്ചാണ് രണ്ടാമത്തെ കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും അരങ്ങേറുന്നത്. കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തുന്ന റീല്‍സ് കോമ്പറ്റീഷനുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിട്ടു മുന്നോട്ട് പോകുന്നു എന്നത് അതിന്റെ തെളിവാണ്. കോണ്‍ഫറന്‍സിന്റെ

More »

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് റീജിയണല്‍ സ്‌പോര്‍ട്‌സ് ജൂണ്‍ 21 ന്
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കമ്മിറ്റിയുടെ 2025-27 വര്‍ഷത്തെ ആദ്യയോഗം മാര്‍ച്ച് 15 ശനിയാഴ്ച നടത്തപ്പെട്ടു. യോഗത്തില്‍ റീജണല്‍ പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര അദ്ധ്യക്ഷനായിരുന്നു. യുക്മ നാഷണല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. യുക്മ ദേശീയ സമിതി അംഗം ജോര്‍ജ് തോമസ് ആശംസ പ്രസംഗം നടത്തി. ഈ വര്‍ഷത്തെ പ്രവര്‍ത്തന രേഖ റീജിയണല്‍ സെക്രട്ടറി ലൂയിസ് മേനാച്ചേരി അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ കായികമേള, കേരള പൂരം വള്ളംകളി, കലാമേള തുടങ്ങി യുക്മയുടെ എല്ലാ പരിപാടികളിലും അംഗ അസ്സോസ്സിയേഷനുകളുടെ സഹകരണത്തോടെ റീജിയന്റെ സജീവ സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതിന് യോഗം തീരുമാനിച്ചു. റീജിയന്‍ ഭാരവാഹികളായ ജോസ് തോമസ്, സോമി കുരുവിള, സജീവ് സെബാസ്റ്റ്യന്‍, രേവതി അഭിഷേക്, രാജപ്പന്‍ വര്‍ഗ്ഗീസ്, അരുണ്‍ ജോര്‍ജ്ജ്, സനല്‍ ജോസ്, പീറ്റര്‍ ജോസഫ്, ആനി കുര്യന്‍, ബെറ്റി തോമസ് എന്നിവര്‍

More »

മാഞ്ചസ്റ്ററില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും സാഹസിക കാര്‍ യാത്രയുമായി മലയാളി സംഘം
മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ക്യാന്‍സര്‍ ഹോസ്പിറ്റലിന്റെ ഫണ്ട് ശേഖരണം പ്രധാന ലക്ഷ്യമായി സാഹസ യാത്രയ്‌ക്കൊരുങ്ങുകയാണ് സാബു ചാക്കോ, ഷോയി ചെറിയാന്‍, റെജി തോമസ്, ബിജു പി മാണി എന്നിവര്‍. ഈ ഈ സാഹസിക യാത്ര മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിന് സമീപത്തുള്ള മോസ് നൂക്ക് ഇന്‍ഡ്യന്‍ റസ്റ്റോറന്റ് പരിസരത്തു നിന്നും ഏപ്രില്‍ 14 ന് രാവിലെ പതിനൊന്നിനും 12നും ഇടയില്‍ ആരംഭിക്കും. ഫ്‌ലാഗ് ഓഫ് ചെയ്യുവാന്‍ രാഷട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖര്‍ എത്തിച്ചേരും. ജെന്‍ കെന്റ് (കമ്യൂണിറ്റി ഫണ്ട് റെയ്‌സിംഗ് ഓഫീസര്‍, ദി ക്രിസ്റ്റി ചാരിറ്റി), യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവരോടൊപ്പം വിവിധ മലയാളി അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും ആശംസകളറിയിക്കാന്‍ എത്തിച്ചേരും. വളരെ നാളുകളായി ആഗ്രഹിച്ചു കൊണ്ടിരുന്ന ഈ യാത്രയ്ക്കായി ഒരു വര്‍ഷത്തിലധികമായി ഇവര്‍ നാലു പേരും ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. ഏപ്രില്‍ പതിനാലാം

More »

കബഡി ലോകകപ്പ് - 2025 വെയില്‍സ് ടീമില്‍ മലയാളികള്‍ക്കഭിമാനമായി പുരുഷ ടീമില്‍ അഭിഷേക് അലക്സ്, വനിതാ ടീമില്‍ ജീവാ ജോണ്‍സണ്‍, വോള്‍ഗാ സേവ്യര്‍, അമൃത
ബര്‍മിംങ്ഹാമില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ലോകകപ്പ് കബഡി - 2025 മത്സരങ്ങളില്‍ വെയില്‍സ് പുരുഷ, വനിതാ ടീമുകളെ പ്രതിനിധീകരിച്ച് അഭിഷേക് അലക്സ്, ജീവാ ജോണ്‍സണ്‍, വോള്‍ഗാ സേവ്യര്‍, അമൃത എന്നിവര്‍ പങ്കെടുക്കുകയാണ്. ബിബിസി വര്‍ഷം തോറും നടത്തി വരുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും സെലക്ഷന്‍ ലഭിച്ചാണ് ഇവര്‍ വെയില്‍സ് ടീമിലെത്തിയത്. ഇംഗ്ലണ്ട്, വെയില്‍സ് ടീമുകളെ പരിശീലിപ്പിക്കുന്നത് കേരളത്തിലെ പ്രമുഖ താരമായ സാജു മാത്യുവാണ്. വെയില്‍സ് പുരുഷ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് യോര്‍ക് യൂണിവേഴ്സിറ്റി ഹള്‍ - യോര്‍ക് മെഡിക്കല്‍ സ്കൂളിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടിയായ അഭിഷേക് അലക്സ്. യുക്മ മുന്‍ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസിന്റെ മകനാണ് ഈ ഇരുപത്തിമൂന്നുകാരന്‍.നോട്ടിംങ്ങ്ഹാം റോയല്‍സ് താരങ്ങളായ ഇവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നത് ഡയറക്ടര്‍മാരായ സാജു മാത്യു, രാജു ജോര്‍ജ്, ജിത്തു

More »

സിപിഎം ലണ്ടന്‍ സമ്മേളനം: ആദ്യ മലയാളി സെക്രട്ടറിയായി ജനേഷ് നായര്‍
ലണ്ടന്‍ : സി.പി.എം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ലണ്ടനില്‍ നടന്ന 'അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌സ്' സമ്മേളനത്തില്‍ ജനേഷ് നായര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവളെ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ 21 അംഗ എക്‌സിക്യൂട്ടീവിനെയും തിരഞ്ഞെടുത്തു. ഏഴംഗ സെക്രട്ടേറിയറ്റിനെ പിന്നീട് പുതിയ കമ്മിറ്റി തീരുമാനിക്കും. 1938-ല്‍ രൂപീകൃതമായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ ചുവടുപിടിച്ച് 1967-ല്‍ സി.പി.എം ഭരണഘടനയും പരിപാടിയും പിന്തുടര്‍ന്നാണ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ലണ്ടനില്‍ രൂപീകൃതമായത്. ആദ്യമായാണ് ലണ്ടന്‍ സിപിഎമ്മിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു മലയാളി തെരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയായ ജനേഷ് ഇപ്പോള്‍ മാഞ്ചസ്റ്ററില്‍ സ്ഥിരതാമസമാണ്. മധുരയില്‍ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍

More »

നവനേതൃത്വം കര്‍മ്മപഥത്തിലേയ്ക്ക്; യുക്മ ദേശീയ നേതൃയോഗം ഏപ്രില്‍ അഞ്ചിന്
ആഗോള പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) പുതിയ ദേശീയ സാരഥികളുടെ നേതൃത്വത്തില്‍ അടുത്ത രണ്ടു വര്‍ഷങ്ങളിലെ കര്‍മ്മ പദ്ധതികള്‍ ആസൂത്രം ചെയ്ത് മുന്നോട്ടുള്ള പ്രയാണം ആരംഭിക്കുകയാണ്. 2027 ഫെബ്രുവരി വരെയുള്ള രണ്ടുവര്‍ഷക്കാലമാണ് പുതിയ ഭരണസമിതിയുടെ കാലാവധി. 2009 ജൂലൈ 4ന് ആരംഭിച്ച യുക്മ ഇന്ന് 144 പ്രാദേശിക മലയാളി അസോസിയേഷനുകളുടെ അംഗത്വവുമായി ലോക മലയാളികള്‍ക്കിടയില്‍ തലയെടുപ്പോടെ നില്‍ക്കുകയാണ്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നെത്തി, ഒരു നേതൃനിര രൂപപ്പെടുത്തി രണ്ടു വര്‍ഷക്കാലം ദേശീയ തലത്തില്‍ സംഘടനയെ മുന്നോട്ടു നയിക്കുകയെന്ന ശ്രമകരവും, ഒപ്പം ഏറെ അഭിമാനകരവുമായ ചുമതലയാണ് പുതിയ ഭാരവാഹികള്‍ ഏറ്റെടുത്തിരിക്കുന്നത്. അഡ്വ. എബി സെബാസ്റ്റ്യന്‍ - പ്രസിഡന്റ് സംഘാടകമികവിനെ അടിസ്ഥാനമാക്കിയാല്‍ യുക്മയുടെ 'പകരക്കാരില്ലാത്ത അമരക്കാരന്‍' എന്ന്

More »

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നൃത്തോത്സവത്തിനോടനുബന്ധിച്ച് പ്രമുഖരെ ആദരിക്കുന്നു
കലാഭവന്‍ ലണ്ടന്‍ ഏപ്രില്‍ 12 ന് ലണ്ടനില്‍ സംഘടിപ്പിക്കുന്ന 'ജിയ ജലേ' ഡാന്‍സ് ഫെസ്റ്റിവെല്ലിനോടനുബന്ധിച്ച് യുകെയിലെ കലാ സാഹിത്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ സമഗ്ര സംഭാവന നല്‍കിയ യുകെ മലയാളികളെ ആദരിക്കുന്നു. സംഗീതം, നൃത്തം, അഭിനയം, സാഹിത്യം, സംസ്‌ക്കാരികം, നാടകം, സിനിമ, മാധ്യമം, കേരളത്തിന്റെ തനത് കലകള്‍ തുടങ്ങിയ വിവിധങ്ങളായ രംഗങ്ങളില്‍ യുകെയിലെ മലയാളി കമ്മ്യൂണിറ്റിയില്‍ സമഗ്ര സംഭാവനകള്‍ നല്കിയിട്ടുള്ളവരായിരിക്കും പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹരാകുക. കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും യുകെ യിലെ മലയാളി കമ്മ്യൂണിറ്റിയില്‍ മേല്‍പ്പറഞ്ഞ ഏതെങ്കിലും രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് യുകെ മലയാളികളുടെ അംഗീകാരം നേടിയവരെയായിരിക്കും പുരസ്‌ക്കാരങ്ങള്‍ക്ക് പരിഗണിക്കുക. കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി മെമ്പറും പ്രശസ്ത കലാകാരനുമായ കെ എസ് പ്രസാദ് ചെയര്‍മാനായ ജൂറിയായിരിക്കും പുരസ്‌ക്കാര ജേതാക്കളെ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions