ഒ ഐ സി സി (യു കെ) ഓണാഘോഷ പരിപാടികള്‍ 14 ന് ഇപ്‌സ്വിച്ചില്‍; നിറം പകരാന്‍ ചെണ്ടമേളവും കലാവിരുന്നുകളും
ഇപ്‌സ്വിച്ച് : ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 14 - ന് ഇപ്‌സ്വിച്ചില്‍ വച്ചു സംഘടിപ്പിക്കും. സെന്റ്. മേരീ മഗ്‌ദേലീന്‍ കാത്തലിക് ചര്‍ച്ച ഹാളാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മണി മുതല്‍ ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്യും. ഒ ഐ സി സി നാഷണല്‍ / റീജിയന്‍ നേതാക്കന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും യു കെയിലെ വിവിധ ഇടങ്ങളില്‍ നിന്നുമുള്ള പ്രവര്‍ത്തകരും ആഘോഷ പരിപാടികളുടെ ഭാഗമാകും.
ഒ ഐ സി സി (യു കെ) - യുടെ നവ നാഷണല്‍ കമ്മിറ്റിയും ഇപ്‌സ്വിച് റീജിയന്‍ കമ്മിറ്റിയും നിലവില്‍ വന്ന ശേഷം സംഘടിപ്പിക്കുന്ന പ്രഥമ ആഘോഷ പരിപാടി എന്ന നിലയില്‍, അതിവിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു പരിപാടികളുടെ സംഘാടകരായ ഒ ഐ സി സി (യു കെ) ഇപ്‌സ്വിച് റീജിയന്‍ കമ്മിറ്റി ഭാരവാഹികള്‍
More »
മുന്നറിയിപ്പില്ലാതെയുള്ള വിമാനം റദ്ദാക്കല്‍: അടിയന്തിര ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുള്ള നിവേദനം എം പിക്കും എയര്‍ ഇന്ത്യ എം ഡിക്കും സമര്‍പ്പിച്ച് ഒ ഐ സി സി (യു കെ)
ലണ്ടന്‍ : ആഗോള പ്രവാസി സമൂഹത്തെ ബാധിക്കുന്ന സാമൂഹിക ഉത്തരവാദിത്വ വിഷയങ്ങള്‍ ഏറ്റെടുക്കുകയും പ്രശ്‌നപരിഹാര ശ്രമങ്ങളില്‍ നേരിട്ട് ഇടപെടുകയും ചെയ്തുകൊണ്ട് മറ്റു പ്രവാസ സംഘടനകള്‍ക്ക് മാതൃകയായിരിക്കുകയാണ് ഒ ഐ സി സി (യു കെ).
എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാന സര്‍വീസുകളുടെ നിരന്തരമുള്ള റദ്ദാക്കലുകളും തന്മൂലം വലിയൊരു ശതമാനം യാത്രികര്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും ജനപ്രതിനിധികളുടെയും വിമാന കമ്പനി അധികാരികളുടെയും ശ്രദ്ധയില്‍ പെടുത്തി ഇരുകൂട്ടരും അടിയന്തിരമായി പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി. ഇതു സംബന്ധിച്ച നിവേദനം ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് എയര്‍ ഇന്ത്യ സി ഇ ഒ & എം ഡി വില്‍സന്‍ ക്യാമ്പെല്‍, കോട്ടയം ലോക്‌സഭ അംഗം ബഹു. ഫ്രാന്‍സിസ് ജോര്‍ജ് എംപി എന്നിവര്‍ക്ക് സമര്‍പ്പിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍
More »
യുക്മ - ട്യൂട്ടേഴ്‌സ് വാലി വിദ്യാഭ്യാസ അവബോധ വെബ്ബിനാര്‍; യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടകന്‍
യുക്മയും യുകെയിലെ പ്രമുഖ യുകെ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്സ് വാലിയും ചേര്‍ന്ന് യുകെയിലേക്ക് പുതുതായി കുടിയേറിയവര്‍ക്കും പഴയ തലമുറയിലെ കുടിയേറ്റക്കാര്‍ക്കും പ്രയോജനകരമാകുന്ന വിധത്തില്‍ യുകെയില്‍ പ്രൈമറി തലം മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെയുള്ള വിദ്യാഭ്യാസ സംവിധാനത്തെപ്പറ്റിയും, അവസരങ്ങളെപ്പറ്റിയും, വിവിധ കോഴ്സുകളും അവയിലേക്ക് പഠനം തെരഞ്ഞെടുക്കേണ്ടുന്ന രീതിയെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന വിദ്യാഭ്യാസ വെബിനാര്‍ സെപ്റ്റംബര്‍ 8 ന് സംഘടിപ്പിച്ചിരിക്കുന്നു. നാട്ടിലെ രീതിയില്‍ നിന്നും തികച്ചും വിഭിന്നമായ വിദ്യാഭ്യാസ സംവിധാനങ്ങള്‍ നിലവിലുള്ള ബ്രിട്ടനില്‍ അഞ്ജത മൂലം പലപ്പോഴും ശരിയായ കോഴ്സുകള്‍ തിരഞ്ഞെടുക്കാനോ, കുട്ടികളുടെ അഭിരുചികള്‍ക്ക് അനുസരിച്ച് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനോ മാതാപിതാക്കള്‍ക്ക് പലപ്പോഴും സാധിക്കാതെ വരുന്ന സാഹചര്യവും മനസ്സിലാക്കിയാണ് യുക്മയും ട്യൂട്ടേഴ്‌സ്
More »
പതിനഞ്ചാമത് മുട്ടുചിറ സംഗമം 27, 28, 29 തീയതികളില്‍ ബോള്‍ട്ടണില്‍
പതിനഞ്ചാമത് മുട്ടുചിറ സംഗമം ഈമാസം 27, 28, 29 തീയതികളില്‍ നോര്‍ത്ത് വെസ്റ്റിലെ ബോള്‍ട്ടണില്‍ വെച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ല്‍ തുടക്കം കുറിച്ചതും ബോള്‍ട്ടണില്‍ തന്നെയായിരുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ല്‍ ഒഴികെ, കഴിഞ്ഞ പതിനാല് വര്‍ഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് സംഗമം പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളിലാണ് ബോള്‍ട്ടണിലെ മുട്ടുചിറക്കാര്‍.
ഭാരതത്തിന്റെ ആദ്യ വിശുദ്ധ, അല്‍ഫോന്‍സാമ്മ ബാല്യ, കൗമാരങ്ങള്‍ ചിലവഴിച്ച മുട്ടുചിറ കേരളത്തിലെ ആദിമ ക്രൈസ്തവ കുടിയേറ്റ കേന്ദ്രങ്ങളില്‍ ഒന്ന് കൂടിയാണ്. പരിശുദ്ധാത്മാവിന്റെ നാമത്തില്‍ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ ദേവാലയമാണ് മുട്ടുചിറയിലേത്. വടക്കുംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന മുട്ടുചിറ, മലയാളത്തിലെ ആദ്യ
More »
ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരം മേരി അലക്‌സിന്
കാര്‍ഡിഫ് : സാഹിത്യം, സംസ്‌കാരം, ജീവകാരുണ്യം എന്നീ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ മലയാളി കൗണ്‍സിലിന്റെ 2022-23 ലെ സാഹിത്യ പുരസ്‌കാരം മേരി അലക്സ് തിരുവഞ്ചൂര്‍ (മണിയ)യുടെ 'എന്റെ കാവ്യരാമ രചനകള്‍' എന്ന കവിതാ സമാഹാരം അര്‍ഹമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച നിരവധി കൃതികളില്‍ നിന്നാണ് ഈ കൃതി പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. 'ഈ വസന്തം നിനക്ക് മാത്രം (നോവല്‍- എം.എം.സി.ബുക്ക്സ്) 'കൂടു വിട്ട കൂട്ടുകാരന്‍' (ബാല സാഹിത്യം, കൈരളി ബുക്ക്സ്), 'എനിക്ക് ഞാന്‍ മാത്രം' (കഥകള്‍, കൈരളി ബുക്ക്സ്), 'അവളുടെ നാട്' (കഥകള്‍, എന്‍.ബി.എസ്), 'മനസ്സ് പാഞ്ഞ വഴിയിലൂടെ' (കഥകള്‍, കെ.പി.ആമസോണ്‍ പബ്ലിക്കേഷന്‍) എന്നിവയാണ് പ്രധാനകൃതികള്‍.
മണിയയുടെ കവിതകള്‍ മാനവിക മൂല്യങ്ങള്‍ നിറഞ്ഞതാണെന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രചോദനമാകുമെന്നും ജൂറി അംഗങ്ങളായ ഡോ.പോള്‍ മണലില്‍, കാരൂര്‍ സോമന്‍ (ലണ്ടന്‍), മാത്യു
More »
സീനിയര്‍ മലയാളി നഴ്‌സുമാര്‍ക്കും സംഘടന; ആദ്യ വാര്‍ഷിക കോണ്‍ഫറന്‍സ് ബര്‍മിംഗ്ഹാമില്‍
യുകെയിലെ സീനിയര്‍ മലയാളി നഴ്സുമാര്‍ക്കു വേണ്ടിയും ഒരു സംഘടന യാഥാര്‍ഥ്യമായി. ഒരു വര്‍ഷത്തോളമായി നിശബ്ദ പ്രവര്‍ത്തനം നടത്തുന്ന അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്സസ് (അസ്‌കന്‍) ഒക്ടോബറില്‍ തൊഴില്‍ രംഗത്തെ മാറ്റങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യാനും എന്‍എംസിക്കും ആര്‍സിഎന്നും എന്‍എച്ച്എസിനും മുന്നില്‍ ഉറച്ച ശബ്ദമാകാനും തയ്യാറെടുക്കുന്നത് ഒക്ടോബറിലെ ആദ്യ കോണ്‍ഫറന്‍സില്‍ ഉരുത്തിരിയുന്ന നയപരിപാടികളില്‍ നിന്നുള്ള തീരുമാനമായിട്ടാകും എന്ന് സംഘടനാ വക്താവ് മാഞ്ചസ്റ്ററിലെ നഴ്‌സ് ആയ ധന്യ ആര്‍ ധരന്‍ അറിയിച്ചു.
അലയന്‍സ് ഓഫ് സീനിയര്‍ കേരള നഴ്‌സസ് ഒക്ടോബര്‍ 19ന് രാവിലെ ഒന്‍പതു മണി മുതല്‍ അഞ്ചു മണി വരെയാണ് ബര്‍മിംഗ്ഹാം ആസ്റ്റണ്‍ വില്ല സ്റ്റേഡിയത്തില്‍ കോണ്‍ഫറന്‍സ് നടത്തുന്നത്. കേരളത്തില്‍ നിന്ന് എത്തിയ നഴ്സുമാരുടെ നേതൃത്വ പാടവം വികസിപ്പിക്കാനും അവരെ ബ്രിട്ടന്റെ ആരോഗ്യ രംഗത്ത് നേതൃത്വത്തില്‍
More »
ഓളപരപ്പില്‍ ആവേശം തീര്‍ത്ത് കേരളാ പൂരം വള്ളംകളി; കാണികളുടെ മനസ് കീഴടക്കി സുരഭി ലക്ഷ്മിയും മേയര്‍ ബൈജു തിട്ടാലയും
വഞ്ചിപ്പാട്ടിന്റെ മേളത്തോടെ ഓളപരപ്പില്‍ ആവേശം തീര്‍ത്ത് കേരളപൂരം വള്ളംകളി. യുക്മ - ടിഫിന്‍ ബോക്സ് കേരളപൂരം വള്ളംകളിയില്‍ മുഖ്യാതിഥിയായി മലയാളികളുടെ പ്രിയ താരം സുരഭി ലക്ഷ്മി എത്തിയതോടെ പരിപാടി വന്‍ ആവേശത്തിലായി. ദേശീയ അവാര്‍ഡ് ജേതാവായ സുരഭി മലയാളികള്‍ക്കെല്ലാം പ്രിയപ്പെട്ട പാത്തുവാണ്. കേംബ്രിഡ്ജ് നഗരത്തിന്റെ മേയര്‍ ബൈജു തിട്ടാലയാണ് ആറാമത് യുക്മ ടിഫിന്‍ ബോക്സ് കേരളപൂരത്തിന്റെ വിശിഷ്ടാതിഥിയായി എത്തിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി യുകെ മലയാളികള്‍ക്കിടയിലെ പരിചിത മുഖമായ ബൈജു കേംബ്രിഡ്ജ് മേയറാകുന്ന ആദ്യ ഏഷ്യന്‍ വംശജന്‍ കൂടിയാണ്. ഓളപരപ്പിലെ ആവേശമാണ് ഓരോ വര്‍ഷവും ആഘോഷമാക്കുന്ന കേരളപൂരം വള്ളം കളി.
യുക്മ ടിഫിന്‍ബോക്സ് കേരളപൂരം വള്ളംകളി മത്സരത്തിന് യുക്മ ദേശീയ അദ്ധ്യക്ഷന്‍ ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍, വള്ളംകളിയുടെ ചുമതല
More »
യുക്മ കേരളാപൂരം വള്ളംകളി നാളെ - സുരഭി ലക്ഷ്മി, ബൈജു തിട്ടാല അതിഥികള്‍
യുക്മ - ടിഫിന്‍ ബോക്സ് കേരളപൂരം വള്ളംകളി 2024 ല്‍ മുഖ്യാതിഥിയായി മലയാളികളുടെ പ്രിയ താരം സുരഭി ലക്ഷ്മി എത്തുന്നു. സിനിമ, ടെലിവിഷന്‍, നാടക മേഖലകളിലെ നിറ സാന്നിദ്ധ്യമായ സുരഭി മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. മീഡിയ വണ്‍ സംപ്രേക്ഷണം ചെയ്ത M80 മൂസ എന്ന ടെലിവിഷന്‍ സീരിയലിലെ പാത്തു എന്ന കഥാപാത്രത്തിലൂടെ ജനമനസ്സുകളില്‍ ചേക്കേറിയ സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡിന് പുറമെ 2017 ല്‍ കേരള സ്റ്റെയിറ്റ് ഫിലിം അവാര്‍ഡ്‌സില്‍ സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ അവാര്‍ഡും കരസ്ഥമാക്കി. ഒന്നിലേറെ തവണ കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിലെ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സുരഭി കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള അവാര്‍ഡ് ബോംബെ ടെയ്ലേഴ്‌സ് എന്ന നാടകത്തിലൂടെ സ്വന്തമാക്കി.
2005 ല്‍ ഇറങ്ങിയ ബൈ ദ പീപ്പിള്‍ എന്ന ചിത്രത്തിലെ നളിനിയെന്ന കഥാപാത്രത്തിലൂടെ സിനിമയില്‍ എത്തിയ സുരഭി
More »
ഒഐസിസി (യുകെ) നവ നാഷണല്‍ കമ്മിറ്റി സെപ്റ്റംബര്‍ ഒന്നിന് അധികാരമേല്‍ക്കും
ലണ്ടന്‍ : ഒഐസിസി (യുകെ) യുടെ പുതിയ നാഷണല്‍ കമ്മിറ്റി സെപ്റ്റംബര്‍ ഒന്നിന് ചുമതയേല്‍ക്കും. ലണ്ടനിലെ ക്രോയ്ഡനില്‍ വച്ചു സംഘടിപ്പിക്കുന്ന വെച്ചു സംഘടിപ്പിക്കുന്ന സമ്മേളനം എഐസിസി സെക്രട്ടറി പെരുമാള്‍ വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും.
ക്രോയ്‌ഡോന്‍ സെന്റ്. ജൂഡ് വിത്ത് സെന്റ്. എയ്ഡന്‍ ഹാളില്‍ ഞായറാഴ്ച വൈകിട്ട് ആറു മണി മുതലാണ് സമ്മേളനം. ചടങ്ങില്‍ വെച്ച് ഒഐസിസി (യുകെ)യുടെ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും. യു കെയിലെ വിവിധ റീജിയണല്‍ കമ്മിറ്റികളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമായി നിരവധി പ്രവര്‍ത്തകര്‍ നാഷണല്‍ കമ്മിറ്റിക്ക് അനുമോദനങ്ങളും അഭിവാദ്യങ്ങളും അര്‍പ്പിക്കുവാന്‍ എത്തിച്ചേരും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി ഒഐസിസി (യുകെ) സറെ റീജിയന്‍ പ്രസിഡന്റ് വില്‍സന്‍ ജോര്‍ജിനെ പ്രോഗ്രാം കണ്‍വീനര്‍ ആയി തെരഞ്ഞെടുത്തു.
പ്രവാസി
More »