അസോസിയേഷന്‍

യുക്മ കലണ്ടര്‍ 2025 പ്രകാശനം സോജന്‍ ജോസഫ് എം.പി നിര്‍വ്വഹിച്ചു
2025 ലെ യുക്മ കലണ്ടറിന്റെ പ്രകാശന കര്‍മ്മം യുകെ മലയാളികളുടെ അഭിമാനമായ ആഷ്ഫോര്‍ഡ് എം.പി സോജന്‍ ജോസഫ്, പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയില്‍ വെച്ച് നിര്‍വ്വഹിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ മള്‍ട്ടി കളറില്‍ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. യുക്മ കലണ്ടര്‍ 2025 സൌജന്യമായി ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വാര്‍ത്തയോടൊപ്പം ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തികച്ചും സൌജന്യമായി കലണ്ടര്‍ ഭവനങ്ങളില്‍ എത്തിച്ച് തരുന്നതാണ്. ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്സ്, ദി ടിഫിന്‍ ബോക്സ്, ഫസ്റ്റ് കോള്‍ നോട്ടിംഗ്ഹാം, ട്യൂട്ടര്‍ വേവ്സ്, ലവ് ടു കെയര്‍, മുത്തൂറ്റ് ഗ്രൂപ്പ്, ഗ്‌ളോബല്‍ സ്റ്റഡി ലിങ്ക് എന്നീ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളാണ് യുക്മ കലണ്ടര്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

More »

'ഇന്നത്തെ ഇന്ത്യയില്‍ നെഹ്രുവിയന്‍ ചിന്തകളുടെ പ്രസക്തി': ഒ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ചര്‍ച്ച നാളെ കവന്‍ട്രിയില്‍
കവന്‍ട്രി : 'ഇന്നത്തെ ഇന്ത്യയിന്‍ നെഹ്രുവിയന്‍ ചിന്തകളുടെ പ്രസക്തി' (The Relevance of Nehruvian Thoughts on India Today) എന്ന വിഷയം ആസ്പദമാക്കി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ (ഒ ഐ സി സി) യു കെ ഘടകം ചര്‍ച്ച സംഘടിപ്പിക്കുന്നു. കവന്‍ട്രിയിലെ ടിഫിന്‍ ബോക്സ്‌ റെസ്റ്റോറന്റില്‍ വച്ച് ബുധനാഴ്ച 6 മണിക്ക് ആരംഭിക്കുന്ന ചര്‍ച്ചയില്‍ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും കേരള ഹൈ കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്‍, കേബ്രിഡ്ജിന്റെ ആദരണീയനായ മേയറും യു കെയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു രാഷ്ട്രനിര്‍മാണത്തിന്റെ ചില അടിസ്ഥാന ആശയങ്ങള്‍ അവതരിപ്പിക്കുകയും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാര്‍ശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ ഇന്ന് ഇന്ത്യയില്‍ എങ്ങനെ

More »

ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് ടി ഷര്‍ട്ടുകളും ക്യാപ്പുകളും പ്രകാശനം ചെയ്തു ഒഐസി സി (യുകെ)
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ഒ ഐ സി സി (യു കെ) നാഷണല്‍ കമ്മിറ്റി അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് സംഘടന പ്രത്യേകമായി രൂപപ്പെടുത്തിയ ടി ഷര്‍ട്ടുകളും തൊപ്പികളുടേയും പ്രകാശനകര്‍മ്മം നിര്‍വഹിക്കപ്പെട്ടത്തോടെ ഒ ഐ സി സി (യു കെ) യുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ചേലക്കരയിലെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസില്‍ വച്ച് നടന്ന പ്രകാശനകര്‍മ്മം കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി വി കെ അറിവഴകന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍ എം എല്‍ എ സന്നിഹിതനായിരുന്നു. വയനാട് കേണിച്ചേരിയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുത്ത പൊതുയോഗ സ്ഥലത്ത് വച്ച് നടന്ന പ്രകാശനകര്‍മം ചാണ്ടി

More »

ക്രിസ്മസ് കരോള്‍ ഗാനമത്സരം ജോയ് ടു ദി വേള്‍ഡിന്റെ ഏഴാം സീസണ്‍ ഡിസംബര്‍ 7 ന് കവന്‍ട്രിയില്‍
ലണ്ടന്‍ : യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടി വി യും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് കഴിഞ്ഞ ആറ് സീസണുകളായി നടത്തിവരുന്ന ക്രിസ്മസ് കരോള്‍ ഗാനമത്സരത്തിന്റെ ഏഴാം സീസണ്‍ ഡിസംബര്‍ 7 ശനിയാഴ്ച കവന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്ലബ്ബില്‍ വച്ചു നടക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് വിവിധ ഗായകസംഘങ്ങളുടേയും ക്വയര്‍ ഗ്രൂപ്പുകളുടെയും യുവഗായകരുടെയും ഒത്തുചേരലിനു വേദിയാകും. പരിപാടിയില്‍ സംഗീത സാംസ്‌കാരിക ആത്മീയ മേഖലകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം പ്രമുഖ ഗായകരെയും സംഗീതജ്ഞരെയും അണിനിരത്തികൊണ്ട് ലണ്ടനിലെ പ്രമുഖ സംഗീത ബാന്‍ഡായ ലണ്ടന്‍ അസാഫിയന്‍സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്കല്‍ ഷോയും നടക്കും. കഴിഞ്ഞവര്‍ഷങ്ങളിലേതുപോലെ തന്നെ തന്നെ കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത്

More »

വിദ്യാഭ്യാസം ഗ്രാമര്‍ സ്കൂളുകള്‍ മുതല്‍ ഉന്നത പഠനം വരെ, വെബിനാര്‍ നവംബര്‍ 9 ന്
ലണ്ടന്‍ : ബ്രിട്ടനിലെ വിദ്യാഭ്യാസ സമ്പ്രദായം, പ്രത്യേകിച്ച് ഗ്രാമര്‍ സ്കൂളുകളിലെ പഠനം, പ്രവേശനം, പരീക്ഷകള്‍ എന്നിവയെക്കുറിച്ച് വിശദമായ വെബിനാര്‍ നവംബര്‍ 9 ന് രാവിലെ 9 മണിക്ക് നടക്കും. യുക്മയും ട്യൂട്ടേഴ്സ് വാലിയും ചേര്‍ന്നാണ് ഈ വെബിനാര്‍ സംഘടിപ്പിക്കുന്നത്. സോജന്‍ ജോസഫ് എം.പി വെബിനാര്‍ ഉദ്ഘാടനം ചെയ്യും. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ സ്വാഗത പ്രസംഗം നടത്തും. ദീര്‍ഘകാലമായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ലൂക്ക് ഹിഗ്ഗിന്‍സ്, ലിന്‍ഡ്സി റൈറ്റ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായം, ഗ്രാമര്‍ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍, ഉന്നത പഠനം, പ്രവേശന പരീക്ഷകള്‍ എന്നിവയാണ് പ്രധാന വിഷയങ്ങള്‍. പങ്കെടുക്കാന്‍ : താഴെ പറയുന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യുക :

More »

യുക്മ ദേശീയ കലാമേള: മിഡ്‌ലാന്‍ഡ് റീജ്യണ്‍ ചാമ്പ്യന്‍, യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജ്യണ്‍ റണ്ണറപ്പ് ; ടോണി അലോഷ്യസ് കലാപ്രതിഭ, അമയ കൃഷ്ണ നിധീഷ് കലാതിലകം
15ാമത് യുക്മ ദേശീയ കലാമേള വന്‍ ആഘോഷമായി. 211 പേയന്റ് നേടി മിഡ്്‌ലാന്‍ഡ്‌സ് റീജ്യണ്‍ കിരീടം നിലനിര്‍ത്തി. 110 പോയിന്റുമായി യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ റണ്ണര്‍ അപ്പും 108 പോയിന്റുമായി ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ സെക്കന്റ് റണ്ണര്‍ അപ്പുമായി. ചാമ്പ്യന്‍ അസോസിയേഷന്‍ 64 പോയന്റ് നേടിക്കൊണ്ട് ബര്‍മ്മിങ്ഹാം സിറ്റി മലയാളി കമ്യൂണിറ്റിയും 60 പോയന്റുമായി കെസിഡബ്ല്യുഎ ക്രോയ്‌ഡോണ്‍ റണ്ണറപ്പും 57 പോയിന്റുമായി ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റി സെക്കന്റ് റണ്ണറപ്പുമായി. ലൂട്ടന്‍ കേരളൈറ്റ്‌സ് അസോസിയേഷന്റെ ടോണി അലോഷ്യസ് കലാപ്രതിഭയായപ്പോള്‍ വര്‍വ്വിക് ആന്‍ഡ് ലിവിങ്ടണ്‍ അസോസിയേഷന്റെ അമയ കൃഷ്ണ നിധീഷ് കലാതിലകപട്ടവും നേടി. നാട്യമയൂരം ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ഇവ കുര്യാക്കോസും കവന്‍ട്രി കേരള കമ്യൂണിറ്റിയുടെ ഐശ്വര്യ വിനു നായരും നേടിയപ്പോള്‍ ഐഎംഎ ബാന്‍ബറിയുടെ ഡിയോണ്‍ റ്റിജു ഭാഷാ കേസരി

More »

യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍ : വിപുലമായ സംഘാടകസമിതി
പതിനഞ്ചാമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കവേ, വിപുലമായ കലാമേള സംഘാടക സമിതി പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ സമിതി. മത്സരാര്‍ത്ഥികളും കാണികളും ഏറെ ആവേശത്തോടെ വരവേറ്റ റീജിയണല്‍ കലാമേളകള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ്, ദേശീയ കലാമേള സംഘാടക സമിതി ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്നത്. കൂടുതല്‍ മികച്ച കലാപ്രകടനങ്ങള്‍ കാഴ്ച വെയ്ക്കണമെന്ന ആവേശത്തില്‍ കൂടുതല്‍ മത്സരാര്‍ത്ഥികളും അവരെ പിന്തുണക്കാന്‍ കൂടുതല്‍ പ്രേക്ഷകരും ദേശീയ കലാമേളക്ക് എത്തുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇക്കുറിയും കടുത്ത മത്സരങ്ങളാകും കലാമേള വേദികളില്‍ ഉണ്ടാവുകയെന്ന് ഉറപ്പാണ്. അത് കൊണ്ട് തന്നെ ഈ വര്‍ഷത്തെ കലാമേള മറ്റേതൊരു വര്‍ഷത്തേക്കാളും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് യുക്മ. യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെ സ്വന്തം സ്ഥലത്ത്, കുതിരപ്പന്തയ മത്സരങ്ങള്‍ക്ക് പ്രശസ്തിയാര്‍ജിച്ചതുമായ

More »

കേരളത്തിലേക്ക് ഒരു അദൃശ്യ ശക്തി കൊണ്ടുവന്നു; ബാര്‍ബറ എന്ന ഇംഗ്ലീഷ്‌കാരിയുടെ ജീവിതത്തെ മാറ്റിമറിച്ചത്...
ഇംഗ്ലണ്ടിലെ റൊച്ചുഡൈലില്‍ ജനിച്ച ഒരു 22 കാരി മദാമ്മകുട്ടിയെ ഒരു അദൃശ്യ ശക്തി ഇന്ത്യയിലേക്കു വിളിച്ചുകൊണ്ടുപോയി. ഇംഗ്ലണ്ടില്‍ നിന്നും കരമാര്‍ഗം ഫ്രാന്‍സ്, ജര്‍മനി ,ഗ്രീസ് ,ടര്‍ക്കി ,ഇറാന്‍ ,അഫ്ഗാനിസ്ഥാന്‍ ,പാക്കിസ്ഥാന്‍ ചുറ്റി വാഗാ അതിര്‍ത്തിയിലൂടെ ഇന്ത്യയില്‍ പ്രവേശിച്ചു. തുടര്‍ന്നുള്ള യാത്രയില്‍ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ എത്തി കഥകളി കണ്ടു അവിടെനിന്നും ബാര്‍ബറ എന്ന ഇംഗ്ലീഷ്‌കാരിയുടെ ജീവിതത്തെ മാറ്റിമറിച്ച അനുഭവം ഉണ്ടായി. യാത്രയില്‍ കഴുതയുടെ പുറത്തും ,ലോറിയുടെ പുറകിലും ട്രെയിനിന്റെ ഇടനാഴികയിലായിരുന്നു. തെരുവിലും കിടന്നുറങ്ങി. യാത്ര കൂടുതലും പണംമുടക്കാതെ ആയിരുന്നു. കൈഉയര്‍ത്തി ലിഫ്റ്റ് ചോദിച്ചാണ് ഈ ഫ്രീ യാത്ര തരപ്പെടുത്തിയത്, യാത്രയില്‍ കണ്ടുമുട്ടിയ ഇറാനിയന്‍ ,അഫ്ഗാന്‍ മനുഷ്യരുടെ നന്മകള്‍ ഇവര്‍ ഓര്‍ക്കുന്നു. അന്ന് ഇസ്ലാമിക ഭരണമല്ല അവിടെ നിലനിന്നിരുന്നത്. പാക്കിസ്ഥാനിലെ മോശം

More »

വേള്‍ഡ് മലയാളി ഫെഡറേഷന്‍ - യുകെ 'കേരളീയം 2024'
ലണ്ടന്‍ : ലോകമെമ്പാടുമുള്ള മലയാളികളുടെ കായികവും കലാപരവുമായ കഴിവുകളെ പരിപോക്ഷിപ്പിക്കുന്നതിനായി രൂപീകൃതമായ സംഘടനയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF). എല്ലാ ഭാഗത്തും വേരുകള്‍ ഊന്നി പടര്‍ന്നുപന്തലിച്ച WMF Ukയിലെ ശാഖയും വികസനത്തിന്റെ പാതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. WMF-UK അവതരിപ്പിക്കുന്ന 'കേരളീയം 2024' പരിപാടി മലയാളികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ക്കു വഴിതുറക്കുന്നു. വിവിധ പ്രായവിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടി, എല്ലാ പ്രായക്കാല്‍ക്കും പങ്കാളി ആവാനുള്ള മികച്ച അവസരമാണ്. എങ്ങനെ പങ്കെടുക്കാം : താല്പര്യമുള്ളവരും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും ഈ ഗൂഗിള്‍ ഫോമുകള്‍ പൂരിപ്പിക്കേണ്ടതാണ്.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions