പതിനൊന്നാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം 30 ന്
ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഗുരുവായൂര്‍ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവം വര്‍ഷം തോറും നടത്തിവരുന്നു. ഗുരുവായൂര്‍ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്.
പതിനൊന്നാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം (11th London Chembai Music Festival) ഇക്കൊല്ലം നവംബര്‍ 30ന് ഉച്ചക്ക് 2 മുതല്‍ കാര്‍ഷാള്‍ട്ടന്‍ ബോയ്സ് സ്പോര്‍ട്സ് കോളേജില്‍ അരങ്ങേരുന്നതായിരിക്കുമെന്ന് ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും അറിയിച്ചു. അനവധി കലാകാരന്‍മാര്‍ നടത്തുന്ന സംഗീതാര്‍ച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയില്‍ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു .
നൂറുകണക്കിന് കലാകാരന്മാരും
More »
ഒഐസിസി (യുകെ) സറെ റീജിയന് നവനേതൃത്വം; വില്‍സന്‍ ജോര്‍ജ് പ്രസിഡന്റ്; ഗ്ലോബിറ്റ് ഒലിവര്‍ ജനറല്‍ സെക്രട്ടറി; ട്രഷറര്‍ അജി ജോര്‍ജ്
ക്രോയ്ഡണ്‍ : ഒഐസിസി (യുകെ) സറെ റീജിയന്‍ പുനസംഘടിപ്പിച്ചു. റീജിയന്‍ ഭാരവാഹികളില്‍ ഏതാനും പേര്‍ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷണല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ വന്ന ഒഴിവുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് റീജിയന്‍ പുനഃസംഘടിപ്പിച്ചത്.
റീജിയന്‍ പ്രസിഡന്റ് വില്‍സന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നവംബര്‍ രണ്ടിന് ക്രോയ്ഡനില്‍ വച്ച് കൂടിയ ജനറല്‍ ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലായിരുന്ന നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഓണ്‍ലൈന്‍ ആയി പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു. നിലവിലെ റീജിയന്‍ സെക്രട്ടറി സാബു ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും റീജിയന്റെ പ്രവര്‍ത്തനങ്ങളുമായി ഇതുവരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. നാഷണല്‍ വര്‍ക്കിംഗ്
More »
നൈറ്റ്‌സ് മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ക്ലബിന്റെ ചെയര്‍മാന്‍ ജീന്‍സ് മാത്യു; സെക്രട്ടറി പ്രശാന്ത്; ക്യാപ്റ്റന്‍ സുജേഷ്; ട്രഷറര്‍ പ്രിന്‍സ് തോമസ്
മാഞ്ചസ്റ്റര്‍ നൈറ്റ്‌സ് ക്രിക്കറ്റ് ക്ലബില്‍ 2025 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഡിനേറ്റര്‍ ശ്രീരാഗിന്റെ നേതൃത്വത്തില്‍ ക്ലബ് മാനേജര്‍ ജീന്‍സ് അധ്യക്ഷത വഹിച്ച വാര്‍ഷിക പൊതുയോഗത്തില്‍ ക്ലബ് ക്യാപ്റ്റന്‍ സുജേഷ് സ്വാഗതവും ട്രഷറര്‍ പ്രിന്‍സ് വാര്‍ഷിക കണക്കും സെക്രട്ടറി സിറില്‍ വിവിധ കര്‍മ്മ പദ്ധതികളുടെ കരട് രൂപ രേഖകള്‍ അവതരിപ്പിച്ചു.
പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍ ജീന്‍സ് മാത്യു, സെക്രട്ടറി പ്രശാന്ത് ക്ലബ്ബ്, ക്യാപ്റ്റന്‍ സുജേഷ്, ട്രഷറര്‍ പ്രിന്‍സ് തോമസ് കമ്മിറ്റി അംഗങ്ങളിയി ശ്രീരാഗ്, രാഹുല്‍, വിജയ്, ജിനീഷ്, മനു & തോമസ് എന്നിവരെ തെരഞ്ഞെടുത്തു. 2024 സീസണ്‍ മികച്ച താരമായി ശരത്തും കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയ വിജീഷ്, അശ്വിന്‍, അജ്മല്‍, രാഹുല്‍ എന്നിവരെയും ക്ലബ് ആദരിച്ചു.
More »
യു ഡി എഫ് വിജയം ആഘോഷമാക്കി ഒ ഐ സി സി (യു കെ); മാഞ്ചസ്റ്ററിലും ബാസില്‍ഡണിലും ആഹ്ലാദപ്രകടനവും മധുരവിതരണവും
കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ നേടിയ അവിസ്മരണീയ വിജയത്തില്‍ ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തില്‍ യു കെയിലെ വിവിധ സ്ഥലങ്ങളില്‍ ആഹ്ലാദ പ്രകടനങ്ങളും മധുര വിതരണവും സംഘടിപ്പിച്ചു. പലയിടങ്ങളിലും പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി ആഹ്ലാദപ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. യു കെയിലെ മാഞ്ചസ്റ്ററിലും ബാസില്‍ഡണിലും സംഘടിപ്പിച്ച വിജയാഘോഷ പരിപാടികള്‍ ഒ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
മാഞ്ചസ്റ്റര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ബോള്‍ട്ടനില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് നേതൃത്വം നല്‍കി. നാഷണല്‍ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, റീജിയന്‍ പ്രതിനിധികളായ ജിപ്‌സണ്‍ ജോര്‍ജ് ഫിലിപ്‌സ്, സജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. യു ഡി എഫ് നേടിയ ഗംഭീര വിജയം
More »
മിസ് & മിസിസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് ശനിയാഴ്ച ലണ്ടനില്‍
കേരളീയ സംസ്‌കാരത്തിന്റെ ശോഭയും, വനിതാ ശാക്തീകരണത്തിന്റെ കരുത്തും ഒത്തുചേരുന്ന മിസ് & മിസസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് ശനിയാഴ്ച, (നവംബര്‍ 23) ഹാരോയിലെ പ്രശസ്തമായ ഗ്രേറ്റ് ഹാളില്‍ അരങ്ങേറുന്നു. മിസ് & മിസിസ് മലയാളി യു.കെ ബ്യൂട്ടി പേജന്റ് അരങ്ങേറുമ്പോള്‍ ഈ സംഗീത രാവ് ബ്രിട്ടണിലെ മലയാളി സമൂഹത്തിന് അഭിമാനകരമായ ഒരു കൂട്ടായ്മയാണ് സമ്മാനിക്കുന്നത്. ഈ വലിയ ആഘോഷത്തിന് നേതൃത്വം നല്‍കുന്നത് പ്രശസ്ത ഫാഷന്‍ ഡിസൈനറും സൗസിക ബ്രാന്‍ഡിന്റെ സ്ഥാപകനുമായ കമല്‍ രാജ് മണിക്കത്ത് ആണ്.
സൗത്ത് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും യു.കെയിലും പ്രശസ്തനായ മലയാളി ഫാഷന്‍ ഡിസൈനറ് കമല്‍ രാജ് മണിക്കത്ത്, അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, കഠിനാധ്വാനം, നവീനമായ ഡിസൈനുകള്‍ എന്നിവയിലൂടെ ഫാഷന്‍ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്.
ഈ ബ്യൂട്ടിപേജന്റിന്റെ മുഖ്യ ലക്ഷ്യം സൗന്ദര്യമത്സരം മാത്രമല്ല, മറിച്ച് ഓരോ സ്ത്രീയുടെയും
More »
'ദി വേള്‍ഡ് അവൈറ്റ്‌സ് യുവര്‍ കമിങ് ': ക്രിസ്മസ് കരോള്‍ സംഗീതം ഡിസംബര്‍ 8ന്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(CSI) മലയാളം കോണ്‍ഗ്രിഗേഷന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 8 ഞായറാഴ്ച 'ദി വേള്‍ഡ് അവൈറ്റ്‌സ് യുവര്‍ കമിങ് ' ക്രിസ്മസ് കരോള്‍ സംഗീതം നടക്കും. ഈസ്റ്റ് ഹാമിലെ ബാര്‍ക്കിങ് റോഡിലുള്ള സെന്റ് ബര്‍ത്തോലോമിയൂസ് ചര്‍ച്ചില്‍ ഉച്ചകഴിഞ്ഞു 3 :30 ന് പരിപാടി തുടങ്ങും.
ലണ്ടന്‍, ഈസ്റ്റ് ഹാം സെന്റ് മറിയ മഗ്ദലന ചര്‍ച്ച് ടീം വികാര്‍ റവ പോള്‍ ഗുണ്‍ഹാം മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കും. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ മലയാളം കോണ്‍ഗ്രിഗേഷന്‍ വികാര്‍ റവ സബി മാത്യു, ഫാ സന്നിഹിതനായിരിക്കും.
ഏവരെയും ക്ഷണിക്കുന്നതായി ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ(CSI) മലയാളം കോണ്‍ഗ്രിഗേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
വിലാസം
സെന്റ് ബര്‍ത്തോലോമിയൂസ് ചര്‍ച്ച് ആന്‍ഡ് സെന്റര്‍
292ബി ബാര്‍ക്കിങ് റോഡ്, ഈസ്റ്റ് ഹാം, ലണ്ടന്‍ ഇ 6 3 ബി
More »
രാഷ്ട്രീയവും പൊതു ജനസേവനവും വെറും മിമിക്രി; പൊതുപ്രവര്‍ത്തനം നേതാക്കന്മാര്‍ക്ക് പണ സമ്പാദന ഉപാധി: അഡ്വ. ജയശങ്കര്‍
ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ നടന്ന സംവാദത്തില്‍ രാഷ്ട്രീയ നിരീക്ഷകനും ചിന്തകനും വാക്മിയുമായ അഡ്വ. എ ജയശങ്കറോടൊപ്പം കേംബ്രിഡ്ജ് മലയാളി മേയറും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ ബൈജു തിട്ടാലയും പരിപാടിയില്‍ പങ്കെടുത്തു. സംവാദത്തില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് രസകരമായ സംഭവ കഥകളിലൂടെ അദ്ദേഹം ഉത്തരങ്ങള്‍ നല്‍കി. ലോകത്താകമാനം ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സംവാദം സംഘടിപ്പിച്ചത്.
സ്വാതന്ത്ര്യാനന്തരം ഇന്‍ഡ്യയെ നയിച്ച പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിനും ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി അംബേദ്ക്കറിനും ഉണ്ടായിരുന്ന ഇച്ഛാ ശക്തിയും ദീര്‍ഘവീക്ഷണവും തുടര്‍ന്ന് ഇന്ത്യ ഭരിച്ച രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ഇല്ലാതെ വന്നതാണ് ഇന്ത്യക്ക് സംഭവിച്ച അപചയങ്ങള്‍ക്കു മുഖ്യ കാരണം എന്ന് അദ്ദേഹം സൂചിപ്പിച്ചു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍
More »
യുക്മ കലണ്ടര്‍ 2025 പ്രകാശനം സോജന്‍ ജോസഫ് എം.പി നിര്‍വ്വഹിച്ചു
2025 ലെ യുക്മ കലണ്ടറിന്റെ പ്രകാശന കര്‍മ്മം യുകെ മലയാളികളുടെ അഭിമാനമായ ആഷ്ഫോര്‍ഡ് എം.പി സോജന്‍ ജോസഫ്, പതിനഞ്ചാമത് യുക്മ ദേശീയ കലാമേള ഉദ്ഘാടന വേദിയില്‍ വെച്ച് നിര്‍വ്വഹിച്ചു. മുന്‍ വര്‍ഷങ്ങളിലേത് പോലെ മള്‍ട്ടി കളറില്‍ അതിമനോഹരമായാണ് ഇക്കുറിയും യുക്മ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.
യുക്മ കലണ്ടര്‍ 2025 സൌജന്യമായി ലഭിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വാര്‍ത്തയോടൊപ്പം ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തികച്ചും സൌജന്യമായി കലണ്ടര്‍ ഭവനങ്ങളില്‍ എത്തിച്ച് തരുന്നതാണ്.
ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്സ്, ദി ടിഫിന്‍ ബോക്സ്, ഫസ്റ്റ് കോള്‍ നോട്ടിംഗ്ഹാം, ട്യൂട്ടര്‍ വേവ്സ്, ലവ് ടു കെയര്‍, മുത്തൂറ്റ് ഗ്രൂപ്പ്, ഗ്‌ളോബല്‍ സ്റ്റഡി ലിങ്ക് എന്നീ പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളാണ് യുക്മ കലണ്ടര്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
More »
'ഇന്നത്തെ ഇന്ത്യയില്‍ നെഹ്രുവിയന്‍ ചിന്തകളുടെ പ്രസക്തി': ഒ ഐ സി സി (യു കെ) സംഘടിപ്പിക്കുന്ന ചര്‍ച്ച നാളെ കവന്‍ട്രിയില്‍
കവന്‍ട്രി : 'ഇന്നത്തെ ഇന്ത്യയിന്‍ നെഹ്രുവിയന്‍ ചിന്തകളുടെ പ്രസക്തി' (The Relevance of Nehruvian Thoughts on India Today) എന്ന വിഷയം ആസ്പദമാക്കി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ ഐ സി സി) യു കെ ഘടകം ചര്‍ച്ച സംഘടിപ്പിക്കുന്നു. കവന്‍ട്രിയിലെ ടിഫിന്‍ ബോക്സ് റെസ്റ്റോറന്റില്‍ വച്ച് ബുധനാഴ്ച 6 മണിക്ക് ആരംഭിക്കുന്ന ചര്‍ച്ചയില്‍ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും കേരള ഹൈ കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്‍, കേബ്രിഡ്ജിന്റെ ആദരണീയനായ മേയറും യു കെയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു രാഷ്ട്രനിര്‍മാണത്തിന്റെ ചില അടിസ്ഥാന ആശയങ്ങള്‍ അവതരിപ്പിക്കുകയും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാര്‍ശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ ഇന്ന് ഇന്ത്യയില്‍ എങ്ങനെ
More »