അസോസിയേഷന്‍

വര്‍ണ്ണ ചാരുത പെയ്തിറങ്ങിയ നടന സന്ധ്യയായ് ഏഴാമത് ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം
ലണ്ടന്‍ നഗരത്തെ ഭാവരാഗതാളലയ സാന്ദ്രമാക്കി ഏഴാമത് ശിവരാത്രി നൃത്തോത്സവത്തിനു വര്‍ണോജ്വലമായ പരിസമാപ്തി. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലാണ് ഏഴുവര്‍ഷമായി ലണ്ടന്‍ ശിവരാത്രി നൃത്തോത്സവം നടത്തിവരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ നൂറ്റിഅന്‍പതോളം നര്‍ത്തകര്‍ പങ്കെടുത്ത ലണ്ടന്‍ ശിവരാത്രി നൃത്തോത്സവത്തിന് ഫെബ്രുവരി 29 ന് ഉച്ചക്ക്

More »

ലീഡ്‌സ് മലയളി അസോസിയേഷന് നവനേതൃത്വം; ജേക്കബ് കുയിലാടന്‍ പ്രസിഡന്റ് ബെന്നി വെങ്ങാച്ചേരില്‍ സെക്രട്ടറി
ലീഡ്‌സ് മലയാളി അസോസിയേഷന്‍ (ലിമ ) 2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ക്യൂന്‍ ഹാളില്‍ വെച്ച് നടന്ന ക്രിസ്മസ് പുതുവത്സര പരിപാടി യോടുകൂടിയായിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജേക്കബ് കുയിലാടന്‍ - പ്രസിഡന്റ് അഷിതാ സേവ്യര്‍ -വൈസ് പ്രസിഡന്റ് ബെന്നി വെങ്ങാച്ചേരില്‍ -സെക്രട്ടറി സിജോ ചാക്കോ -ട്രഷറര്‍ ഫിലിപ്‌സ് കടവില്‍, മഹേഷ് മാധവന്‍, ബീനാ തോമസ് -കമ്മറ്റിയംഗങ്ങള്‍. ജിത വിജി, റെജി ജയന്‍ -പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്. ലീഡ്‌സ് മലയാളി അസോസിയേഷന് 2009 ലാണ് തുടക്കം കുറിച്ചത്. അടുത്ത കാലത്തായി ലീഡ്‌സില്‍ താമസമാക്കിയതും, ലീഡ്‌സ് മലയാളി അസോസിയേഷനില്‍ അംഗം അല്ലാത്തതുമായ നിരവധി മലയാളി കുടുംബങ്ങള്‍ ലീഡ്‌സില്‍ ഉണ്ട്. ഇവരെയെല്ലാം ലിമ എന്ന ഒരു കുടക്കീഴില്‍ ഒരുമിച്ച് നിര്‍ത്തി കലാകായിക സാംസ്‌ക്കാരിക സാമൂഹിക രംഗങ്ങളില്‍ ഒരു

More »

പത്തൊന്‍പതാമത് യുകെകെസിഎ ദേശീയ കണ്‍വന്‍ഷനായി ആപ്തവാക്യം ക്ഷണിച്ചു
ബര്‍മിംഗ്ഹാം : യു കെ യിലെ ക്നാനായ സമുദായത്തിന്റെ അഭിമാനമായ പത്തൊന്‍പതാമത് ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 4ന് യു കെയിലെ ഏറ്റവും വലിയ, രാജകീയ പ്രൗഡിയാര്‍ന്ന ചെല്‍ട്ടന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ വച്ച് ഏറെ പുതുമകളോടെ നടക്കും. കണ്‍വന്‍ഷനായി ക്നാനായ സമുദായത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യവും സ്വവംശ വിവാഹനിഷ്ഠയില്‍ അധിഷ്ഠിതവുമായ ജീവിതചര്യയും ഉത്‌ഘോഷിക്കുന്ന 25 അക്ഷരങ്ങളില്‍ (25 letters) കൂടാത്ത ആപ്തവാക്യം ക്ഷണിക്കുന്നു. പങ്കെടുക്കുന്നവര്‍ യൂണിറ്റ് ഭാരവാഹികള്‍ വഴി ukkca345@gmail.com എന്ന ഔദ്യോഗിക ഇ-മെയിലില്‍ മാര്‍ച്ച്‌ 15 നു മുന്‍പായി അയക്കേണ്ടതാണ്. വിജയിയെ കണ്‍വന്‍ഷന്‍ ദിനത്തില്‍ പാരിതോഷികം നല്‍കി ആദരിക്കുന്നതാണ്. പുതിയ കേന്ദ്ര കമ്മറ്റി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ യുകെകെസിഎ കണ്‍വന്‍ഷന്റെ തിയതി പ്രഖ്യാപിച്ചിരുന്നു. ബര്‍മിംഗ്ഹാമിലെ ആസ്ഥാന മന്ദിരത്തില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി മീറ്റിംഗില്‍

More »

യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ജൂലൈ 10,11, 12 തിയതികളില്‍
ആഘോഷ പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും യുകെയിലെങ്ങും പ്രശസ്തമായ യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ജൂലൈ 10, 11, 12 തിയതികളില്‍ (വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങി ഞായറാഴ്ച ഉച്ചവരെ ) വെയില്‍സിലെ കെഫന്‍ലി പാര്‍ക്കില്‍ വച്ച് മുന്‍ വര്‍ഷങ്ങളിലെ പോലെ വന്‍ ജന പങ്കാളിത്തത്തോടുകൂടി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദ സ്പര്‍ശനത്താല്‍ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി എന്നറിയപ്പെട്ട കടുത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറയിലെ ഏകദേശം നൂറിലധികം കുടുംബാംഗങ്ങള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്. എല്ലാ കുടുംബാംഗങ്ങളേയും കോര്‍ത്തിണക്കി വന്‍ ജന പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന യുകെയിലെ സംഗമങ്ങളുടെ ഒരു സംഗമമാണ് മുട്ടുചിറ സംഗമം ഇന്‍ യുകെ. മുട്ടുചിറ സ്വദേശിയും അവയവദാന സാമൂഹ്യ കാരുണ്യ പ്രവര്‍ത്തികളിലൂടെ പ്രശസ്തനായ പാലാ

More »

യു കെ മലയാളികളുടെ സഹായം കൊണ്ട് ഏപ്പുചേട്ടന്‍ പുതിയ വീട്ടിലേക്കു താമസം മാറി
ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഏപ്പുചേട്ടനു വീടുവച്ചു നല്‍കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ യു കെ മലയാളികള്‍ നല്‍കിയ ഏകദേശം 460000 (നാലുലക്ഷത്തിഅറുപത്തിനായിരം രൂപ ) കൊണ്ട് നിര്‍മ്മിച്ച വീട്ടിലേക്കു ഏപ്പുചേട്ടനും കുടുംബവും ഞായറാഴ്ച മാറി . വീടിന്റെ വെഞ്ചിരിപ്പ് കര്‍മ്മവും താക്കോല്‍ ദാനവും വിമലഗിരി വികാരി ഫാ ജിജി വടക്കേല്‍ നിര്‍വഹിച്ചു.ലിവര്‍പൂള്‍ ക്‌നാനായ സമൂഹം നല്‍കിയ 30000 രൂപ തൊമ്മന്‍ ജോസഫ് കൊച്ചുപറമ്പില്‍ ഏപ്പുചേട്ടനു കൈമാറി. ലിവര്‍പൂള്‍ മലയാളി നല്‍കിയ ടി വി സെറ്റ് , ബാബു ജോസഫ് കൈമാറി. വീടുപണിക്ക് നേതൃത്വം കൊടുത്ത കമ്മറ്റിയെ നയിച്ച വിജയന്‍ കൂറ്റംതടത്തില്‍, തോമസ് പി ജെ. ,ബാബു ജോസഫ്, സീന ഷാജു ,ജോയ് വര്‍ഗീസ് , എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നന്ദി പ്രകാശിപ്പിച്ചുകൊണ്ടു സംസാരിച്ച

More »

ജ്വാല ഇമാഗസിന്‍ അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കി; ഏറെ പുതുമകളുമായി ഫെബ്രുവരി ലക്കം
യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. പ്രസിദ്ധീകരണത്തില്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിച്ച ജ്വാല ഇമാഗസിന്‍ ലോക പ്രവാസി മലയാളി സാഹിത്യരംഗത്തിന് അഭിമാനമായി മാറികഴിഞ്ഞിട്ടുണ്ട്. അറുപതാം ലക്കം പ്രസിദ്ധീകരിച്ചുകൊണ്ട് അഭിമാനകരമായൊരു നാഴികക്കല്ല് പിന്നിടാന്‍ ജ്വാലക്ക് കഴിഞ്ഞത് വായനയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും സന്തോഷ വര്‍ത്തയാണ്. വേറിട്ടതും ഈടുറ്റതുമായ രചനകളാല്‍ സമ്പന്നമായ ഫെബ്രുവരി ലക്കത്തിന്റെ എഡിറ്റോറിയലില്‍ ഇന്ത്യന്‍ വിദ്യാഭാസ രംഗത്തെ അപചയത്തെക്കുറിച്ചു ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് എഴുതുന്നു. കലാപങ്ങളും സംഘര്‍ഷങ്ങളും ഇന്ത്യന്‍ വിദ്യാഭാസത്തെ കലുഷിതമാക്കുന്നു. ജീവിത മൂല്യങ്ങള്‍ പഠിപ്പിക്കുന്നതിന് പകരം മത്സരപ്പരീക്ഷകള്‍ പാസാകാനുള്ള കുറുക്കുവഴികള്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങളായി ഇന്ത്യന്‍ വിദ്യാഭാസ രംഗം മാറിയിരിക്കുന്നതായി റജി

More »

കെറ്ററിങ്ങില്‍ കുട്ടികളുടെ മലയാളം ക്ലാസിനു തുടക്കമായി
കെറ്ററിംങ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ പതിനാലാം തിയതി കുട്ടികളുടെ മലയാളം ക്ലാസ് ആരംഭിച്ചു. ആദ്യദിവസം 30 കുട്ടികളാണ് ക്ലാസ്സില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നും യുകെയില്‍ കുടിയേറിയ മലയാളികള്‍ക്ക് തങ്ങളുടെ മക്കള്‍ക്ക് കൈമോശം വന്നുപോകാവുന്ന മലയാള ഭാഷയെ കുട്ടികളില്‍ നിലനിര്‍ത്താനുള്ള ഒരു അവസരം ഒരുക്കുന്നതിനു വേണ്ടിയാണു കെറ്ററിംങ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ഇത്തരം ഒരു സൗരഭത്തിനു തുടക്കം കുറിച്ചത് . ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മരിയ സജി ,ജ്യോതിസ് മനോജ് ,ജീന ,സിന്‍സി എന്നി അധ്യാപകരാണ്. മാസത്തില്‍ രണ്ടു ക്ലാസുകളാണ് ഇപ്പോള്‍ ക്രമീകരിച്ചിരിക്കുന്നത് .ഈ വെള്ളിയാഴ്ചയും ക്ലാസ് ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട് .ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ KMWS എന്ന വാട്ടസ്പ്പ് ഗ്രൂപ്പില്‍ പ്രസിദ്ധികരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു .

More »

മൂന്നാമത് യുകെ സാഹിത്യോല്‍സവവും വിജയികള്‍ക്ക് പുരസ്‌കാരവും ശനിയാഴ്ച ലണ്ടനില്‍
മൂന്നാമത് യുകെ സാഹിത്യോല്‍സവവും കോട്ടയം ഡി സി ബുക്‌സുമായി സഹകരിച്ച് നടത്തിയ മൂന്നാമത് യുകെ കഥ കവിത രചനാ മത്സരത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനവും ഫെബ്രുവരി 22നു രാവിലെ 11 മുതല്‍ ലണ്ടനിലെ 'മലയാളി അസോസിയേഷന്‍ ഓഫ് യൂകെ'യുടെ (MAUK)മാനര്‍ പാര്‍ക്കിലെ റോംഫോര്‍ഡ് റോഡിലെ കേരള ഹൌസില്‍ വെച്ച് നടത്തപ്പെടുന്നു. മലയാള സാഹിത്യത്തെ യുകെയിലെ ജനങ്ങളിലേക്ക് എത്തിക്കുവാനും കൂടുതല്‍ വായനക്കാരെ പ്രോത്സാഹിപ്പിക്കുവാനുമായി തുടക്കം കുറിച്ച സാഹിത്യകൂട്ടായ്മ്മയുടെ മൂന്നാമത് സാഹിത്യോത്സവം പരിപാടിയാണ് നടക്കുന്നത്. ഓരോ വര്‍ഷവും ഈ സാഹിത്യോല്‍സവത്തിനു അന്താരാഷ്ട്രതലത്തില്‍ വരെ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. ഇക്കുറി സാഹിത്യോല്‍സവത്തിനു ഉത്ഘാടന അവതരണ കവിത എഴുതി നല്‍കിയിരിക്കുന്നത് കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിയും പുസ്തക രചയിതാവും കൊച്ചി സ്വദേശിയും LIC ല്‍ അട്മിനിസ്‌ട്രെറ്റീവ് ഒഫീസ്സറുമായ റൂബി ജോര്‍ജ്

More »

സര്‍ഗം സ്റ്റീവനേജിന് പുതിയ അമരക്കാര്‍
യുകെയിലെ ചരിത്രമുറങ്ങുന്ന നഗരമായ സ്റ്റീവനേജില്‍ കലയും സംസ്കാരവും സാഹോദര്യവും നെഞ്ചേറ്റി നന്മയും സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഇവിടുത്തെ കേരള സമൂഹത്തിന്റെ അഭിമാനമായ സര്‍ഗത്തിനു പുതിയ അമരക്കാര്‍ സ്ഥാനമേറ്റു .

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions