ചരമം

കോഴിക്കോട് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കോഴിക്കോട് : കോഴിക്കോട് കാളാണ്ടിത്താഴത്ത് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിന്‍ ജേക്കബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ നിഗമനം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മൃതദേഹം റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ യാത്രക്കാരന്‍ കണ്ടെത്തിയത്. യാത്രക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. ജസ്റ്റിന്റെ വീടിന്റെ അടുത്ത് തന്നെയുള്ള റോഡരികിലാണ് മൃതദേഹം കണ്ടത്. ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാന്‍സര്‍ രോഗിയായ ജസ്റ്റിന്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

More »

കാന്‍സര്‍ വില്ലനായി; യുകെയില്‍നിന്നും ന്യൂസിലാന്റിലെത്തിയ എലീസ യാത്രയായി
വിദ്യാര്‍ത്ഥി ആയി യുകെയില്‍ എത്തി ഒരു മലയാളി സമൂഹത്തിന്റെ പ്രിയങ്കരിയായി മാറിയ പാലാ രാമപുരം സ്വദേശി എലീസ(36) ഓര്‍മ്മയായി. സ്തനാര്‍ബുദം കലാശലായതോടെ നാട്ടിലേയ്ക്ക് എത്തിയ എലീസ കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങുകയായിരുന്നു. യുകെയിലെ പഠനത്തിനുശേഷം വിവാഹിതയായി ന്യൂസിലാന്റിലെത്തിയ എലീസയ്ക്കു അവിടെ വിധി കാത്തുവച്ചതു കാന്‍സര്‍ ആയിരുന്നു. വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ എത്തിയ മലയാളി യുവാവിനെയാണ് എലീസ ജീവിത പങ്കാളി ആയി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടില്‍ എത്തി വിവാഹിതരായ ശേഷമാണു ഇവര്‍ ന്യുസിലാന്റ് മലയാളികളാകുന്നത്. എന്നാല്‍ അടുത്തിടെയാണ് എലീസയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി കാന്‍സര്‍ കടന്നു വന്നത്. പിന്നീട് എലീസ ചികിത്സ തേടി നാട്ടിലേയ്ക്ക് എത്തുക ആയിരുന്നു. എലീസയുടെ സംസ്‌കാരം ഇന്ന് നടക്കും.

More »

കുടിയേറ്റ കര്‍ഷകന്‍ പുതുക്കുളത്തില്‍ എസ്തപ്പാന്‍ നിര്യാതനായി
പയ്യാവൂര്‍ : ഉപ്പുപടന്നയിലെ കുടിയേറ്റ കര്‍ഷകന്‍ പുതുക്കുളത്തില്‍ എസ്തപ്പാന്‍ (86) നിര്യാതനായി. സംസ്കാര ശുശ്രുഷകള്‍ നാളെ (ഞായര്‍) ഉച്ചകഴിഞ്ഞു 3ന് സ്വഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ചമതച്ചാല്‍ സെന്റ്.സ്റ്റീഫന്‍ പള്ളിയിലെ കുടുംബ കല്ലറയില്‍ . ഭാര്യ ഏലിക്കുട്ടി. മക്കള്‍ : പി എസ് ജോസഫ് (കണ്ണൂര്‍), എല്‍സമ്മ ടോമി (റിട്ടയഡ് ടീച്ചര്‍ SHHS പയ്യാവൂര്‍), പരേതനായ അബ്രാഹം, ജെയിംസ് (യുകെ, 'യുകെ മലയാളം ന്യൂസ്'), മേഴ്‌സി ജോയ് (യുകെ), സ്റ്റീഫന്‍ (യുകെ), ഷിജി ബിനോയ്‌ (ബാംഗ്ലൂര്‍). മരുമക്കള്‍ : ഗ്രേസി ജോസഫ് (കണ്ണൂര്‍), ടോമി പുന്നേടത്ത് (എക്സ് മിലിറ്ററി, പയ്യാവൂര്‍), ഷിന്‍സി ജെയിംസ് (യുകെ), ജോയ് തറപ്പേല്‍ (യുകെ), ഷിജി സ്റ്റീഫന്‍ (യുകെ), ബിനോയ്‌ ആടുപാറയില്‍ (ബാംഗ്ലൂര്‍).

More »

ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല(80) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്നു. അരനൂറ്റാണ്ട് കാലത്തെ കാവ്യജീവിതത്തിനിടെ 400ലേറെ സിനിമകളില്‍ നിന്നുമായി അയ്യായിരത്തോളം മനോഹര ഗാനങ്ങളായിരുന്നു അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്. 1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി.ജെ. ഭാസ്‌ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. യഥാര്‍ത്ഥ പേര് ബി. ശിവശങ്കരന്‍നായര്‍ എന്നായിരുന്നു. 1972ല്‍ പുറത്തിറങ്ങിയ 'ഭജഗോവിന്ദം'എന്ന ചിത്രത്തിലൂടെയായിരുന്നു ബിച്ചു തിരുമല ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ചിത്രം പുറത്തിറങ്ങിയില്ല. അക്കല്‍ദാമ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ഗാനങ്ങളുമായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ശ്യാം, എം.ടി. ഉമ്മര്‍, ജി.

More »

ലീഡ്സില്‍ മരിച്ച ചാലക്കുടി സ്വദേശി സിജോയ്ക്ക് വിട നല്‍കാന്‍ മലയാളികള്‍
ലീഡ്‌സ് : ലീഡ്‌സിലെ മീന്‍വുഡില്‍ ചികിത്സയിലിരിക്കെ മരിച്ച ചാലക്കുടി സ്വദേശി സിജോയ്ക്ക് വിട നല്‍കാന്‍ മലയാളികള്‍. യോര്‍ക്ക് ഷെയറിലെ മലയാളി സമൂഹം സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രഡ് ചര്‍ച്ചില്‍ ആണ് യാത്രയയപ്പു നല്‍കുന്നത്. സംസ്കാര ശുശ്രൂഷകള്‍ ഇന്ന് 11 മണിക്ക് ആണ്. ചാലക്കുടി സ്വദേശിയും ആലപ്പാട്ട്‌ കുടുംബാംഗവുമായ സിജോ ജോണ്‍ (45) ലീഡ്‌സ് ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണമടഞ്ഞത്. നഴ്‌സായ ഭാര്യയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളും അടങ്ങുന്നതാണ് സിജോയുടെ കുടുംബം. സിജോയുടെ നിര്യാണത്തില്‍ ലീഡ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ അനുശോചനം രേഖപ്പെടുത്തി. സിജോയുടെ കുടുംബത്തിനു എല്ലാ പിന്തുണയുമായി മലയാളി സമൂഹം ഒപ്പമുണ്ട്.

More »

കോഴിക്കോട് 2 വയസുകാരന്റെ മരണം; വെള്ളത്തില്‍ കോളറ ബാക്ടീരിയ സാന്നിധ്യം
കോഴിക്കോട് നരിക്കുനിയില്‍ രണ്ട് വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ കിണറുകളിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയ കണ്ടെത്തി. എന്നാല്‍ മരണപ്പെട്ട മുഹമ്മദ് യാമിന് കോളറ ലക്ഷണം ഇല്ലായിരുന്നു. സംഭവത്തില്‍ ജില്ലാ ആരോഗ്യ വകുപ്പ് അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു. നാലിടങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളിലാണ് കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. നരിക്കുനിയിലും പെരുമണ്ണയിലുമാണ് പരിശോധന നടത്തിയത്. രണ്ടാഴ്ച്ച മുമ്പായിരുന്നു ഭക്ഷ്യവിഷ ബാധയേറ്റ് മുഹമ്മദ് യാമിന്‍ മരിച്ചത്. നവംബര്‍ 11 ന് പ്രദേശത്തെ വിവാഹ വീട്ടില്‍ പാകം ചെയ്ത ചിക്കന്‍ റോളില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മരിച്ച കുട്ടിയും വീട്ടില്‍ പാര്‍സലായി എത്തിച്ച ചിക്കന്‍ റോള്‍ കഴിച്ചുവെന്നാണ് വിവരം. ശാരീരിക അസ്വസ്ഥകളനുഭവപ്പെട്ട കുട്ടിയെ ആദ്യം എളേറ്റില് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെ

More »

ലീഡ്സില്‍ ചികിത്സയിലിരുന്ന ചാലക്കുടി സ്വദേശിയുടെ മരണം; വേദനയോടെ യുകെ മലയാളി സമൂഹം
ലീഡ്‌സ് : ലീഡ്‌സിലെ മീന്‍വുഡില്‍ താമസിച്ചിരുന്ന മലയാളി മരണമടഞ്ഞു. ചാലക്കുടി സ്വദേശിയും ആലപ്പാട്ട്‌ കുടുംബാംഗവുമായ സിജോ ജോണ്‍ (45) ആണ് ഇന്നലെ രാവിലെ മരണമടഞ്ഞത്. നഴ്‌സായ ഭാര്യയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളും അടങ്ങുന്നതാണ് സിജോയുടെ കുടുംബം. ലീഡ്‌സ് ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. സംസ്ക്കാരം ലീഡ്‌സില്‍ നടക്കും. എന്നാല്‍ ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ തീരുമാനിച്ചിട്ടില്ല. സിജോയുടെ നിര്യാണത്തില്‍ ലീഡ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ അനുശോചനം രേഖപ്പെടുത്തി. സിജോയുടെ കുടുംബത്തിനു എല്ലാ പിന്തുണയുമായി മലയാളി സമൂഹം ഒപ്പമുണ്ട്.

More »

കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വിദേശത്തുള്ള പ്രതിശ്രുത വരന് അയച്ച് യുവതി ജീവനൊടുക്കി
കൊല്ലം : വിദേശത്തുള്ള പ്രതിശ്രുത വരന് കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ അയച്ചു കൊടുത്ത ശേഷം പെണ്‍കുട്ടി തൂങ്ങി മരിച്ചു. പായിക്കുഴി കന്നേലിത്തറയില്‍ സുമയ്യ (18) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ഇരുവരും തമ്മില്‍ പിണങ്ങുകയായിരുന്നു. അതോടെയാണ് യുവതി കുരുക്കിടുന്ന ചിത്രങ്ങള്‍ യുവാവിന് വാട്ട്‌സാപ്പില്‍ അയച്ച് കൊടുത്തത്.ഭയന്ന് പോയ യുവാവ് ഉടന്‍ തന്നെ ബന്ധുക്കളെയും പൊലീസിനെയും വിളിച്ച് വിവരമറിയിച്ചു. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴേക്കും യുവതി ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചിരുന്നു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ റഹിം രണ്ട് ദിവസം മുന്‍പാണ് മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോള്‍ വിദേശത്ത് നിന്നും യുവാവ് പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും

More »

ചെങ്ങന്നൂരില്‍ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
ചെങ്ങന്നൂര്‍ ആലയില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ഇരുപത്തിനാലുകാരിയായ അതിഥിയും കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു സംഭവം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്ന് രാവിലെയാണ് മരിച്ചത്. അതിഥിയുടെ ഭര്‍ത്താവ് സൂര്യന്‍ നമ്പൂതിരിയുടെ മരണത്തോടെ അതിഥി മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടു മാസം മുന്‍പ് കോവിഡ് ബാധിച്ചാണ് സൂര്യന്‍ മരിച്ചത്.

More »

[1][2][3][4][5]
 

 
    © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway