ജീസിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി; ഈ മാസം അവസാനത്തോടെ നാട്ടില്‍ എത്തിക്കും
ഡര്‍ബിയില്‍ നിന്നും പാരിസിലേക്ക് പോയ യാത്രയില്‍ അപ്രതീക്ഷിതമായി വിധി കീഴടക്കിയ അങ്കമാലി സ്വദേശി ജീസിന്റെ മൃതദേഹം ഈ മാസം അവസാനത്തോടെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയില്‍ സുഹൃത്തുക്കള്‍. പാരിസിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുന്ന ജീസിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഏറ്റെടുത്തതോടെ പേപ്പര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം അവസാനത്തോടെ നാട്ടിലേക്ക് കൊണ്ട് പോകാനാകുമെന്നാണ് കരുതുന്നത്.
യുകെയില്‍ എത്തിയിട്ട് ഏകദേശം അഞ്ചു വര്‍ഷം ആയ ജീസിന് 12 വയസും രണ്ടു വയസും ഉള്ള രണ്ടു കുട്ടികളാണ് ഉള്ളത്. ഭാര്യ ജോയ്സി സെബാസ്റ്റ്യന്‍ ഇപ്പോള്‍ മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയുമാണ്.
കെയര്‍ വിസയില്‍ യുകെയില്‍ എത്തിയ കുടുംബം പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. ഭാര്യയ്ക്ക് അടുത്തകാലത്താണ് നഴ്‌സിങ് ഹോമില്‍ നേഴ്സ് ആയി ജോലി ലഭിക്കുന്നത്. ലെസ്റ്ററില്‍ എത്തിയ കുടുംബം
More »
മകനൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാനായി യുകെയിലെത്തിയ കാസര്‍ഗോഡ് സ്വദേശി അന്തരിച്ചു
മകനും കുടുംബത്തോടും ഒപ്പം ഈസ്റ്റര്‍ ആഘോഷിക്കാനായെത്തിയ മലയാളി ടെല്‍ഫോര്‍ഡില്‍ അന്തരിച്ചു. ടെല്‍ഫോര്‍ഡില്‍ താമസിക്കുന്ന ആല്‍ബിന്റെ പിതാവ് ആന്റണി തോമസ്(60) ആണ് അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്. മാര്‍ച്ച് 22 ന് മകന്‍ ആല്‍ബിന്റെ അടുത്ത് ഭാര്യ ജോളിയുമായി എത്തിയതായിരുന്നു ആന്റണി. യാതൊരു കുഴപ്പവുമില്ലായിരുന്ന ആന്റണിക്ക് ഈസ്റ്റര്‍ കഴിഞ്ഞ ഉടനെ കൈകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും തുടര്‍ന്ന് വയ്യാതാകുകയും ചെയ്തു. ഉടനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുകയും രോഗകാരണം അദ്ദേഹത്തിന്റ നട്ടെല്ലിലുണ്ടായ എപിഡ്യൂറല്‍ അബ്സെസ്സ് എന്നാണ് എന്ന് കണ്ടുപിടിക്കുകയും ചെയ്തു.
തുടര്‍ന്ന് സര്‍ജറി നടത്തുകയും രോഗാവസ്ഥയില്‍ നേരിയ പുരോഗമനം ഉണ്ടാകുകയും ചെയ്തിരുന്നു. പക്ഷെ രണ്ട് ദിവസം മുമ്പ് ഉണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്ന് സ്ഥിതി ഗുരുതരമായി. തുടര്‍ന്ന് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ വച്ച്
More »
മലയാളി യുവാവ് യുകെയില്‍ കാറപകടത്തില്‍ മരിച്ചു
യുകെയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി മലയാളി യുവാവ് കാറപകടത്തില്‍ മരിച്ചു. ഇംഗ്ലണ്ടിലെ ബെക്‌സിലില്‍ താമസിച്ചിരുന്ന മലയാളി യുവാവ് ബെന്‍ഹര്‍ ബെര്‍ണാഡ് (33) ആണ് വിടവാങ്ങിയത്.
ശനിയാഴ്ചയായിരുന്നു അപകടം. തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് ഇടവകാംഗമാണ് ബെന്‍ഹര്‍. ഇപ്പോള്‍ പി.എസ്.ഡബ്ല്യു. വിസയിലായിരുന്നു ബെന്‍ഹര്‍. ബെക്സില്‍, ഈസ്റ്റ് സസ്സെക്സിലായിരുന്നു താമസം
പഠനത്തിനായി ബ്രിട്ടനിലെത്തിയ ബെന്‍ഹറിന്റെ അപ്രതീക്ഷിത വേര്‍പാട് ബ്രിട്ടനിലെ മലയാളി മലയാളി സമൂഹത്തെയും വെട്ടുകാട് നിവാസികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സംസ്കാരം അടക്കമുള്ള മറ്റു വിവരങ്ങള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം.
More »
റെക്‌സാമിലെ ടിന്റു മാത്യുവിന്റ സംസ്‌കാരം 23 ന്
ഏക മകനെ തനിച്ചാക്കി കാന്‍സര്‍ രോഗത്തിന് കീഴടങ്ങിയ റെക്സാമിലെ ടിന്റു മാത്യു(35)വിന് വിട നല്കാന്‍ മലയാളി സമൂഹം. സംസ്‌കാര ചടങ്ങുകള്‍ 23 ന് റെക്‌സം സെന്റ് മേരീസ് കതീഡ്രലില്‍ ആണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മണിക്ക് റെക്‌സം കതീഡ്രലില്‍ എത്തിക്കുന്ന ഭൗതികശരീരം 10 മുതല്‍ 11.30 വരെ സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആദരം അര്‍പ്പിക്കുന്നതിനുള്ള സമയമാണ്. തുടര്‍ന്ന് 11.45 ന് നോര്‍ത്ത് വെയില്‍സ് സീറോ മലബാര്‍ രൂപതാ ഇന്‍ ചാര്‍ജ് ഫാ സിജോ മണിപറമ്പിലും മറ്റ് വൈദികരും ചേര്‍ന്ന് പരിശുദ്ധ കുര്‍ബാനയും ഒപ്പിസും അനുസ്മരണവും നടത്തുന്നു. 2 മണിയോടെ മൃതദേഹം ടിന്റുവിന്റെ ആഗ്രഹപ്രകാരം സംസ്‌കരിക്കുന്നതിനായി റെക്‌സം പ്ലാസ് ആക്റ്റണ്‍ സെമിത്തേരിയിലേക്ക് കൊണ്ടു പോകും.
പ്രത്യേക പ്രാര്‍ത്ഥനയും സംസ്‌കാര ശുശ്രൂഷകളും പങ്കെടുക്കാനെത്തുന്നവര്‍ ടിന്റുവിന്റെ ആഗ്രഹം പ്രകാരം കളര്‍ഫുള്‍ ആയ ഡ്രസ്സുകള്‍ ധരിച്ചു വേണം യാത്രമൊഴി
More »
പ്രതീഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ വീട്ടില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മരണ കാരണം ഹൃദയാഘാതമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം പോത്തുകല്ല് മുതുകുളം ചുണ്ടമണ്ണില്‍ പ്രതീഷ് അലക്സാണ്ടറിനെയാണു ലിസ്ബണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു പോകുന്നതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മൃതദേഹം വെള്ളിയാഴ്ച വൈകിട്ടു നാലു മുതല്‍ രാത്രി 9 വരെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (Church of Epiphany Parish Hall, 110–112 Sicily Park, BT10 0AG)പാരിഷ്ഹാളില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും.
ചടങ്ങുകള്‍ക്ക് പൂക്കളോ റീത്തുകളോ കൊണ്ടുവരരുതെന്ന് കുടുംബാംഗങ്ങള്‍ അഭ്യര്‍ഥിച്ചു. മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകേണ്ടതിനാല്‍ വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് ഈ
More »
മലയാളി യുവാവ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസ്ഥലത്ത് മരിച്ച നിലയില്‍
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്ല് മുതുകുളം ചുണ്ടമണ്ണില്‍ പ്രതീഷ് അലക്‌സാണ്ടര്‍ (44) ആണ് മരിച്ചത്.
ലിസ്ബണ്‍ ലാഗന്‍വാലി ആശുപത്രിയില്‍ നഴ്‌സായ ഭാര്യ ജോസ്‌ന ജോസ് ജോലി കഴിഞ്ഞ് എത്തുമ്പോള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജോസ്‌ന ഉടന്‍ സമീപവാസികളെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. ആശുപത്രിക്ക് സമീപത്തു തന്നെയുള്ള ഫ്‌ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബെല്‍ഫാസ്റ്റ് റോയല്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലെത്തിക്കാനാണ് തീരുമാനം. പ്രതീഷ് ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ്. മകള്‍ ജൊവാന.
More »
ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ റെക്‌സാമിലെ മലയാളി നഴ്‌സ് യാത്രയായി. പാലക്കാട് സ്വദേശിനിയും വേങ്ങമലയില്‍ കുടുംബാംഗവുമായ ടിന്റു മാത്യു(35)വാണ് മരണത്തിന് കീഴടങ്ങിയത്. സിംഗിള്‍ മദറായിരുന്ന ടിന്റു ഏകമകനായ ആരോണ്‍ എന്ന അഞ്ചു വയസുകാരനെ നാട്ടില്‍ പ്രിയപ്പെട്ടവരെ ഏല്‍പ്പിച്ചാണ് യുകെയിലേക്ക് ജോലിക്കെത്തിയത്. ഇപ്പോള്‍ ടിന്റുവിന്റെ മരണവാര്‍ത്തയറിഞ്ഞ് കണ്ണീര്‍ക്കടലിലാണ് കുടുംബം ഒന്നടങ്കം.
റെക്‌സാം ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്നു ടിന്റു. ആദ്യമെത്തിയ കാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തയായ ടിന്റു പുതിയ ജീവിതത്തിലേക്ക് പ്രതീക്ഷയോടെ chuവെച്ച് നടക്കവേയാണ് വീണ്ടും രോഗമെത്തിയത്. അതേസമയം, ടിന്റുവിന്റെ സംസ്‌കാരം യുകെയില്‍ തന്നെയാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അമ്മയെ അവസാന നോക്കുകാണാന്‍ കുഞ്ഞിനെ ഇവിടേക്ക് കൊണ്ടുവരാന്‍
More »
പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
യുകെയിലെ പോര്‍ട്സ്മൗത്തില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കോട്ടയം സ്വദേശിയായ മിഥുന്‍ ചന്ദ്രന് വേദനയോടെ വിട നല്കി മലയാളി സമൂഹം. മിഥുന്‍ ചന്ദ്രന്റെ ഭൗതികശരീരം മാര്‍ച്ച് 31 ഉച്ചയ്ക്ക് 12 :30 ന് പോര്‍ട്ട്ചെസ്റ്റര്‍ ക്രിമറ്റോറിയത്തില്‍ ആണ് സംസ്‌കരിച്ചത്. അന്തിമ ചടങ്ങില്‍ യുകെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബന്ധുമിത്രാദികളും സുഹൃത്തുക്കളും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ നിരവധി വ്യക്തികളും പങ്കെടുത്തു. സേവനം യു.കെ യുടെ പ്രാര്‍ത്ഥന കോഓര്‍ഡിനേറ്ററായ സദാനന്ദന്‍ ദിവാകരന്റെ നേതൃത്വത്തില്‍ പരേതന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥന നടന്നു.
സേവനം യു.കെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഗണേഷ് ശിവന്‍, സേവനം യു കെ ലണ്ടന്‍ കുടുംബ യൂണിറ്റ് ട്രഷറര്‍ രാജേഷ് വടക്കേടം, വനിതാ പ്രതിനിധി സന്ധ്യ സദന്‍, എന്നിവര്‍ക്കൊപ്പം ബിനോജ് തുളസിദാസ്, ദിനേശ് ദിവാകരന്‍, സരിത ദിനേശ്, സൂരജ് സുധാകരന്‍, ചന്ദ്രമതി പ്രദീപ്, ശ്രീജ
More »
യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
ക്രോയ്‌ഡോണ്‍ മലയാളിയും വര്‍ക്കല സ്വദേശിയുമായ മുരളി ടി നായരുടെ (61) സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണ്‍ ക്രിമറ്റോറിയത്തില്‍ നടക്കും. രാവിലെ 10.30നാണ് ചടങ്ങുകള്‍ നടക്കുക. തുടര്‍ന്ന് സെന്റ് പാര്‍ക്‌സ് ചര്‍ച്ച് ഹാളില്‍ 12 മണി മുതല്‍ മൂന്നു മണിവരെ റീഫ്രഷ്‌മെന്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ എത്തുന്നവര്‍ പൂക്കള്‍ക്ക് പകരം, ആ പണം ദ ബ്രിtteesh ഹാര്‍ട്ട് ഫൗണ്ടേഷനിലേക്ക് നല്‍കണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചു.
ഇക്കഴിഞ്ഞ 20ാം തീയതി രാവിലെ ഉറക്കത്തില്‍ ഹൃദയാഘാതം മൂലമാണ് മുരളി ടി നായരുടെ അന്ത്യം സംഭവിച്ചത്. ജോലിക്ക് പോകാനായി വിളിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക്കല സ്വദേശിയായ മുരളീധരന്‍ നായര്‍ കഴിഞ്ഞ 35 വര്‍ഷമായി യുകെയില്‍ സ്ഥിരതാമസക്കാരനാണ്. മിച്ചത്തുള്ള പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിച്ചു
More »