കെനàµà´±à´¿à´²àµ† മലയാളികളàµâ€ ദാസേടàµà´Ÿà´¨àµ നാളെ യാതàµà´°à´¾à´®àµŠà´´à´¿ നലàµâ€à´•àµà´‚
മെയ്ഡ്‌സ്റ്റോണ്‍ : ഡിസംബര്‍ 29 ന് വിട പറഞ്ഞ മോഹന്‍ദാസ് കുന്നംചേരിക്ക് കെന്റിലെ മലയാളികള്‍ നാളെ(ബുധനാഴ്ച) യാത്രാമൊഴി നല്‍കും. എയ്ല്‍സ്‌ഫോര്‍ഡ് ഡിറ്റന്‍ കമ്മ്യൂണിറ്റി ഹാളില്‍ ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 5 വരെയാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. മെയ്ഡ്‌സ്റ്റോണ്‍ മലയാളികളുടെ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു നിന്ന പ്രിയപ്പെട്ട ദാസേട്ടന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍ വച്ച് തന്നെയാണ് വിടപറയല്‍ ചടങ്ങും നടത്തപ്പെടുന്നത്. പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് 5 മണിക്ക് അനുശോചനയോഗവും നടത്തപ്പെടും. ദാസേട്ടന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുശോചനയോഗത്തില്‍ സംബന്ധിച്ച് സംസാരിക്കും.
ഡിസംബര്‍ 29 ന് രാവിലെ മെയ്ഡ്‌സ്റ്റോണിലെ താമസസ്ഥലത്തു വച്ച് ഹൃദയാഘാതം മൂലമാണ് മോഹന്‍ദാസ് വിടവാങ്ങിയത്. നാട്ടിലുള്ള കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം സംസ്‌കാരം നാട്ടില്‍ വച്ച് നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതേതുടര്‍ന്ന്
More »
കോടàµà´Ÿà´¯à´¤àµà´¤àµ à´¯àµà´µà´¾à´µà´¿à´¨àµ† തലàµà´²à´¿à´•àµà´•ൊനàµà´¨àµ പോലീസൠസàµâ€Œà´±àµà´±àµ‡à´·à´¨àµ à´®àµà´¨àµà´¨à´¿à´²à´¿à´Ÿàµà´Ÿàµ
കോട്ടയം : യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട കെ.ടി ജോമോന്‍ എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്.
ഷാന്‍ ബാബുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ മുറ്റത്ത് എത്തിക്കുകയും അയാള്‍ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പോലീസിനോട് പറഞ്ഞ ശേഷം ജോമോന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി.
ഷാന്‍ ബാബുവിനെ പൊലീസുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊല്ലപ്പെട്ട ഷാന്‍ ബാബുവിനെതിരെ കേസുകളൊന്നും നിലവിലില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. നഗരത്തിലെ ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്
More »
മലപàµà´ªàµà´±à´¤àµà´¤àµ à´Ÿàµà´°àµ†à´¯à´¿à´¨àµâ€ തടàµà´Ÿà´¿ പിതാവàµà´‚ മകളàµà´‚ മരിചàµà´šàµ
മലപ്പുറം തിരൂരിനടുത്ത് വട്ടത്താണി വലിയപാടത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു. തലക്കടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്വ മര്‍വ (10) എന്നിവരാണ് ദാരുണമായി അപകടത്തില്‍ മരിച്ചത്.
ബന്ധുവീട്ടില്‍ വന്നതായിരുന്നു ഇരുവരും. അവിടെ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോയാതായിരുന്നു അസീസ്. റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് നിഗമനം. താനൂര്‍- തിരൂര്‍ റെയില്‍വേ സ്റ്റേഷനകള്‍ക്കിടയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.
മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ഇരുവരേയും ഇടിച്ചിട്ടത്. അസീസിന്റെ മൃതദേഹ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനില്‍ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്.
മര്‍വയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇരുവരുടേയും മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ
More »
ഗോവയിലàµâ€ വാഹനാപകടം; മൂനàµà´¨àµ മലയാളികളàµâ€ മരിചàµà´šàµ
ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കൂടെ ഉണ്ടായിരുന്ന അഖില്‍ (24),വിനോദ് കുമാര്‍ (24) എന്നിവര്‍ പരിക്കേറ്റ് ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇവരില്‍ മൂന്ന് പേര്‍ വിനോദ സഞ്ചാരികളും രണ്ട് പേര്‍ ഗോവയില്‍ ജോലി ചെയ്യുന്നവരായിരുന്നു. ഗോവയില്‍ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്യുന്ന നിതിന്‍ദാസിനെ കാണാനായി ഗോവയിലെത്തിയതാണ് മറ്റുള്ളവര്‍. വാടകയ്ക്ക് എടുത്ത കാറുമായി പുലര്‍ച്ചെ യാത്ര ചെയ്യുമ്പോഴാണ് അപകടം.
More »