ആകാശത്ത് വെച്ച് പൈലറ്റ് കുഴഞ്ഞു വീണുമരിച്ചു; ന്യൂയോര്‍ക്കില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത് വിമാനം
സിയാറ്റില്‍ നിന്നും ഇസ്താംബൂളിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് അധികം താമസിയാതെ പൈലറ്റ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് വിമാനം തിരിച്ചു വിട്ടു. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ഈ അസാധാരണ സാഹചര്യം നേരിട്ടത്. 59കാരനായ ഐല്‍സെഹിന്‍ പെലിവാന്‍ എന്ന പൈലറ്റിന് മറ്റു ജീവനക്കാര്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വിമാനം സുരക്ഷിതമായി ഇറങ്ങുന്നതിനു മുന്‍പ് മരണം സംഭവിച്ചു. കോ- പൈലറ്റ് ആയിരുന്നു യാത്രക്കാരുമായിവിമാനം സുരക്ഷിതമായി ഇറക്കിയത്.
ചൊവ്വാഴ്ച രാത്രി എയര്‍ബസ് എ 350 വിമാനം സിയാറ്റിലില്‍ നിന്നും പറന്നുയര്‍ന്നതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ കാണിക്കുന്നു. കാനഡക്ക് മുകളിലൂടെ വടക്കോട്ട് പറക്കേണ്ടിയിരുന്ന വിമാനം പക്ഷെ തെക്ക് ഭാഗത്തേക്ക് തിരിച്ച് ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്നു. ബുധനാഴ്ച പ്രാദേശിക സമയം വെളുപ്പിന് 6 മണിക്ക് മുന്‍പായി്യുട്ടാണ് ഇത് ഇറങ്ങിയത്.
More »
ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ വര്‍ക്ക് ആന്റ് ഹോളിഡേ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍
ഒക്ടോബര്‍ ഒന്ന് മുതല്‍ വര്‍ക്ക് ആന്റ് ഹോളിഡേ വീസ അനുവദിക്കുമെന്ന് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ നിന്നുള്ള ആയിരം പേര്‍ക്ക് വീതം വിസ ലഭിക്കും. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. വര്‍ക്ക് ആന്റ് ഹോളിഡേ വിസയാണ് ലഭിക്കുക. ഇത് പ്രകാരം 18 നും 30 വയസിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് ഓസ്‌ട്രേലിയയില്‍ പഠിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനുമുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഇത്തരത്തില്‍ വിസ ലഭിക്കുന്നവര്‍ക്ക് ഒരു വര്‍ഷം ഓസ്‌ട്രേലിയയില്‍ താത്കാലികമായി താമസിക്കാം. ഇതിനുള്ള മാനദണ്ഡങ്ങള്‍ ഓസ്‌ട്രേലിയ നിശ്ചയിക്കുന്നതാണ്.
ഇന്ത്യ ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ വ്യാപാര കരാര്‍ 2022 ഡിസംബര്‍ മാസത്തിലാണ് നിലവില്‍ വന്നത്. ഇതില്‍ ഒപ്പുവച്ച സുപ്രധാനമായ ഒന്നായിരുന്നു വര്‍ക്ക് ആന്റ് ഹോളിഡേ വിസ.
കരാര്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. ഇതിനായുള്ള
More »
സ്വിറ്റ്‌സര്‍ലന്റിലെ പുതിയ മരണ പേടകം സാര്‍കോ പോഡ് ആദ്യ ജീവന്‍ എടുത്തു!
വലിയ രോഗത്തിൽ പിടിയിലകപ്പെട്ട, മരണം പ്രതീക്ഷിച്ചു കഴിയുന്നവര്‍ക്ക് 'സുഖ മരണം' ഒരുക്കാന്‍ സ്വിറ്റ്‌സര്‍ലന്റിലെ പുതിയ മരണ പേടകം സാര്‍കോ പോഡ്. സാര്‍കോ പോഡ് എന്ന മരണയന്ത്രത്തിനുള്ളില്‍ കയറി ബട്ടന്‍ അമര്‍ത്തി ആദ്യമായി മരണം വരിച്ചത് ഒരു വനിതയാണെന്ന് ഈ യന്ത്രത്തിന്റെ സ്രഷ്ടാവ് അവകാശപ്പെടുന്നു. ഒരു പേടകത്തിന്റെ രൂപത്തിലുള്ളതാണ് സാര്‍കോ പോഡ് എന്ന മരണയന്ത്രം. അതിനകത്തു കയറി ഭദ്രമായി അടച്ചു പൂട്ടിയതിന് ശേഷം അതിനുള്ളിലെ ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ മതി. നൈട്രജന്‍ വാതകം അതിലേക്ക് ഒഴുകിയെത്തി, ഓക്സിജന്‍ ലഭ്യമല്ലാതാക്കി അതിവേഗം മരണത്തെ കൊണ്ടുവരും.
വടക്കന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ മെരിസസന്‍ എന്ന പട്ടണത്തിനടുത്തുള്ള ഒരു വനമേഖലയിലാണ് ഈ മരണയന്ത്രം ഒരുക്കിയിരിക്കുന്നത്. ഈ പേടകത്തിലെ ജനല്‍ മരണം ആഗ്രഹിക്കുന്നവര്‍ക്ക് ചുറ്റുമുള്ള വൃക്ഷങ്ങളും നീലാകാശവുമെല്ലാം കണ്ട് സമാധാനത്തോടെ മരിക്കാന്‍ സൗകര്യമൊരുക്കും. 64 കാരിയായ
More »
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: സര്‍ക്കാറിന്റെ നിശ്ശബ്ദത നിഗൂഢമെന്ന് ഹൈക്കോടതി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിശ്ശബ്ദത നിഗൂഢമെന്ന് ഹൈക്കോടതി വിലയിരുത്തി. നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യവുമായി ബന്ധപ്പെട്ട വിധിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ അഞ്ച് വര്‍ഷം മൗനം പാലിച്ചെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2019ല്‍ ആയിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നിലെത്തിയത്. സംസ്ഥാന സര്‍ക്കാരിനെ കേസില്‍ പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന നിലപാടാണ് ഹൈക്കോടതിയുടേത്. വാദത്തിനിടെ ഉണ്ടായ ഒരു പരാമര്‍ശമായിരുന്നില്ല വിഷയത്തില്‍ ഹൈക്കോടതിയുടേത്.
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തല്‍ ഹൈക്കോടതി ഉത്തരവില്‍ എഴുതി വെക്കുകയായിരുന്നു. ഇത് വിഷയത്തിന്റെ ഗൗരവം
More »
എം എം ലോറന്‍സിന്റെ മൃതദേഹത്തിനായി പിടിവലി
കൊച്ചി : അന്തരിച്ച സിപി എം നേതാവ് എം എ ലോറന്‍സിന്റെ അന്ത്യയാത്രയില്‍ നാടകീയ രംഗങ്ങള്‍. പൊതുദര്‍ശനം നടന്ന എറണാകുളം ടൗണ്‍ ഹാളില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. മൃതദേഹം മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനാകില്ലെന്ന് തീരുമാനത്തിലുറച്ച് മകള്‍ ആശ ലോറന്‍സ് രംഗത്തുവന്നതോടെയാണ് പൊതുദര്‍ശനം നടന്ന ടൗണ്‍ ഹാളില്‍ വലിയ വാക്കേറ്റമുണ്ടായത്. അപ്പന്‍ പോകേണ്ടത് അമ്മയുടെ കൂടെയെന്നായിരുന്നു ആശയുടെ പ്രതികരണം.
ആശയും മകനും പാര്‍ട്ടി പ്രവര്‍ത്തകരുമായിയാണ് വാക്കേറ്റമുണ്ടായത്. എന്നാല്‍ ആശയുടെ മകന്റെ പ്രതികരണം' അലവലാതി സഖാക്കള്‍ അമ്മയെ തള്ളിയിട്ടെന്നായിരുന്നു. ആശയും മകനും പൊതുദര്‍ശനഹാളില്‍ നിന്ന് മാറാന്‍ തയ്യാറായിരുന്നില്ല. എം എം ലോറന്‍സിന്റെ മൃതദേഹം പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തീരുമാനമുണ്ടാകുംവരെ എം എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
More »
സിപിഎം കണ്ണുരുട്ടി; ക്ഷമ ചോദിച്ച് അടിയറവ് പറഞ്ഞ് പിവി അന്‍വര്‍
കേരള പൊലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പരസ്യ താക്കീതിന് പിന്നാലെയാണ് അന്‍വര്‍ അടിയറവ് പറഞ്ഞത്.
കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്‍വറിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെ അന്‍വര്‍ പരസ്യപ്രതികരണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നു പ്രസ്താവന ഇറക്കിയിരുന്നു. പാര്‍ട്ടിയില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ഈ വിഷയത്തില്‍ പരസ്യ പ്രസ്താവന ഈ നിമിഷം മുതല്‍ ഞാന്‍ താത്ക്കാലികമായിഅവസാനിപ്പിക്കുകയാണെന്നും അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിനോട്,
ഈ നാട്ടിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരോട്,
More »
ലെബനനിലെ പേജര്‍ സ്ഫോടനം; വാര്‍ത്തകളില്‍ നിറഞ്ഞു റിന്‍സണ്‍
ലെബനനിലെ പേജര്‍ സ്ഫോടന പരമ്പരയിലെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും നീണ്ടതോടെ നോര്‍വേ പൗരത്വമുള്ള മലയാളി റിന്‍സണ്‍ ജോസ് ലോക മാധ്യമങ്ങളില്‍. പേജര്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ റിന്‍സന്റെ കമ്പനി ഉള്‍പ്പെട്ടെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ഇയാളുടെ കമ്പനിയിലേക്കും വ്യാപിപ്പിച്ചത്.
ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലാണ് റിന്‍സന്റെ കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ബള്‍ഗേറിയന്‍ അധികൃതര്‍ അറിയിച്ചു. വയനാട് മാനന്തവാടി സ്വദേശിയായ റിന്‍സണ്‍ ജോസിന്റെ സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് (Norta Global Ltd) കമ്പനി കൈമാറിയ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട് .
റിന്‍സന്റെ കമ്പനിയെ കുറിച്ച് അന്താരാഷ്ട്ര തലത്തിലാണ് അന്വേഷണം നടക്കുന്നത്. സ്ഫോടക വസ്തുക്കള്‍ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം
More »
മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പരാതിക്കാരി
നടനും എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. അഭിഭാഷകരുമായി ആലോചിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്ന് പരാതിക്കാരി അറിയിച്ചു.
പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയായ നടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷ്, ഇടവേള ബാബു തുടങ്ങി ആറു പേര്‍ക്കെതിരെയാണ് അന്വേഷണം.
മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘവും പ്രോസിക്യൂഷനും തീരുമാനിച്ചിരുന്നു. അപ്പീല്‍ നല്‍കാതിരുന്നാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന നിലപാടായിരുന്നു പ്രോസിക്യൂഷനും തുടക്കത്തില്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍
More »
ബിജെപിയെ മലര്‍ത്തിയടിക്കാന്‍ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപിയ്ക്ക് വെല്ലുവിളിയുമായി ഗുസ്തി സൂപ്പര്‍താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍. എഐസിസി ആസ്ഥാനത്തെത്തി കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി വാര്‍ത്താ സമ്മേളനം നടത്തിയ ശേഷമാണ് ഇരുവരും കോണ്‍ഗ്രസ് അംഗത്വമെടുത്തത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ വലിയ ദിനമാണിതെന്ന് വേണുഗോപാല്‍ പറഞ്ഞു. ഇരുവരും നേതാക്കളായത് പോരാട്ടത്തിലൂടെയാണെന്നും കെസി പറഞ്ഞു.
തെരുവില്‍ നിന്ന് നിയമസഭ വരെ പോരാടാന്‍ തയാറാണെന്ന് വിനേഷ് ഫോഗാട്ട് പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുവരും റെയില്‍വേയിലെ ജോലി രാജിവെച്ചു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു മുന്നോടിയായാണു ജോലി രാജിവെച്ചത്. സെപ്റ്റംബര്‍ 4ന് ന്യൂഡല്‍ഹിയില്‍
More »