Don't Miss

ആദ്യ ടിവി സംവാദത്തില്‍ ചൂടേറി: ഏറ്റുമുട്ടി സുനാകും സ്റ്റാര്‍മറും
രാജ്യം ജൂലൈ 4ന് പൊതുതെരഞ്ഞെടുപ്പിനായി ഒരുങ്ങവെ നടത്തിയ ആദ്യ ടിവി സംവാദത്തില്‍ ടാക്‌സിന്റെ പേരില്‍ ഏറ്റുമുട്ടി പ്രധാനമന്ത്രി റിഷി സുനാകും, ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറും. തന്റെ പിന്‍ഗാമിയായി അധികാരമേല്‍ക്കാന്‍ ഒരുങ്ങുന്ന വ്യക്തി 'നിങ്ങളുടെ ജോലി, നിങ്ങളുടെ കാര്‍, നിങ്ങളുടെ പെന്‍ഷന്‍ എന്നിവയെ ലക്ഷ്യമിടുമെന്നും, ലേബറിന്റെ ഡിഎന്‍എയില്‍ നികുതി ഉള്‍പ്പെടുന്നുവെന്നും', പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ലേബര്‍ കുടുംബങ്ങള്‍ക്ക് മേല്‍ 2000 പൗണ്ട് നികുതി അടിച്ചേല്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി ചര്‍ച്ചയില്‍ ഉടനീളം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ നികുതി ഉയര്‍ത്തി 70 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിച്ച് ദുരന്തം സൃഷ്ടിച്ചത് ടോറികളാണെന്ന് കീര്‍ സ്റ്റാര്‍മര്‍ തിരിച്ചടിച്ചു. അതേസമയം ലേബര്‍ നികുതി ഉയര്‍ത്തില്ലെന്ന് പ്രഖ്യാപിക്കാന്‍ ലേബര്‍ നേതാവ് പത്ത് തവണ വിസമ്മതിച്ചു. എന്‍എച്ച്എസ്, അതിര്‍ത്തി, വിശ്വാസ്യത

More »

'അമ്മ'യുടെ അമരത്ത് പൃഥ്വിരാജ് എത്തിയാല്‍ ..
താര സംഘടനയായ 'അമ്മ'യുടെ തലപ്പത്ത് ഇക്കുറി തലമുറ മാറ്റം ഉണ്ടാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. കാല്‍നൂറ്റാണ്ടായി വിവിധ പദവികളില്‍ സംഘടനയെ നയിച്ച, നിലവിലെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവും പ്രസിഡന്റ് മോഹന്‍ലാലും സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു. 25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു സ്ഥിരീകരിച്ചു. 'ഒരു മാറ്റം അനിവാര്യമാണ്. ഞാന്‍ ആയിട്ട് മാറിയാലേ നടക്കൂ. പുതിയ ആള്‍ക്കാര്‍ വരട്ടെ.'-അദ്ദേഹം പറഞ്ഞു. 'അമ്മ'യുടെ അമരക്കാരനാവുന്ന അടുത്ത പ്രസിഡന്റ് പൃഥ്വിരാജ് ആവുമെന്നാണ് സൂചനകള്‍. മലയാള സിനിമയിലെ നിലവിലെ അവസ്ഥയില്‍ തലമുറ മാറ്റം അനിവാര്യമെന്ന് വിലയിരുത്തലുകളുണ്ട്. ഒപ്പം മലയാളത്തിലെ യുവതലമുറയിലെ തെറ്റായ ചില പ്രവണതകളെ ചെറുക്കുകയും വേണം. അതുകൊണ്ടുതന്നെ വ്യക്തമായ നിലപാടും കഴിവും ഉള്ള

More »

തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലറില്‍ ഉടമയുടെ അഴുകിയ ജഡം
തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലര്‍ ഉടമയെ സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. തൈക്കാട് നാച്ചുറല്‍ റോയല്‍ സലൂണ്‍ ഉടമയായ മാര്‍ത്താണ്ഡം സ്വദേശിനി ഷീലയെയാണ് സ്ഥാപനത്തിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് വിവരം പുറത്തറിയുന്നത്. ഷീലയുടെ സ്ഥാപനത്തിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികളാണ് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതായി കെട്ടിട ഉടമയെ അറിയിച്ചത്. ഇതേ തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമ തമ്പാനൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ പാര്‍ലര്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച പൊലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഷീല

More »

ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജിന് നിര്‍ബന്ധിതമായി യുകെ ജനത
ലണ്ടന്‍ : ഭവനവിപണിയില്‍ കടക്കാന്‍ ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജുകള്‍ എടുക്കാന്‍ നിര്‍ബന്ധിതമായി ജനം. തങ്ങളുടെ ജോലി ചെയ്യാനുള്ള കാലയളവിന് അപ്പുറത്തേക്ക് നീളുന്ന മോര്‍ട്ട്‌ഗേജുകള്‍ എടുക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കടമെടുപ്പുകാരുടെ സ്റ്റേറ്റ് പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടുള്ള ഒരു മില്ല്യണിലേറെ മോര്‍ട്ട്‌ഗേജുകളാണ് എടുത്തിട്ടുള്ളതെന്ന് കണക്കുകള്‍ പറയുന്നു. വിരമിക്കല്‍ കാലയളവ് വരെ നീളുന്ന ഹോം ലോണുകള്‍ 2021 അവസാനം 31% ആയി വര്‍ദ്ധിച്ചെങ്കില്‍ കഴിഞ്ഞ വര്‍ഷം അവസാനം ഇത് 42 ശതമാനമായാണ് ഉയര്‍ന്നതെന്ന് മുന്‍ ലിബറല്‍ ഡെമോക്രാറ്റ് പെന്‍ഷന്‍ മന്ത്രി സ്റ്റീവ് വെബ്ബ് വിവരാവകാശ രേഖ പ്രകാരം നേടിയ കണക്കുകള്‍ വ്യക്തമാക്കി. ആദ്യത്തെ മോര്‍ട്ട്‌ഗേജ് എടുക്കുന്ന 30 മുതല്‍ 39 വരെ പ്രായമത്തിലുള്ളവരില്‍, 30943 ഹോം ലോണുകള്‍ സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായവും കടന്ന് പോകുന്നവയാണ്.

More »

ആഴ്ച മധ്യത്തില്‍ വിവാഹം കഴിക്കൂ; കുറഞ്ഞത് 3,000 പൗണ്ട് ലാഭിക്കൂ
യുകെയിലായാലും കേരളത്തിലായാലും വിവാഹ ചെലവ് കുതിച്ചു കയറുകയാണ്. ശനി-ഞായര്‍ എന്നീ ദിവസങ്ങളിലാണെങ്കില്‍ പറയാനുമില്ല. കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യത്തിനാണ് ആളുകള്‍ വാരാന്ത്യത്തില്‍ വിവാഹ തീയതി നിശ്ചയിക്കുന്നത്. ഡിമാന്‍ഡ് കൂടിയതോടെ ചെലവ് ഉയര്‍ന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവൃത്തി ദിവസം കല്യാണം വച്ചാല്‍ ആയിരക്കണക്കിന് പൗണ്ട് ലാഭിക്കാമെന്ന സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം ബ്രാഡ്‌ഫോര്‍ഡില്‍ നിന്നുള്ള ദമ്പതികളായ റേച്ചല്‍ ഫ്ലെച്ചര്‍-ബ്യൂമോണ്ട് വിവാഹിതരായത് ഒരു വ്യാഴാഴ്ചയാണ്. അതുവഴി അവര്‍ക്കു ലാഭിക്കാനായത് 3,000 പൗണ്ട് ആണ്. ശനിയാഴ്ച വിവാഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ റേച്ചലിനും അവളുടെ ഭര്‍ത്താവ് ലൂക്കിനും ഏറ്റവും കൂടുതല്‍ പണം ലാഭിച്ച കാര്യം വ്യാഴാഴ്ച വിവാഹിതരാകാന്‍ തിരഞ്ഞെടുത്തതാണ്, ഇത് ശനിയാഴ്ച വിവാഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ വിവാഹ പാക്കേജിന്റെ തുക 3,000 പൗണ്ട് കുറച്ചതായി

More »

യുകെയില്‍ സ്ത്രീകള്‍ക്കിടയില്‍ മദ്യപാനം കുതിച്ചുയരുന്നു
യുകെയില്‍ പാന മരണങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എന്ന റിപ്പോര്‍ട്ടിന് പിന്നാലെ സ്ത്രീകള്‍ക്കിടയില്‍ മദ്യപാനം ആശങ്കപ്പെടുത്തുവിധം കുതിച്ചുയരുന്നു എന്നതും പുറത്തുവന്നു. മധ്യവയസ്‌കരായ സ്ത്രീകള്‍ക്കിടയിലാണ് മദ്യപാനം കുതിച്ചുയര്‍ന്നിരിക്കുന്നത്. കൂടുതല്‍ മരണങ്ങളും ദീര്‍ഘകാല മദ്യപാന പ്രശ്‌നങ്ങളുടെയും, അടിമത്തത്തിന്റെയും ഭാഗമായി സംഭവിച്ചതാണ്. കൊവിഡ് മഹാമാരി മനസ്സിന്റെ താളംതെറ്റിച്ചപ്പോള്‍ സ്ത്രീകളടക്കം പലരും അഭയം തേടിയത് മദ്യത്തിലാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മദ്യപാനം കുതിച്ചുയര്‍ന്നതെന്നാണ് ഔദ്യോഗിക ഡാറ്റ വെളിപ്പെടുത്തുന്നത്. മധ്യവയസ്‌കരായ സ്ത്രീകള്‍ക്കിടയില്‍ മദ്യപാനവുമായി ബന്ധപ്പെട്ട് മരണങ്ങള്‍ ഉയരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. സ്ത്രീകളെ ലക്ഷ്യമിട്ട് ബ്രാന്‍ഡുകള്‍ ബുദ്ധിപരമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പ്രയോഗിക്കുന്നത്

More »

ആക്രമണത്തിന് മുന്‍പ് ഇറാനു മുകളിലൂടെ രണ്ട് ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍!
ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഇറാന്റെ നിയന്ത്രണത്തിലുള്ള വ്യോമമേഖലയിലൂടെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറന്നിരുന്നതായി റിപ്പോര്‍ട്ട്. നിരവധി യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്ന റിപ്പോര്‍ട്ട് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കില്‍ നിന്നു മുംബൈയിലേക്കുള്ള 116 നമ്പര്‍ വിമാനവും മുംബൈ-ലണ്ടന്‍ 131 നമ്പര്‍ എയര്‍ ഇന്ത്യ വിമാനവുമാണ് ഏപ്രില്‍ 13, 14 തീയതികളില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനും ഗള്‍ഫ് ഓഫ് ഒമാനും മുകളിലൂടെ പറന്നതെന്ന് ഫ്‌ളൈറ്റ് റഡാര്‍ 24ന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഏതാണ്ട് മുന്നൂറോളം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളാണിവ. അതേസമയം, യാത്രക്കാരുടെ സുരക്ഷയ്ക്കു തന്നെയാണ് പ്രഥമ പരിഗണനയെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. ഏപ്രില്‍ 13ന് ഇറാന്റെ വ്യോമമേഖലയില്‍ പറക്കുന്നതിനു യാതൊരു നിയന്ത്രണവും

More »

സൈബര്‍ ഹണി ട്രാപ്പ്: ഇരകളുടെ വിവരങ്ങള്‍ പുറത്തായത് ടോറി എംപിയില്‍ നിന്ന്
ബ്രിട്ടീഷ് രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന സൈബര്‍ ഹണി ട്രാപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . താന്‍ ഒരു ഡേറ്റിംഗ് ആപ്പില്‍ കണ്ടുമുട്ടിയ ഒരാള്‍ക്ക് സഹ എംപിമാരുടെ വിവരങ്ങള്‍ പങ്കുവെച്ചതായി ടോറി എംപിയായ വില്യം വാഗ് വെളിപ്പെടുത്തിയതാണ് സംഭവത്തിന് വഴിത്തിരിവായിരിക്കുന്നത്. സംഭവത്തില്‍ വില്യം വാഗ് ക്ഷമാപണം നടത്തി. ഹണി ട്രാപ്പിനായി ലക്ഷ്യം വച്ചവര്‍ തന്നെ

More »

സീറ്റ് കിട്ടിയില്ല; എംഡിഎംകെ എംപി കീടനാശിനി ഉള്ളില്‍ചെന്ന് ഗുരുതരാവസ്ഥയില്‍
തമിഴ്‌നാട്ടില്‍ സിറ്റിംഗ് എംപിയെ കീടനാശിനി ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈറോഡ് ലോക്‌സഭാ മണ്ഡലം എംപിയും എംഡിഎംകെ നേതാവുമായ എ ഗണേഷ് മൂര്‍ത്തിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ഗണേശമൂര്‍ത്തിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. താന്‍ കീടനാശിനി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions