Don't Miss

മടിയില്‍ കനമുള്ളവര്‍ മാളത്തില്‍; ഒരേയൊരു പൃഥ്വിരാജ്
ലൈംഗിക ചൂഷണ വിവാദത്തില്‍ അടിമുടി മുങ്ങിക്കുളിച്ചു നില്‍ക്കുന്ന മലയാള സിനിമയില്‍ നിന്ന് പ്രത്യാശയുടെ കിരണമായി നടന്‍ പൃഥ്വിരാജ്. വെള്ളിത്തിരയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നടകം മാളത്തില്‍ ഒളിച്ച വേളയില്‍ വ്യക്തം ശക്തവും ദൃഢവുമായ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തന്റെ ശക്തമായ നിലപാട് പൃഥ്വിരാജ് വ്യക്തമാക്കി . കുറ്റാരോപിതരായ എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാല്‍ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വിരാജ് പറഞ്ഞു. ‘അമ്മ’ സംഘടനയ്ക്ക് പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും തിരുത്തല്‍ നടപടികള്‍ ആവശ്യമാണെന്നും പൃഥ്വിരാജ് പ്രസ് മീറ്റില്‍ വ്യക്തമാക്കി. പൃഥ്വിരാജിന്റെ വാക്കുകള്‍ : ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സൂപ്പര്‍സ്റ്റാറുകളെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ

More »

രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ 'മീ ടു' വെളുപ്പെടുത്തല്‍
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. ‘പലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാനെത്തിയ സമയത്ത് സംവിധായകന്‍ മോശമായി കൊച്ചിയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറി എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട്‌ നടി വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ പ്രതിഫലം, കഥാപാത്രം, ധരിക്കേണ്ട വസ്ത്രങ്ങള്‍ എന്നീ കാര്യങ്ങള്‍ സംസാരിക്കുന്ന വേളയിലാണ് കൊച്ചിയില്‍ വച്ച് തനിക്ക് ദുരനുഭവം ഉണ്ടായത്. നിര്‍മ്മാതാവിനെ അടക്കം പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് സംവിധായകന്‍ റൂമിലേയ്ക്ക് വിളിച്ചത്. പെട്ടെന്ന് സംവിധായകന്‍ സംസാരിക്കണമെന്ന് പറഞ്ഞ് അടുത്തേക്ക് വന്നു. ആദ്യം അയാള്‍ വളകളില്‍ തൊടാന്‍ തുടങ്ങി. ഇത്തരം വളകള്‍ കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്ന് താന്‍ ആദ്യം കരുതി. തന്റെ

More »

മലയാള സിനിമയില്‍ നടക്കുന്നത് ഞെട്ടിക്കുന്ന ലൈംഗിക ചൂഷണം
ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ള അറുപതോളം പേജുകള്‍ നീക്കിയിട്ടും മലയാള സിനിമ മേഖലയിലെ കാലങ്ങളായുള്ള ലൈംഗിക ചൂഷണം എത്രയെന്നു വ്യക്തമാക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്. മലയാള സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ച് യാഥാര്‍ഥ്യമാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിവരയിട്ടു പറയുന്നു. മലയാളത്തിലെ ഉന്നത നടന്മാര്‍ വരെ ഉള്‍പ്പെടുന്ന പീഡന ആരോപണങ്ങളാണ് പുറത്തുവന്നത്. പേര് വിവരങ്ങളും അടയാളങ്ങളും ഉള്ള പേജുകള്‍ ഒഴിവാക്കിയാണ് 289 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. പോക്സോ കേസ് പോലും എടുക്കാനുള്ള നിരവധി സംഭവങ്ങളുണ്ടെന്നു റിപ്പോര്‍ട്ട് പറയുന്നു. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുമെന്ന് ഒന്നിലധികം നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുമെന്ന് ഒന്നിലധികം നടിമാര്‍ മൊഴി

More »

ബ്രിട്ടനില്‍ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തല്‍ പാഠ്യപദ്ധതിയില്‍
ലണ്ടന്‍ : സോഷ്യല്‍ മീഡിയ അടക്കം ഓണ്‍ലൈന്‍ ദുരുപയോഗവും വ്യാജപ്രചാരണവും വലിയ കലാപങ്ങള്‍ക്കും വിദ്വേഷങ്ങള്‍ക്കും കാരണമാകാറുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും ദുരുദ്ദേശ്യത്തോടെയുള്ള ഉള്ളടക്കങ്ങളും പെട്ടെന്ന് തിരിച്ചറിയാന്‍ സ്‌കൂള്‍കുട്ടികളെ പ്രാപ്തരാക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ബ്രിജറ്റ് ഫിലിപ്സണ്‍ പറഞ്ഞു. സൗത്ത്പോര്‍ട്ട് ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തുടനീളം വ്യാജവാര്‍ത്തകളും ഉള്ളടക്കവും മൂലം ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഇംഗ്ലീഷ്, കംപ്യൂട്ടര്‍ എന്നീ വിഷയങ്ങളുടെ ഭാഗമായി പ്രൈമറി, സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക. വിമര്‍ശനാത്മകചിന്ത വളര്‍ത്തുന്ന തരത്തിലുള്ള പാഠ്യപദ്ധതിപരിഷ്‌കാരങ്ങളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന

More »

കൊല്ലത്തു റിട്ട. എഞ്ചിനീയറുടെ മരണം വണ്ടിയിടിപ്പിച്ചുള്ള ക്വട്ടേഷന്‍ കൊല; പിന്നില്‍ ബാങ്ക് വനിതാ മാനേജര്‍
കൊല്ലം : കാറിടിച്ച് കൊല്ലത്ത് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത് ക്വട്ടേഷന്‍ കൊലപാതകമെന്നു പൊലീസ്. സ്വകാര്യ ബാങ്കിലെ വനിത ബ്രാഞ്ച് മാനേജരായ സരിതയാണു പണം തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന്നു പോലീസ് വ്യക്തമാക്കി. സരിതയും ക്വട്ടേഷന്‍ ഏറ്റെടുത്ത അനിമോനും കസ്റ്റഡിയിലായി. ബിഎസ്എന്‍എല്‍ റിട്ട. ഡിവിഷനല്‍ എഞ്ചിനീയറായ സി.പാപ്പച്ചന്‍ മേയ് 26നാണ് മരിച്ചത്. പാപ്പച്ചന്റെ മരണം റോഡ് അപകടമാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണു ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ പാപ്പച്ചന്റെ സൈക്കിള്‍ ഇടിച്ചുതെറിപ്പിക്കുന്നുണ്ട്. 76 ലക്ഷം രൂപയാണ് പാപ്പച്ചന്റെ ബാങ്ക് അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി ഉണ്ടായിരുന്നത്. ഇതില്‍ 40 ലക്ഷം രൂപ സരിത വകമാറ്റി ചെലവഴിച്ചത് പാപ്പച്ചന്‍ അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സരിതയും മറ്റൊരു

More »

തിരച്ചില്‍ അവസാനഘട്ടത്തില്‍; 180 പേര്‍ ഇനിയും കാണാമറയത്ത്
വയനാട് ഉരുള്‍പൊട്ടലില്‍ ഒരാഴ്ച പിന്നിട്ടിട്ടും കാണാതായ 180 ഓളം പേരുടെ വിവരമില്ല. മൃതദേഹം കണ്ടെത്തുന്നതിനായുള്ള അവസാനഘട്ട തിരച്ചിലുകളിലാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തകര്‍ . നാനൂറിലധികം പേരുടെ മരണം കണ്ട മഹാദുരന്തത്തില്‍ കാണാതായവരുടെ എണ്ണവും കേരളത്തിന് നടുക്കം സമ്മാനിക്കുന്നതാണ്. കിട്ടിയവയില്‍ ഭൂരിഭാഗവും ശരീര അവശിഷ്ടങ്ങളും അവയവങ്ങളും മാത്രമായിരുന്നു. കുടുംബത്തോടെ മരണപ്പെട്ടവരും നിരവധി. ചാലിയാര്‍ നദീതടത്തിലും പരമ്പരാഗത മാര്‍ഗങ്ങളിലൂടെ കടന്നുപോകാന്‍ കഴിയാത്ത പ്രദേശങ്ങളിലുമാണ് ഇനി അവസാന ഘട്ട തിരച്ചിലില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതല്‍ മൃതദേഹങ്ങളോ അവശിഷ്ടങ്ങളോ ഉണ്ടോയെന്നറിയാന്‍ ഹെലികോപ്റ്ററില്‍ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഏഴാം ദിവസമാണ് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തിങ്കളാഴ്ച സര്‍വമത പ്രാര്‍ത്ഥനയിലൂടെ 30 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും

More »

ദുരന്തഭൂമിയില്‍ ബെയ്‌ലി പാലം തുറന്നു; മണ്ണിനടിയില്‍ ജീവന്റെ തുടിപ്പില്ല!
വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിനടിയില്‍ ഇനി ആരും ജീവനോടെയില്ലെന്നു സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി. ഇനി മണ്ണിനടിയില്‍ മൃതദേഹങ്ങള്‍ തേടിയുള്ള പരിശോധനയാണ് നടക്കുക. ഇരുന്നൂറിലേറെ പെരെയാണ് കണ്ടെത്താനുള്ളത്. കല്ലും പാറയും മരവും ചെളിയും കെട്ടിടാവശിഷശിഷ്ടങ്ങളും മൂലം പ്രദേശം മൂടിയിരിക്കുകയാണ്. വീടുകള്‍ എവിടെയായിരുന്നു എന്നുപോലും വ്യക്തമാകാത്ത അവസ്ഥ. കനത്ത മഴമൂലം മുണ്ടകൈയിലെയും പുഞ്ചിരിവട്ടത്തിലെയും മൂന്നാമ ദിവസത്തെ തിരച്ചില്‍ ഉച്ചയോടെ നിര്‍ത്തേണ്ടിവന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ യന്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന് മുണ്ടൈക്കയില്‍ തിരച്ചില്‍ തുടരുന്ന രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കൂടുതല്‍ യന്ത്രസാമഗ്രികള്‍ ലഭിച്ചാല്‍ മാത്രമേ കടപുഴകി വീണ വന്‍മരങ്ങള്‍ വെട്ടിമാറ്റുന്നതിനും ചെളിയില്‍ മൂടിക്കിടക്കുന്ന വീടിന്റെ ടെറസുകള്‍ നീക്കം ചെയ്യാനും

More »

വയനാട്ടില്‍ നെഞ്ചു പിളര്‍ക്കും കാഴ്ചകള്‍; മരണം 243, കാണാതായവര്‍ നിരവധി
കല്‍പ്പറ്റ : കേരളം കണ്ട ഏറ്റവും ദാരുണമായ പ്രകൃതി ദുരന്തം നേരിട്ട വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. ദുരന്ത മേഖലയില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം കണ്ടെടുത്തത് 240 മൃതദേഹങ്ങള്‍ ആണ്. ഇനിയും ഇരുന്നൂറു പേരെ കണ്ടെത്താനുണ്ട് എന്നാണ് വിവരം. ചാലിയാറിലെ പോത്തുകല്ലില്‍ മാത്രം 60 മൃതദേഹങ്ങള്‍ ഒഴുകിയെത്തി. 400 ലധികം വീടുകള്‍ ഉണ്ടായിരുന്ന ദുരന്തസ്ഥലത്ത് ഇനി ബാക്കിയുള്ളത് 35 ഓളം വീടുകളാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മണ്ണില്‍ നിന്നും മരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കും ഇടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുക ദുഷ്കരമാണ്. ഏകദേശം 350 ലധികം വീടുകളാണ് ഒലിച്ചു പോയത്. വീടുകളും പള്ളിയും അമ്പലവും മോസ്‌ക്കുമെല്ലാം തകര്‍ന്നു. വീടിന്റെ മേല്‍ക്കൂരകള്‍ തകര്‍ത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മുണ്ടക്കൈയിലെ ഒരു വീട്ടില്‍ നാലുപേരുടെ മൃതദേഹം കസേരയില്‍

More »

ഒളിമ്പിക്സിന്റെ ശോഭ കെടുത്താന്‍ ഫ്രാന്‍സിലെ ഹൈസ്പീഡ് റെയിലിന് നേരെ ആക്രമണം
പാരിസില്‍ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഫ്രാന്‍സിലെ ഹൈസ്പീഡ് റെയിലിന് നേരെ ആക്രമണം. ഒളിമ്പിക്സിന്റെ ശോഭ കെടുത്താനാണു ടി ജി വി നെറ്റ്വര്‍ക്കിനു നേരെ ആക്രമണമുണ്ടായത്. ഫ്രാന്‍സിന്റെ സാങ്കേതിക മികവിന്റെ പര്യായമെന്ന് കരുതുന്ന നെറ്റ്വര്‍ക്കിന് നേരെയുള്ള ആക്രമണം യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി. അക്രമികളെ ഉടനടി പിടികൂടാനാകുമെന്നാണ് പാരിസ് ഒളിമ്പിക്സിന്റെ സുരക്ഷാ ചുമതല കൂടി വഹിക്കുന്ന ആഭ്യന്തര മന്ത്രി ജെരാള്‍ഡ് ഡര്‍മാനിന്‍ പറഞ്ഞത്. എന്നാല്‍, ആരാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ആരും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട താത്ക്കാലിക പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റാല്‍, ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ എവിടെ ആക്രമിക്കണം എന്ന് നന്നായി അറിയാവുന്നവരാണ് ഇതിന്റെ പിന്നിലെന്നും പറഞ്ഞു. തീവ്ര ഇടതുപക്ഷക്കാരാണ് സംശയത്തിന്റെ നിഴലില്‍ എങ്കിലും ആരും ഈ

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions