ആരോഗ്യം

കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുഞ്ഞുങ്ങള്‍ പിറന്നു; ചരിത്ര നേട്ടം

ന്യൂയോര്‍ക്ക്: ചരിത്രത്തില്‍ ആദ്യമായി കൃത്രിമ ബീജസങ്കലനത്തിലൂടെ പട്ടിക്കുട്ടികള്‍ ജന്മമെടുത്തു. ഒന്നല്ല നല്ല ചുറുചുറുക്കുള്ള ഏഴ് കുട്ടികള്‍. ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റി ഓഫ് വെറ്ററിനറി മെഡിസിനിലാണ് പട്ടിക്കുട്ടികളില്‍ ഐ.വി.എഫ് പരീക്ഷണം നടന്നത്. ബീഗിള്‍ വിഭാഗത്തിലും കോക്കര്‍ സ്പാനിയല്‍ വിഭാഗത്തിലുമുള്ള പട്ടികളുടെ ബീജസങ്കലനത്തിലൂടെയാണ് ഇവിടത്തെ പരീക്ഷണ ശാലയില്‍ പട്ടിക്കുഞ്ഞുങ്ങളുണ്ടായത്.
പൂച്ചകളിലും പട്ടികളിലും ഐ.വി.എഫ് നടപ്പിലാക്കാന്‍ മറ്റ് ജന്തുവര്‍ഗ്ഗങ്ങളേക്കാള്‍ ബുദ്ധിമുട്ടാണ്. ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട ശാരീരികാവസ്ഥകള്‍ വ്യത്യസ്തമാണെന്നതാണ് ഇതിന് കാരണം- പരീക്ഷണ സംഘത്തിലെ പ്രതിനിധി ഡോ.മാര്‍ഗരറ്റ് കസര്‍ പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ജന്തുജാലങ്ങളുടെ സംരക്ഷണത്തിന് പുതിയ വഴി തുറന്നേക്കുമെന്ന നിലയിലാണ് ഈ നേട്ടത്തെ ലോകം നോക്കിക്കാണുന്നത്.
കൃത്രിമ ബീജസങ്കലനം മനുഷ്യനില്‍ വിജയകരമായി പരീക്ഷിച്ചത് 1978ലാണ്. എന്നാല്‍ അത് സംശയാതീതവും സുരക്ഷിതവുമായി നടത്താന്‍ വര്‍ഷങ്ങള്‍ വീണ്ടും കാത്തിരിക്കേണ്ടിവന്നു. കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കുവേണ്ടി കൃത്രിമ ബീജസങ്കലനം നടത്തി ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കുന്ന രീതിയാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ അഥവാ ഐ.വി.എഫ്.

  • മൈഗ്രെയിനുകള്‍ ഇനി പ്രശ്നമാകില്ല: ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ഉപയോഗത്തിനായി പുതിയ മൈഗ്രെയ്ന്‍ മരുന്ന്
  • മദ്യപാനം ടൈപ്പ് 2 പ്രമേഹത്തിന്റെയും ഡിമെന്‍ഷ്യയുടെയും സാധ്യത കൂട്ടുമെന്ന് പുതിയ പഠനങ്ങള്‍
  • അമിത സോഷ്യല്‍ മീഡിയ ഉപയോഗം; യുവാക്കള്‍ക്ക് സന്തോഷം കുറയുന്നു
  • ആരോഗ്യ സെമിനാര്‍ 17 ന്
  • പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് സഹായകരമായ ആധുനിക മരുന്ന് എന്‍എച്ച്എസില്‍
  • അല്‍ഷിമേഴ്‌സ് പടരുമോ ? ഓര്‍മ്മയെ കവരുന്ന രോഗം അഞ്ച് പേര്‍ക്കിടയില്‍ പിടിപെട്ടതായികണ്ടെത്തല്‍
  • കുപ്പിവെള്ളം റിസ്‌ക്കില്‍: ശരാശരി പ്ലാസ്റ്റിക് ബോട്ടില്‍ വെള്ളത്തില്‍ കാന്‍സറിന് കാരണമാകുന്ന 240,000 നാനോപ്ലാസ്റ്റിക് അംശം!
  • ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ അടിയന്തിര കാന്‍സര്‍ പരിശോധന നടത്തിയത് 30 ലക്ഷം പേര്‍
  • യുകെയിലെ പ്രതിവര്‍ഷ കാന്‍സര്‍ മരണങ്ങളില്‍ 20,000 ഒഴിവാക്കാവുന്നവ!
  • അല്‍ഷിമേഴ്‌സിനെ നേരത്തെ കണ്ടെത്താന്‍ എന്‍എച്ച്എസ് ബ്ലഡ് ടെസ്റ്റുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions