കേരള വര്‍മ്മ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി വിവാദം. ഇത്തവണ ഫേസ്ബുക്ക് ബയോ കോപ്പിയടിച്ചെന്നാണ് ആരോപണം. കേരള വര്‍മ്മ കോളേജിലെ പൂര്‍വിദ്യാര്‍ത്ഥിയായ സംഗീത സുഷമാ സുബ്രമഹ്ണ്യനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.കേരള വര്‍മയിലെതന്നെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നല്‍കിയിരുന്നത്. കടപ്പാട് വയ്ക്കാതെയാണ് ബയോ നല്‍കിയിരുന്നത്. ഇത് വന്‍ വിമര്‍ശനത്തിന് കാരണമായതോടെ ഫേസ്ബുക്കിലെ ബയോ ദീപാ നിശാന്ത് നീക്കി.
2015ല്‍ കേരള വര്‍മ കോളേജില്‍ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിന് അനുകൂലമായി കുറിച്ച ഫേസ്ബുക്ക് പോസ്റ്റാണ് അതേ കോളേജില്‍ അധ്യാപികയായ ദീപ നിശാന്തിനെ പ്രശസ്തയാക്കിയത്. പിന്നീട് ഓര്‍മക്കുറിപ്പുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളിലൂടെയും ശ്രദ്ധേയയായി. എന്നാല്‍ ദീപയുടെ പല എഴുത്തുകളും മറ്റുള്ളവരുടെ പകര്‍ത്തിയെടുത്തതാണെന്ന വസ്തുത പുറത്തു വന്നതോടെ ഇടതുസംഘടനകളും ഇവരെ പല പരിപാടികളിലും നിന്ന് ഒഴിവാക്കി.
നേരത്തെ യുവ കവി എസ്.കലേഷിന്റെ കവിതാ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ദീപാ നിശാന്തിനെതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.