ഗായിക റിമിടോമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ് റോയ്‌സ്. പരസ്പര സമ്മതത്തോടെ വിവാഹ മോചന ഹര്‍ജി നല്‍കിയതിന്റെ പിന്നാലെയാണ് ആരോപണവുമായി രംഗത്തെതിയത്. അടുത്തിടെ റിമിടോമി വലിയ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും സെലിബ്രിറ്റി ലൈഫ് ഇഷ്ടമില്ലാത്ത ആളായിരുന്നു റോയ്സ്. ഇപ്പോള്‍ വിവാഹമോചന ഹര്‍ജി നല്‍കിയശേഷം റിമിക്കെതിരേ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് റോയ്സ്.
ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലെ പ്രശ്നം പൂര്‍ണമായും ദാമ്പത്യപ്രശ്നം തന്നയായിരുന്നു. എന്നിട്ടും താന്‍ പത്തുവര്‍ഷം പിടിച്ചുനിന്നത് തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും കൂടുതല്‍ അകന്നു. റിമിയുമായുള്ള തന്റെ ദാമ്പത്യത്തില്‍ തനിക്ക് നഷ്ടമായത് പന്ത്രണ്ടു കൊല്ലമാണെന്നും അതൊരിക്കലും തിരിച്ചുകിട്ടില്ലെന്നും റോയ്സ് പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. റിമിയുമായുള്ള ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചതെന്നും റോയ്സ് പറയുന്നു. വിവാഹത്തിന്റെ ആദ്യ മൂന്നുവര്‍ഷം മാത്രമാണ് താന്‍ അവളുടെ വലുതല്ലാത്ത സമ്പാദ്യം കൈകാര്യം ചെയ്തിട്ടുള്ളൂ.
റിമിക്ക് ഡിവോഴ്സ് നിര്‍ബന്ധമായിരുന്നില്ല. തനിക്ക് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നതു കൊണ്ടാണ് ഇപ്പോള്‍ ഡിവോഴ്സ് നടന്നത്. സഹിക്കാവുന്നതിന്റെ പരമാവധി സഹിക്കുകയും താഴാവുന്നതിന്റെ പരമാവധിയും താഴ്ന്നതിനുശേഷം മാത്രമാണ് ഗത്യന്തരമില്ലാത്ത ഈ ഡിവോഴ്സ് എന്നും റോയ്സ് വ്യക്തമാക്കുന്നു.