ഗ്ലാമര്‍ ലുക്കില്‍ മാത്രം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന കസ്തൂരിയുടെ പുതിയവേഷം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഹിജാബാണ് കസ്തൂരിയുടെ പുതിയ വേഷം. നമ്മള്‍ എല്ലാവരും ഒരേ ദൈവത്തെയാണ് പ്രാര്‍ത്ഥിക്കുന്നത്. ചോദിക്കുന്നതും ഒരേ കാര്യങ്ങള്‍ തന്നെ. വാക്കുകളില്‍ മാത്രമാണ് വ്യത്യാസം എന്നാണ് ചിത്രത്തിന് കസ്തൂരി നല്‍കിയ അടിക്കുറിപ്പ്. ഇതൊരു സിനിമയ്ക്കു വേണ്ടിയുള്ള കസ്തൂരിയുടെ കഥാപാത്രം ആണെന്നാണ് വാര്‍ത്ത.
വിശുദ്ധ മാസത്തില്‍ സന്ദേശം പകരാന്‍ കൂടിയാണ് ഇതിപ്പോള്‍ പോസ്റ്റ് ചെയ്തെന്നാണ് മറ്റൊരു വാദം. അടുത്തിടെ കാര്‍ത്തിയുടെ ജൂലൈ കാട്രില്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ അതീവ ഗ്ളാമര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടു കസ്തൂരി വിവാദത്തില്‍ പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിക്കിനി ചിത്രം പങ്കുവെച്ച നടി മാധുരിയെ പിന്തുണച്ച് കസ്തൂരി ഫേസ്ബുക്കില്‍ ചിത്രങ്ങളടക്കം പങ്കുവെച്ചത്. മാധുരി ഡിലീറ്റ് ചെയ്ത ചിത്രങ്ങളാണ് കസ്തൂരി പങ്കുവെച്ചത്.