സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ അഭിഷേകതൈലം വെഞ്ചരിപ്പും വൈദികരുടെയും അല്മായ പ്രതിനിധികളുടെയും സമ്മേളനവും

പ്രെസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ദൈവാലയങ്ങളില്‍ ഉപയോഗിക്കാനുള്ള അഭിഷേകതൈലം (വിശുദ്ധ മൂറോന്‍) വെഞ്ചരിപ്പും രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെയും അല്മായ പ്രതിനിധികളുടെയും സമ്മേളനവും ഇന്നും നാളെയുമായി (ബുധന്‍, വ്യാഴം) പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീദ്രല്‍ ദൈവാലയത്തില്‍ നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറല്‍മാരായ റെവ. ഫാ. സജിമോന്‍ മലയില്‍പുത്തെന്‍പുരയില്‍, റെവ. ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍, റെവ. ഫാ. ജിനോ അരീക്കാട്ട് M C B S, ചാന്‍സിലര്‍ റെവ. ഡോ. മാത്യു പിണക്കാട്ട്, രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍, സന്യാസിനികള്‍, അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.

നാളെ (വ്യാഴം) രാവിലെ 11: 00 മണിക്കാണ് പ്രെസ്റ്റണ്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ വി. കുര്‍ബാനയും അഭിഷേകതൈലം വെഞ്ചരിപ്പുശുശ്രുഷയും നടക്കുന്നത്. കത്തോലിക്കാ സഭയിലെ എല്ലാ വ്യക്തി സഭകള്‍ക്കും തങ്ങളുടെ ദൈവാലയങ്ങളില്‍ ഉപയോഗിക്കുന്നതിനായി അഭിഷേകതൈലം ഓരോ വര്‍ഷവും പുതുതായി വെഞ്ചരിക്കുന്ന പതിവും പാരമ്പര്യവുമുണ്ട്. ഓരോ രൂപതയുടെയും രൂപതാധ്യക്ഷനാണ് ഇത് നിര്‍വഹിക്കുന്നത്. വിശ്വാസികളെ വിശുദ്ധീകരിക്കുന്നതിനും പൂര്‍ണ്ണരാക്കുന്നതിനുമായി, കൂദാശകളില്‍ ഈ ആശീര്‍വദിച്ച തൈലമാണ് ഉപയോഗിക്കുന്നത്. ശുദ്ധമായ ഒലിവ് എണ്ണയില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്താണ് വി. മൂറോന്‍ തൈലം തയ്യാറാക്കുന്നത്. രൂപതയ്ക്കാവശ്യമായ അനുഗ്രഹങ്ങളെല്ലാം വര്‍ഷിക്കപ്പെടുന്ന ഈ അഭിഷേകതൈല ആശീര്‍വാദത്തില്‍ രൂപതയിലെ എല്ലാ ഇടവക, മിഷന്‍, പ്രോപോസ്ഡ് മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നും ഈ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ വൈദികരും വിശ്വാസിപ്രതിനിധികളുമെത്തും.
ഇന്ന് (ബുധന്‍) വൈകിട്ട് അഞ്ച് മണിക്ക് പ്രെസ്റ്റണ് കത്തീഡ്രലില്‍ വച്ച് രൂപതയിലെ എല്ലാ വൈദികരുടെയും സമ്മേളനം (പ്രെസ്ബിറ്റേറിയം) നടക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും വരും വര്‍ഷങ്ങളിലേക്കുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനുമാണ് വൈദികരുടെ ഈ പ്രാഥമിക സമ്മേളനം. വൈദികസമ്മേളനത്തിലുരുത്തിരിയുന്ന ആശയങ്ങള്‍ നാളെ ഉച്ചകഴിഞ്ഞു നടക്കുന്ന വൈദിക-അല്മായപ്രതിനിധി സംയുക്തസമ്മേളനം ഒരുമിച്ചു ചര്‍ച്ചചെയ്യുകയും വിശ്വാസികളുടെ ആത്മീയവളര്‍ച്ചയ്ക്കാവശ്യമായ പദ്ധതികള്‍ വിശകലനം ചെയ്യുകയും ചെയ്യും. പ്രവാസി ജീവിത പശ്ചാത്തലത്തില്‍ വിശ്വാസികള്‍ക്ക് നല്‍കേണ്ട ആത്മീയകാര്യങ്ങളെക്കുറിച്ചാണ് സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.
രൂപതയുടെ ആത്മീയയാത്രയിലെ ഈ സുപ്രധാന ദിവസത്തില്‍ എല്ലാവരും ആത്മന പങ്കുചേരണമെന്നും നാളെ നടക്കുന്ന വി. കുര്‍ബാനയര്‍പ്പണത്തില്‍ രൂപതയിലെ എല്ലാ വിശ്വാസികളെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതായും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. വി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ വരുന്ന ബഹു. വൈദികര്‍ തിരുവസ്ത്രം കൊണ്ടുവരേണ്ടതാണ്. വി. കുര്‍ബാനയ്ക്കു ശേഷം നടക്കുന്ന അജപാലന ആലോചനായോഗം (Pastoral consultation meeting) നടക്കുന്ന നൂര്‍ ഹാളിനു സമീപമായിരിക്കും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത് (Noor Hall, Noor street, Preston, PR1 1QS). വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പാര്‍ക്കിംഗ് പേയ്‌മെന്റ് നടത്തുകയും സ്ലിപ് പ്രദര്‍ശിപ്പിക്കുകയും ചെയ്യേണ്ടതാണ്. വി. കുര്‍ബാന നടക്കുന്ന പ്രെസ്റ്റണ് സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദൈവാലയത്തിന്റെ വിലാസം: സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍, സെന്റ് ഇഗ്നേഷ്യസ് സ്‌ക്വയര്‍, പ്രെസ്റ്റന്‍,
  • വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ദിനാചരണം
  • അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 12ന് ബര്‍മിങാമില്‍; ഫാ ഷൈജു നടുവത്താനിയില്‍ നയിക്കും
  • ഈസ്റ്റ്ഹാമില്‍ ജപമാല, വചന പ്രഘോഷണം, രോഗ ശാന്തിശുശ്രൂഷ
  • വാല്‍ത്താംസ്റ്റോ സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
  • വല്‍ത്തംസ്‌റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം ഇന്ന്
  • ബ്രിട്ടണില്‍ ആദ്യമായി മുത്തപ്പന്‍ വെള്ളാട്ടം മഹോത്സവം
  • വാഴ്ത്തപ്പെട്ട കാര്‍ലോ അക്ക്യൂട്ടിസിന്റെ തിരുശേഷിപ്പ് ഇന്നുമുതല്‍ മാഞ്ചസ്റ്ററില്‍
  • വാല്‍ത്തംസ്റ്റോയിലുള്ള സെയിന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം
  • അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 14 ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍
  • മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് ഹീത്രുവില്‍ ഊഷ്മള സ്വീകരണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions