റോയല്‍ ഗെറ്റപ്പില്‍ നില്‍ക്കുന്ന ഭാവനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ചുവപ്പ് നിറമുള്ള സാക്ഷ്ന സില്‍ക്ക് സാരി പ്രത്യേകവിധത്തില്‍ ഉടുത്ത് ആഭരണം ധരിച്ച് നില്‍ക്കുന്ന നടിയുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ഭഭാവന പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ഒരു കൊട്ടാരത്തിന് നടുവില്‍ നില്‍ക്കുന്ന രാജകുമാരിയ്ക്ക് വേണ്ടിയുള്ള എല്ലാ ലുക്കും നടിയ്ക്കുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇക്കാര്യം ഭാവനയും സൂചിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച നടിയ്ക്ക് ആശംസകളുമായി ആരാധകര്‍ എത്തിയിരുന്നു. മഞ്ജു വാര്യര്‍ അടക്കം നിരവധി താരങ്ങളായിരുന്നു പിറന്നാള്‍ ആശംസകളുമായി എത്തിയത്. നിലവില്‍ കന്നഡ സിനിമയില്‍ സജീവമായിരിക്കുന്ന ഭാവനയുടെ 99 എന്ന ചിത്രമാണ് അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച തമിഴ് ചിത്രം 96 ന്റെ കന്നഡ റീമേക്കായിരുന്നു 99.
കന്നഡയില്‍ വേറെയും നിരവധി ചിത്രങ്ങളാണ് ഭാവനയ്ക്കുള്ളത്. പൃഥ്വിരാജിനൊപ്പം ആദം ജോണ്‍ എന്ന ചിത്രത്തിലായിരുന്നു മലയാളത്തില്‍ ഭാവന അവസാനം അഭിനയിച്ചത്. മലയാളത്തില്‍ നിന്നും നല്ല അവസരങ്ങള്‍ വരികയാണെങ്കില്‍ താന്‍ ഇനിയും അഭിനയിക്കാന്‍ എത്തുമെന്ന് നടി വ്യക്തമാക്കിയിരുന്നു