ആരോഗ്യം

പൊണ്ണത്തടി പുകവലിയേക്കാള്‍ മാരകം; കാന്‍സറിന്‌ എളുപ്പം വഴിവയ്ക്കും


ലണ്ടന്‍ : തടികൂടുന്നത് വളരെ വലിയ പ്രതിസന്ധിയാണെന്നു അറിയുക. പൊണ്ണത്തടി മൂലം ഹൃദയാഘാതവും, സ്‌ട്രോക്കും പ്രമേഹവുമൊക്കെ കൂടാമെന്ന കാര്യം പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ വിവിധ ടൈപ്പിലുള്ള കാന്‍സറിനും പൊണ്ണത്തടി കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പൊണ്ണത്തടി പുകവലിയേക്കാള്‍ ഹാനികരം എന്നാണ് കാന്‍സര്‍ റിസേര്‍ച്ച് യുകെ ചൂണ്ടിക്കാണിക്കുന്നത്. കുടല്‍ , കിഡ്‌നി, ലിവര്‍ , അണ്ഡശയം എന്നിവിടങ്ങളിലെ കാന്‍സറിനു പൊണ്ണത്തടി പ്രധാന കാരണമായി മാറുന്നുവെന്നാണ് കണ്ടെത്തല്‍ .എന്നാല്‍ പുകവലിക്കാര്‍ക്ക് ഇക്കാര്യത്തില്‍ കുറേക്കൂടി സുരക്ഷിതരാണ് .

പുകവലിയെ അപേക്ഷിച്ചു പൊണ്ണത്തടി മൂലം യുകെയില്‍ പ്രതിവര്‍ഷം 1900 കുടലിലുള്ള കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് . കിഡ്‌നി കാന്‍സര്‍ 1400 , അണ്ഡശയ കാന്‍സര്‍ 460 ലിവര്‍ കാന്‍സര്‍ 180 എന്നിങ്ങനെയാണ് പൊണ്ണത്തടിയുടെ ഫലമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നുവെച്ചു പുകവലി നല്ലതാണെന്നല്ല, അത് ശരീരത്തില്‍ വലിയ തോതില്‍ കേടുപാട് വരുത്തും .

ആരോഗ്യപരമായ ജീവിത രീതികളും, മികച്ച ആരോഗ്യപരിപാലനവും, വ്യായാമവും ഒക്കെയാണ് പൊണ്ണത്തടിയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത് . എന്‍എച്ച്എസ് ഇതിനായി വലിയ പ്രചാരണമാണ് നടത്തുന്നത്. എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ജീവിതശൈലിയിലുള്ള ഗുണപരമായ മാറ്റവും അനിവാര്യമാണ്. ഫാസ്റ്റ് ഫുഡ് ശീലവും വ്യായാമക്കുറവും ആണ് യുകെയില്‍ പൊണ്ണത്തടിക്കാരെ സൃഷ്ടിക്കുന്നത്. ഇതിന്റെ അനന്തരഫലമാണ് ഹൃദ്രോഗം, കൊളസ്ട്രോള്‍, സ്ട്രോക്ക് എന്നിവയും .

കുട്ടികളിലും കൗമാരക്കാരിലും പൊണ്ണത്തടി ആശങ്കപ്പെടുത്തും ഉയരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ബജറ്റില്‍ ഷുഗര്‍ ടാക്സ് തന്നെ കൊണ്ടുവന്നത് . സമീപകാലത്തെ യുകെയിലെ കാന്‍സര്‍ കേസുകളുടെ എണ്ണം പെരുകിയത് ജീവിതശൈലി മാറ്റവുമായി കൂട്ടിവായിക്കേണ്ടതാണ്.

  • അമിത സോഷ്യല്‍ മീഡിയ ഉപയോഗം; യുവാക്കള്‍ക്ക് സന്തോഷം കുറയുന്നു
  • ആരോഗ്യ സെമിനാര്‍ 17 ന്
  • പാര്‍ക്കിന്‍സണ്‍ രോഗികള്‍ക്ക് സഹായകരമായ ആധുനിക മരുന്ന് എന്‍എച്ച്എസില്‍
  • അല്‍ഷിമേഴ്‌സ് പടരുമോ ? ഓര്‍മ്മയെ കവരുന്ന രോഗം അഞ്ച് പേര്‍ക്കിടയില്‍ പിടിപെട്ടതായികണ്ടെത്തല്‍
  • കുപ്പിവെള്ളം റിസ്‌ക്കില്‍: ശരാശരി പ്ലാസ്റ്റിക് ബോട്ടില്‍ വെള്ളത്തില്‍ കാന്‍സറിന് കാരണമാകുന്ന 240,000 നാനോപ്ലാസ്റ്റിക് അംശം!
  • ഒരു വര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ അടിയന്തിര കാന്‍സര്‍ പരിശോധന നടത്തിയത് 30 ലക്ഷം പേര്‍
  • യുകെയിലെ പ്രതിവര്‍ഷ കാന്‍സര്‍ മരണങ്ങളില്‍ 20,000 ഒഴിവാക്കാവുന്നവ!
  • അല്‍ഷിമേഴ്‌സിനെ നേരത്തെ കണ്ടെത്താന്‍ എന്‍എച്ച്എസ് ബ്ലഡ് ടെസ്റ്റുകള്‍
  • ഇംഗ്ലണ്ടില്‍ ലംഗ് കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി എന്‍എച്ച്എസ് റോഡ് ഷോ
  • സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ തുടങ്ങിയ ഡിഒഎസി മരുന്ന് നാലായിരം പേരുടെ ജീവൻ രക്ഷിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions