വീക്ഷണം

യഹൂദരെ കൊന്ന് തള്ളിയ ഡാന്യൂബ് നദീതീരത്തെ ഈ ഷൂകള്‍ക്ക് വലിയൊരു കണ്ണീര്‍ക്കഥ പറയാനുണ്ട്


യൂറോപ്പിലെ വോള്‍ഗ നദി കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ നദിയായ ഡാന്യൂബ് നദി ബുഡാപെസ്റ്റിലെ ഹംഗറിയുടെ പാര്‍ലമെന്റിനു മുന്‍പിലൂടെ ഒഴുകി പോകുമ്പോള്‍ ചെവിയോര്‍ത്താല്‍ കരച്ചിലിന്റെയും പല്ലുകടിയുടെയും, ശബ്ദം കേള്‍ക്കാം . ആയിരക്കണക്കിന് യഹൂദ ശവശരീരങ്ങള്‍ ഈ നദി വഹിക്കേണ്ടിവന്നിട്ടുണ്ട് ആ വേദന അവള്‍ മാലോകരോട് പറഞ്ഞുകൊണ്ടാണ് ജര്‍മനിയില്‍ നിന്നും ഉത്ഭവിച്ചു, പത്തു രാജ്യങ്ങളില്‍ കൂടി ഒഴുകി ,കരിങ്കടലില്‍ ചെന്ന് ചേരുന്നത്.

രണ്ടാം ലോകയുദ്ധകാലത്തു ഹിറ്റലറുടെ പട്ടാളം ഹംഗറി പിടിച്ചെടുത്തശേഷം നാസി ആശയങ്ങളെ അംഗീകരിക്കുന്ന കുരിശു ചിന്നമുള്ള 'ആരോ ക്രോസ്' പാര്‍ട്ടിയുടെ നേതാവായ ഫെറെന്‍സി സലിസി 1944 ല്‍ അവിടെ അധികാരമേറ്റു. അവര്‍ അവിടെ താമസിച്ചിരുന്ന 15000 യഹൂദരെ അറസ്റ്റു ചെയ്തു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ താമസിപ്പിച്ചു. (ഇന്നത്തെ ബൂഡപെസ്റ്റ് യഹൂദ പള്ളിയുടെ അടുത്തായിരുന്നു ക്യാമ്പ് സ്ഥാപിച്ചിരുന്നത്) അവിടെ ഭക്ഷണവും ശുചിത്വവും ഇല്ലാതെ ശവങ്ങള്‍ തെരുവില്‍ കുന്നുകൂടി, കൂടതെ ഇവിടെ നിന്നും പിടികൂടുന്ന യഹൂദരെ പോളണ്ടിലെ ഔസ്വിച് ഗിസ ചേമ്പറില്‍ കൊണ്ടുപോയി കൊന്നുകളഞ്ഞു .

അതൊന്നും കൂടാതെ കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടെ ആയിരകണക്കിനു യഹൂദരെ ഡാന്യൂബ് നദിതീരത്തുകൊണ്ടുപോയി ഷൂ കള്‍ ഊരിമാറ്റിയതിനു ശേഷം തലക്കു പുറകില്‍ വെടിവച്ചു നദിയില്‍ ഒഴുക്കികളഞ്ഞു.

ഷൂ ഊരിമാറ്റിയതിനു കാരണം അന്ന് ഷൂ വിലയുള്ള ഒന്നായിരുന്നു. അത് അവര്‍ വിറ്റുപണമാക്കി . ആ കൊടും ക്രൂരതയുടെ സ്മരണയ്ക്ക് വേണ്ടിയാണു ഈ ഫോട്ടോയില്‍ കാണുന്ന അറുപതു ജോഡി ഷൂകള്‍ ഈ നദിക്കരയില്‍ സ്ഥാപിച്ചിരിക്കുന്നത് ഇതു സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത് സിനിമ സംവിധായകനായ ക്യാന്‍ ടോഗെ യാണ്. ഷൂ സ്ഥാപിക്കാന്‍ കാരണം ലോകത്തു ആരും സുരക്ഷിതരല്ലയെന്നുള്ള സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ്.

ലോകത്തിന്റെ വിവിധ പ്രദേശത്തേക്ക് കുടിയേറിയ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ കൊലചെയ്യപ്പെട്ട മനുഷ്യരുടെ ബന്ധുക്കള്‍ , സുഹൃത്തുക്കളുമെല്ലാം ഇവിടെയെത്തി ഈ ഷൂകളുടെ മുന്‍പില്‍ തിരി തെളിക്കുന്നു, പൂക്കള്‍ അര്‍പ്പിക്കുന്നു, കണ്ണീരൊഴുക്കുന്നു .

ഞങ്ങള്‍ ഡാന്യൂബ് നദിയിലൂടെ ക്രൂയിസില്‍ യാത്ര ചെയ്യുന്നതിനു വേണ്ടി കപ്പലില്‍ പ്രവേശിച്ചു. രണ്ടു കസേരകള്‍ ഒഴിഞ്ഞു കിടക്കുന്ന ഭാഗത്തേക്ക് ചെന്നപ്പോള്‍ അവിടെ ഇരുന്നത് പലസ്‌തീനില്‍ വന്ന സന്ദര്‍ശകരായിരുന്നു. ഞങ്ങള്‍ ഇവിടെ ഇരുന്നോട്ടെ എന്ന് അനുവാദം ചോദിച്ചപ്പോള്‍ അവര്‍ നിങ്ങള്‍ ഇന്ത്യക്കാരല്ലേ ഇരുന്നൊള്ളു, നിങ്ങള്‍ നമ്മുടെ സുഹൃത്തുക്കളാണ് എന്ന് പറഞ്ഞു .

നദിയിലൂടെ കപ്പല്‍ ഷൂ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഒരാള്‍ പറഞ്ഞു, 'കണ്ടോ അവിടെ ആ ഷൂ കളുടെ അടുത്ത് നിന്ന് ആളുകള്‍ കരയുന്നതു കണ്ടോ, അതെല്ലാം കള്ള കരച്ചിലുകളാണ് .

ഹിറ്റ്‌ലര്‍ കൊന്ന യഹൂദരെക്കാള്‍ ഇസ്രേല്‍ ഞങ്ങള്‍ പലസ്തിനികളെ കൊന്നൊടുക്കിയിട്ടുണ്ട് .നിങ്ങള്‍ക്ക് അറിയുമോ, ഞാന്‍ ജെറുസലേമിലാണ് താമസിക്കുന്നത്. ഒരു മുസ്ലിമായ എന്റെ വീട് വില്‍ക്കാമെന്നു പറഞ്ഞാല്‍ പറയുന്ന പണം തന്നു യഹൂദര്‍ അത് വാങ്ങും. അതുകൂടാതെ അമേരിക്കന്‍ പാസ്‌പോര്‍ട്ടും തരും. അവരുടെ ഉദേശം ജെറുസലേമില്‍ അവരുടെ ജനസംഖ്യ ഉയര്‍ത്തുകയാണ് ,അതിനു ശേഷം ജെറുസലേം ദേവാലയവും ജെറുസലേമും അവരുടെ നിയന്ത്രണത്തില്‍ കൊണ്ടുവരിക എന്നതാണ്. എന്നാല്‍ ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ വീട് ഞാന്‍ വില്‍ക്കില്ല .

ജൂത വര്‍ഗീയ വാദികള്‍ ഇസ്ലാമിക വര്‍ഗീയ വാദികള്‍ ചെയ്തതുപോലെ മതം മാറാത്തവരെ കൊന്ന് അവരുടെ സ്വത്തും ,സ്ത്രീകളെയും കൊണ്ടുപോയില്ലല്ലോ, വിലക്കു വാങ്ങാനല്ലേ ശ്രമിച്ചോള്ളു എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു.
ഒരു കാര്യം വ്യക്തമാണ്. ഒരു വര്‍ഗീയവാദം മറ്റൊരു വര്‍ഗീയ വാദത്തെയാണ് ജനിപ്പിക്കുന്നത്, അല്ലാതെ സമാധാനത്തെയല്ല.

ഫോട്ടോ ക്യാപ്‌ഷന്‍ : ഡാന്യൂബ് നദിതീരത്തുള്ള ഷൂകള്‍ , ബുഡപെസ്റ്റ് യഹൂദപള്ളി, മരങ്ങള്‍ നില്‍ക്കുന്ന ഫോട്ടോ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്‌ ഇരുന്ന സ്ഥലം.

 • ലോക പരിസ്ഥിതി ദിനത്തില്‍ 'മരത്തിനൊരു മുത്തം' പരിപാടിയുമായി ഒരു സ്‌കൂള്‍
 • കര്‍ഷകസമരം: ടൂള്‍കിറ്റിന്റെ പേരില്‍ പെണ്‍കുട്ടി അറസ്റ്റില്‍
 • അര്‍ണബ് ഗോസ്വാമിയെ ഇനിയെങ്കിലും പൂട്ടുമോ?
 • റിമംബറന്‍സ് ഡേ അഥവാ പോപ്പി ഡേ ഇന്ത്യക്കാരുടെതുകൂടി; ആ ഓര്‍മ്മ ദിവസം തിങ്കളാഴ്ച
 • നേത്രാദാമിന് തീപിടിക്കുമ്പോള്‍ മുരളി തുമ്മാരുകുടി എഴുതുന്നു.....
 • കനവ്
 • കത്തോലിക് -ഓര്‍ത്തഡോക്സ് വിഭജനവും, ഗ്രാന്‍ഡ്‌ ബസാറും സുലൈമാന്‍ മോസ്ക്കും
 • ഇസ്ലാമിക കടന്നു കയറ്റത്തിന്റെ നാള്‍വഴികളിലൂടെ... യാത്രാവിവരണം -2
 • ചരിത്രം ഉറങ്ങുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ - യാത്രാവിവരണം
 • അത്ഭുതങ്ങള്‍ ഒളിപ്പിച്ച പിരമിഡുകളും, അലക്‌സാന്‍ഡ്രിയയും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway