ലോക്ക്ഡൗണ്‍ : 70 ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളാവുമെന്നു റിപ്പോര്‍ട്ട്
കോവിഡ് 19നെത്തുടര്‍ന്ന് ലോക രാജ്യങ്ങളിലെ ലോക്ക് ഡൗണ്‍ ബേബിബൂമിന് വഴിവയ്ക്കുമോ? ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ ലോകമെമ്പാടും 70 ലക്ഷത്തില്‍ പരം സ്ത്രീകള്‍ തങ്ങള്‍ ആഗ്രഹിക്കാതെ ഗര്ഭിണികളാവുമെന്ന് യുഎന്‍ പോപ്പുലേഷന്‍ ഫണ്ട്. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ലഭ്യതയില്ലായ്മ്മയാണ് കാരണമെന്ന് പോപ്പുലേഷന്‍ ഫണ്ട് എക്സിക്യൂട്ടിവ് ഡയറക്ടര്‍ നതാലിയ കനേം പറഞ്ഞു.
വിതരണരംഗത്ത് തടസം കാരണം ഗര്‍ഭനിരോധനോപാധികള്‍ ലഭ്യമാവുന്നില്ല. കൊറോണാനന്തരം ലോകമെങ്ങുമുള്ള സ്ത്രീകളെ ബാധിക്കുന്ന ദുരന്തമാണിത് എന്നും നതാലിയ പറഞ്ഞു. തങ്ങളുടെ കുടുംബം എങ്ങവനെ വേണമെന്ന് നിശ്ചയിക്കാനും ആരോഗ്യവും ശരീരവും സംരക്ഷിക്കാനും സ്ത്രീകള്‍ക്ക് ഇതുകാരണം സാധിക്കാതെ വരുന്നു.
വികസ്വര- അവികസിത രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകള്‍ ഗര്‍ഭനിരോധന ഉപാധികള്‍ ഉപയോഗിക്കുന്നവരാണ്. കൊറോണ കാലത്ത് ഇവയുടെ ലഭ്യത വളരെ കുറവാണ്. അതിനാല്‍ ഉറങ്ങിയത് 70 ലക്ഷത്തോളെ പേരോളം ഗര്‍ഭിണികള്‍ ആവും. ഇതുമായി ബന്ധപ്പെട്ട് ഗാര്‍ഹിക പീഡനങ്ങള്‍ കുതിച്ചുയരുമെന്നും പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീസംരക്ഷണത്തിനായുള്ള വിവിധ പരിപാടികളുടെയും പദ്ധതികളുടെയും നടത്തിപ്പിലെ കാലതാമസം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലോക്ക്ഡൗണ്‍ കാലത്തു ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഗാര്‍ഹിക പീഡനങ്ങള്‍ കൂടിയതായി റിപ്പോര്‍ട്ടു വന്നിരുന്നു.