ആരോഗ്യം

യുകെയിലെ മലയാളികളടക്കമുള്ള വംശീയ ന്യൂനപക്ഷങ്ങളില്‍ വൈറ്റമിന്‍ ഡി ' ഭയപ്പെടുത്തുന്ന' അളവില്‍ കുറവ്, പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് പിടികൂടും

ലണ്ടന്‍ : യുകെയിലെ മലയാളി സമൂഹം അടക്കമുള്ള ബ്ലാക്ക്, ഏഷ്യന്‍, ആന്‍ഡ് മൈനോറിറ്റി എത്നിക്ക് (ബിഎഎംഇ) വിഭാഗങ്ങളില്‍ വൈറ്റമിന്‍ ഡി ' ഭയപ്പെടുത്തുന്ന' അളവില്‍ കുറവ് ആണെന്ന് പഠനം. ഏഷ്യക്കാരില്‍ പകുതി ആളുകളും വിന്ററില്‍ ഈ കുറവ് അനുഭവിക്കുന്നുണ്ട്. കാല്‍ശതമാനത്തോളം കറുത്ത ആഫ്രിക്കക്കാര്‍ക്ക് വൈറ്റമിന്‍ കുറവ് നേരിടുന്നുണ്ട്. കൊറോണാവൈറസിനെ എതിരിടാന്‍ വൈറ്റമിന്‍ ഡി ആവശ്യമാണെന്ന് വാദം ഉയര്‍ന്നിരുന്നു. കൊറോണ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പെട്ടെന്ന് പിടികൂടുന്നതിന് ഇത് വഴിവയ്ക്കാം. വിന്ററില്‍ സ്ഥിതി ഗുരുതരമാവുന്നു.

കോവിഡ് ബാധിക്കുന്ന വലിയൊരു വിഭാഗത്തിന് ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് ആദ്യം വരെയുള്ള സമയത്ത് 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡി ദിവസേന കഴിക്കാനാണ് നൈസ് ആവശ്യപ്പെടുന്നത്. എല്ലുകളിലും, മസിലുകളിലും, പ്രതിരോധശേഷിയിലും ഇത് മൂലം രൂപപ്പെടുന്ന ആരോഗ്യ മികവുകളാണ് ഇതിന് കാരണം. വെയില്‍ കൊണ്ടാല്‍ ശരീരത്തില്‍ സ്വാഭാവികമായി രൂപപ്പെടുന്ന വൈറ്റമിന്‍ ഡി ശൈത്യകാലത്ത് ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്.

ചര്‍മ്മം ഇരുണ്ട വ്യക്തികളില്‍ മെലാനിന്‍ അധികമായാണ് ഉള്ളത്. ഇതുമൂലം വൈറ്റമിന്‍ ഡി ഉത്പാദനം ഏറെ ബുദ്ധിമുട്ടാകും. ഇത് പലതരം ആരോഗ്യ പ്രശ്‌നങ്ങളിലേക്കും, ഇന്‍ഫെക്ഷനുകളിലേക്കും നയിക്കാം.

ബ്ലാക്ക്, ഏഷ്യന്‍, ആന്‍ഡ് മൈനോറിറ്റി എത്നിക്ക് (ബിഎഎംഇ) വിഭാഗങ്ങളില്‍ പെട്ട 25 വയസ് മുതലുള്ളവര്‍ക് പ്രത്യേക ആരോഗ്യ പരിശോധന പ്രദാനം ചെയ്യാന്‍ എന്‍എച്ച്എസ് തയ്യാറാകണമെന്ന നിര്‍ദേശവുമായി അടുത്തിടെ എംപിമാര്‍ രംഗത്തുവന്നിരുന്നു. ഇത്തരക്കാരില്‍ കൊറോണ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ തീര്‍ത്ത സാഹചര്യത്തിലാണീ നിര്‍ണായക നിര്‍ദേശം.

ഈ വിഭാഗക്കാരുടെ മോശപ്പെട്ട ആരോഗ്യത്തിന് അവരുടെ ജീവിതസാഹചര്യങ്ങള്‍ കാരണമാകുന്നുവെന്ന കാര്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞ് അതിന് പരിഹാരം കാണുന്ന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും വിമണ്‍ ആന്‍ഡ് ഈക്വലിറ്റീസ് കമ്മിറ്റി ആവശ്യപ്പെടുന്നു. യുകെയില്‍ കോവിഡ് ബാധിച്ച് മരിച്ച ഹെല്‍ത്ത്കെയര്‍ വര്‍ക്കര്‍മാരില്‍ 63 ശതമാനം പേരും ബിഎഎംഇ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണെന്ന കാര്യവും തങ്ങള്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയെന്നും കമ്മിറ്റി വെളിപ്പെടുത്തുന്നു.

രാജ്യത്ത് കോവിഡ് ആദ്യ തരംഗം മൂര്‍ധന്യത്തിലെത്തിയപ്പോള്‍ ഐസിയുവിലായവരില്‍ 34 ശതമാനം പേരും ബിഎഎംഇ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരാണെന്നാണ് ഇന്റന്‍സീവ് കെയര്‍ നാഷണല്‍ ഓഡിറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വെളിപ്പെടുത്തുന്നത്. ഇവരില്‍ 12 ശതമാനം പേര്‍ വൈറല്‍ ന്യൂമോണിയ ബാധിച്ച് അഡ്മിറ്റായവരായിരുന്നു. കോവിഡ് ബാധിച്ചാല്‍ വെളുത്തവര്‍ഗക്കാരേക്കാള്‍ മരിക്കാന്‍ ഇരട്ടി സാധ്യത കറുത്ത വര്‍ഗക്കാരാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് ഡാറ്റയും വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രകാരം ബംഗ്ലാദേശ്, പാക്കിസ്ഥാനി പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ മരണസാധ്യത 1.7 ഇരട്ടിയാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

 • ജീവന്‍രക്ഷാ സ്കാനുകള്‍ക്കായി രണ്ട് വര്‍ഷമായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഹൃദ്രോഗികള്‍ മരിക്കാനിടയുണ്ടെന്നു മുന്നറിയിപ്പ്
 • രാത്രി 10 നും 11 നും ഇടയില്‍ ഉറങ്ങാന്‍ കിടക്കുന്നത് ഏറ്റവും ഉത്തമം; ഹൃദ്രോഗ സാധ്യത 25% വരെ കുറയ്ക്കുമെന്ന് പഠനം
 • 2030 ഓടെ ബ്രിട്ടനില്‍ പത്തില്‍ ഒരാള്‍ പ്രമേഹ രോഗി: പൊണ്ണത്തടി രോഗത്തിന്റെ എണ്ണം ഇരട്ടിയാക്കുന്നു
 • രണ്ടാം തരംഗം യുവാക്കളെ ആക്രമിച്ചപ്പോള്‍ മൂന്നാം തരംഗം കുട്ടികളെ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
 • ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനെ ഭയക്കേണ്ട- യുകെ മെഡിസിന്‍സ് റെഗുലേറ്റര്‍
 • ഡെങ്കിപ്പനി കോവിഡിനെതിരെ പ്രതിരോധശേഷി നല്‍കുമെന്ന് പഠനം
 • കോവിഡ് ബാധ; ആഗോളമായി സ്ലീപ്പിങ് സിക്ക്‌നെസ് ഉണ്ടായേക്കുമെന്ന് ഗവേഷകര്‍
 • ലോക്ക്ഡൗണ്‍ : 70 ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളാവുമെന്നു റിപ്പോര്‍ട്ട്
 • പുതിയ കൊറോണ വൈറസ് കണ്ടെത്തി; ലോകമെങ്ങും പടരുമെന്ന് ആശങ്ക
 • ബ്രിട്ടനില്‍ ലിവര്‍ കാന്‍സര്‍ മൂലമുള്ള മരണം 50% കൂടി; കാരണങ്ങള്‍ നിരത്തി കാന്‍സര്‍ റിസേര്‍ച്ച് യുകെ
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway