വീക്ഷണം

അര്‍ണബ് ഗോസ്വാമിയെ ഇനിയെങ്കിലും പൂട്ടുമോ?

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുള്ള ലീക്കായ വാട്സ്ആപ്പ് ചാറ്റ് വലിയ പൊട്ടിത്തെറിയിലേക്ക്. ഒരു മാധ്യപ്രവര്‍ത്തകന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവര്‍ത്തന ശൈലിയുമായി വന്നു രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍വരെ ഇടപെടുന്ന രീതിയിലേക്ക് അര്‍ണബ് എത്തി നില്‍ക്കുന്നതാണ് അതീവ ഗൗരവകരം. ബിജെപി സര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ നേടിയെടുക്കാമെന്ന വാഗ്ദാനം പാര്‍ഥോ ദാസിന് അര്‍ണബ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സ്ഥാനം വേണമെന്നാണ് പാര്‍ഥോ ദാസ് അതിന് മറുപടി നല്‍കിയത്.

പ്രധാനമന്ത്രിയുടെ ഓഫീസ്, കേന്ദ്ര മന്ത്രിമാര്‍, ബിജെപി നേതാക്കള്‍ എന്നിവരുമായുള്ള അര്‍ണബിന്റെ ബന്ധവും ചാറ്റുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ടിആര്‍പി റേറ്റിംഗ് തന്റെ ചാനലിന് അനുകൂലമാക്കാനുള്ള ഗൂഢാലോചന ചാറ്റുകളില്‍ വ്യക്തമാണ്. മാത്രമല്ല, മറ്റ് ചാനലുകളിലെ മാധ്യമപ്രവര്‍ത്തകരെ വളരെ മോശം ഭാഷ ഉപയോഗിച്ചാണ് അര്‍ണബ് വിശേഷിപ്പിക്കുന്നത്. അവതാരകന്‍ രജത ശര്‍മ മണ്ടനും ചതിയനുമാണെന്നാണ് അര്‍ണബ് പറയുന്നത്. വനിതാ അവതാരകയായ നവിക കുമാറിനെ 'കച്ചറ'എന്നാണ് അര്‍ണബ് വിശേഷിപ്പിക്കുന്നത്. അതേസമയം, ചാറ്റില്‍ ആവര്‍ത്തിച്ച് പറയുന്ന എഎസ് എന്നത് അമിത് ഷാ ആണോന്ന സംശയവും നിരവധി പേര്‍ ഉന്നയിക്കുന്നുണ്ട്.

വെള്ളിയാഴ്ചയാണ് അര്‍ണബിന്റെയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസിന്റെയും വാട്‌സ് ആപ്പ് ചാറ്റ് പുറത്തായത്. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ 'മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും' എന്ന് അര്‍ണബ് പറയുന്നുണ്ട്.

അതിന് അര്‍ണബിന് ബാര്‍ക്ക് സി.ഇ.ഒ. ആശംസ അറിയിക്കുന്നുമുണ്ട്. അതിന് മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ദല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്ത് വന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ബി.ജെ.പി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്. ആ​ര്‍ടി​ക്കി​ള്‍ 370, ജ​മ്മു കാ​ഷ്മീര്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍ത്ത​കള്‍ ചാ​ന​ലി​ല്‍ ബ്രേ​ക്ക് ചെ​യ്ത​തു സം​ബ​ന്ധി​ച്ച് എന്‍​എ​സ്എ ത​ന്നെ വി​ളി​ച്ചി​രു​ന്ന​താ​യി ഗോ​സ്വാ​മി പ​റ​യു​ന്നു.

പുല്‍വാമ ആക്രമണത്തില്‍ വലിയ ആഹ്ലാദപ്രകടനം നടത്തുന്ന റിപ്പബ്ലിക്ക് ടി. വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്.

2019 ഫെബ്രുവരി പതിനാലിന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്. രാജ്യത്തെ നടുക്കിയ, നിരവധി പട്ടാളക്കാരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചു.
'രാജ്യസ്‌നേഹി'യെന്ന് സ്വയം പ്രഖ്യാപിക്കുന്ന ഒരാള്‍ നമ്മുടെ 40 പട്ടാളക്കാരുടെ മരണം 'നമ്മള്‍ വിജയിച്ചു' എന്ന് വിളിച്ചു പറഞ്ഞ് ആഘോഷിക്കുക എന്നത് എത്ര അപലപനീയമായ കാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തുരൂരിന്റെ പ്രതികരണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെങ്കില്‍ പിന്നെ ആരാണ് അന്വേഷണം നടത്തുക എന്നും തരൂര്‍ ചോദിച്ചു.

ഈ വിഷയത്തിലടങ്ങിയ സങ്കീര്‍ണ്ണമായ ചതിയുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം നടത്തുന്നില്ലെന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരുമെന്നും തരൂര്‍ ആരോപിച്ചു. ഇനി ഈ വിഷയത്തിന് കൂടി നമുക്ക് ഒരു പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്ക് പോകേണ്ടി വരുമോ എന്നും അദ്ദേഹം ആരാഞ്ഞു.

വിവാദ ചാ​റ്റി​ല്‍ ന​ടി ക​ങ്ക​ണ റ​ണൗ​ട്ടി​നെ​ക്കു​റി​ച്ചും അര്‍ണബിന്റെ പ​രാ​മര്‍​ശ​ങ്ങ​ളു​ണ്ട്. ഹൃ​ത്വി​ക് റോ​ഷ​ന്‍- ക​ങ്ക​ണ റ​ണൗ​ട്ട് വി​വാ​ദ​ത്തെ​ക്കു​റി​ച്ചാ​ണ് മോ​ശം പ​രാ​മ​ര്‍​ശം ന​ട​ത്തി​യി​ട്ടു​ള്ള​ത്. ന​ടി​ക്ക് ഇ​റോ​ട്ടോ​മാ​നി​യ ഉ​ണ്ടെ​ന്ന് ഗോ​സ്വാ​മി പ​റ​യു​ന്നു. ഇ​വര്‍​ക്ക് ഹൃ​ത്വി​ക്കി​നോ​ട് ലൈം​ഗി​ക​മാ​യ ആ​സ​ക്തി​യാ​ണ്. ക​ങ്ക​ണ എ​ല്ലാ പ​രി​ധി​യും ക​ട​ക്കു​ന്നു എന്നും പറയുന്നു. 'The Nation Wants To Read!' എന്ന വാചകവുമായി ഇന്ത്യന്‍ മാധ്യമങ്ങളുടെ ദേശീയ മൊത്ത പ്രതിനിധിയായും രാജ്യസ്നേഹിയായും സ്വയം വാഴ്ത്തുന്ന അര്‍ണബിനെ കുടുക്കാന്‍ പോന്ന ഗൗരവമുള്ളതാണ് പുറത്തുവന്ന ചാറ്റുകള്‍. സര്‍ക്കാര്‍ നടപടി ഇല്ലെങ്കില്‍ വിഷയം സുപ്രീംകോടതിയ്ക്കു മുമ്പാകെ എത്തും.

 • ലോക പരിസ്ഥിതി ദിനത്തില്‍ 'മരത്തിനൊരു മുത്തം' പരിപാടിയുമായി ഒരു സ്‌കൂള്‍
 • കര്‍ഷകസമരം: ടൂള്‍കിറ്റിന്റെ പേരില്‍ പെണ്‍കുട്ടി അറസ്റ്റില്‍
 • റിമംബറന്‍സ് ഡേ അഥവാ പോപ്പി ഡേ ഇന്ത്യക്കാരുടെതുകൂടി; ആ ഓര്‍മ്മ ദിവസം തിങ്കളാഴ്ച
 • യഹൂദരെ കൊന്ന് തള്ളിയ ഡാന്യൂബ് നദീതീരത്തെ ഈ ഷൂകള്‍ക്ക് വലിയൊരു കണ്ണീര്‍ക്കഥ പറയാനുണ്ട്
 • നേത്രാദാമിന് തീപിടിക്കുമ്പോള്‍ മുരളി തുമ്മാരുകുടി എഴുതുന്നു.....
 • കനവ്
 • കത്തോലിക് -ഓര്‍ത്തഡോക്സ് വിഭജനവും, ഗ്രാന്‍ഡ്‌ ബസാറും സുലൈമാന്‍ മോസ്ക്കും
 • ഇസ്ലാമിക കടന്നു കയറ്റത്തിന്റെ നാള്‍വഴികളിലൂടെ... യാത്രാവിവരണം -2
 • ചരിത്രം ഉറങ്ങുന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍ - യാത്രാവിവരണം
 • അത്ഭുതങ്ങള്‍ ഒളിപ്പിച്ച പിരമിഡുകളും, അലക്‌സാന്‍ഡ്രിയയും
 •  
      © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions