ബിസിനസ്‌

യൂട്യൂബര്‍മാര്‍ക്ക് ബോബി & മറഡോണ ഗോള്‍ഡ് ബട്ടണ്‍

സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് യൂട്യൂബ് നല്‍കുന്ന സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് ബട്ടണുകള്‍ക്ക് പുറമെ യൂട്യൂബര്‍മാര്‍ക്ക് ഗോള്‍ഡ് ബട്ടണുമായി ഡോ. ബോബി ചെമ്മണൂര്‍. കന്നഡ, തമിഴ്, മലയാളം ബ്ലോഗര്‍മാരെയും വ്‌ളോഗര്‍മാരെയും പങ്കെടുപ്പിച്ച്, മിസ്റ്റി ലൈറ്റ്‌സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റിലാണ് 22 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ബോബി & മറഡോണ ഗോള്‍ഡ് ബട്ടണ്‍ സമ്മാനിക്കുക. വയനാട്ടിലെ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ഫെബ്രുവരി 17 മുതല്‍ 19 വരെ നടക്കുന്ന ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റില്‍ പ്രമുഖ സൗത്തിന്ത്യന്‍ യൂട്യൂബര്‍മാരാണ് പങ്കെടുക്കുന്നത്. പരിപാടിയില്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥി ആകും.

ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് മാത്രമായി ഒരു ക്ലബ്ബ് രൂപികരിക്കാനും പദ്ധതിയുണ്ട്. ഓള്‍ ഇന്ത്യ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് എല്ലാ വര്‍ഷവും സംഘടിപ്പിക്കും. ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബോബി ഫാന്‍സ് ആപ്പ് വഴി ഈ ക്ലബ്ബില്‍ പേര് രജിസ്റ്റര്‍ ചെയ്ത് എല്ലാവര്‍ഷവും ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റില്‍ പങ്കെടുക്കാവുന്നതാണ്. സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 5 ലക്ഷം മുതല്‍ പത്ത്, ഇരുപത്തിയഞ്ച്, അമ്പത് ലക്ഷം ആകുമ്പോള്‍ ബോബി ഫാന്‍സ് ആപ്പില്‍ വിവരങ്ങള്‍ പുതുക്കി നല്‍കാവുന്നതുമാണ്. ഗോള്‍ഡ് ബട്ടണ്‍ കൂടാതെ നിരവധി സ്വര്‍ണസമ്മാനങ്ങളും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് ലഭിക്കും. ലോകത്തിന്റെ ഏത് ഭാഗത്തുള്ള യൂട്യൂബര്‍മാര്‍ക്കും എപ്പോള്‍ വേണമെങ്കിലും രണ്ട് ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍ തികയുമ്പോള്‍ ബോബി ചെമ്മണൂര്‍ ഗോള്‍ഡ് ബട്ടണ് അപേക്ഷിക്കാവുന്നതാണ്.

കൂടാതെ ഭാവിയില്‍ ഇന്ത്യയില്‍ ഒരോ വര്‍ഷവും സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലെത്തുന്ന യൂട്യൂബ് ചാനലിന് 101 പവന്‍ 22 കാരറ്റ് പരിശുദ്ധ സ്വര്‍ണത്തില്‍ തീര്‍ത്ത എവര്‍ റോളിംഗ് ബിഗ് ഗോള്‍ഡ് ബട്ടണ്‍ നല്‍കാനും പദ്ധതിയുണ്ടന്ന് ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസത്തിനാവശ്യമായ സ്‌ക്കോളര്‍ഷിപ്പുകളും നല്‍കും. ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് അവര്‍ക്കറിയാവുന്ന അശരണരായ വ്യക്തികളുടെ വിവരങ്ങള്‍ ബോബി ഫാന്‍സ് ആപ്പിലൂടെ ഷെയര്‍ ചെയ്യാവുന്നതാണ്. ഇങ്ങനെയുള്ളവര്‍ക്കുള്ള സഹായം ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ മുഖേന തന്നെ കൈമാറും.

ഇനിയുള്ള ലോകം ഇന്‍ഫ്‌ളുവന്‍സര്‍മാരുടേതാണ്. വ്യക്തികളുടെയും സമൂഹത്തിന്റെയും വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിക്കാന്‍ ശേഷിയുള്ളവരാണ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍. ഏത് രംഗത്തും ഇവര്‍ക്ക് നല്‍കാന്‍ കഴിയുന്ന സംഭാവന വളരെ വലുതാണ്. ഇതിന്റെ തുടക്കമെന്ന നിലയില്‍ കോവിഡാനന്തരടൂറിസം അടക്കമുള്ള സമഗ്ര മേഖലയിലെയും പ്രാദേശിക വികസനത്തില്‍ യൂട്യൂബര്‍മാരെ കൂടി പങ്കാളികളാകുന്ന തരത്തിലാണ് മിസ്റ്റി ലൈറ്റ്‌സ് 2021 സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റയും വയനാട് ഡി.ടി.പി.സി.യുടെയും സഹകരണത്തോടെയാണ് ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്.

 • കോവിഡ് രോഗികള്‍ക്കായി ബോബി ഫാന്‍സ് കണ്ണൂരില്‍ ആംബുലന്‍സ് കൈമാറി
 • കോവിഡ് രോഗികള്‍ക്കായി കോഴിക്കോട് ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി
 • ബ്രിട്ടന്‍ തുറന്നുകൊടുക്കലിലേയ്ക്ക്; പൗണ്ട് മികച്ച നിലയില്‍, ഡോളറിനെതിരെ വന്‍ മുന്നേറ്റം
 • കോവിഡ് രോഗികള്‍ക്കായി ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി
 • ഫിജിക്കാര്‍ട്ടിന്റെ കോര്‍പ്പറേറ്റ് ഓഫീസ് നിര്‍മ്മാണോദ്ഘാടനം ചെയര്‍മാന്‍ ബോബി നിര്‍വഹിച്ചു
 • രൂപയ്ക്കും ഡോളറിനുമെതിരെ പൗണ്ട് മികച്ച നിലയില്‍; പ്രവാസികള്‍ക്ക് നേട്ടം
 • ഡോ. ബോബി ചെമ്മണൂരിനെ പീസ് അംബാസിഡറായി തിരഞ്ഞെടുത്തു
 • ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടു, യൂറോയ്‌ക്കെതിരെ പൗണ്ട് ഉയര്‍ന്ന നിലയില്‍, രൂപക്കെതിരെ സ്ഥിരത
 • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം അഞ്ചലില്‍
 • ചികിത്സക്കായി കേരളത്തിലെത്തുന്ന ആന്‍ഡമാന്‍ ദ്വീപ് നിവാസികള്‍ക്ക് സൗജന്യ താമസം ഒരുക്കും: ഡോ. ബോബി ചെമ്മണൂര്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway