ബിസിനസ്‌

ചികിത്സക്കായി കേരളത്തിലെത്തുന്ന ആന്‍ഡമാന്‍ ദ്വീപ് നിവാസികള്‍ക്ക് സൗജന്യ താമസം ഒരുക്കും: ഡോ. ബോബി ചെമ്മണൂര്‍


പോര്‍ട്ട് ബ്ലെയര്‍ : മികച്ച വൈദ്യചികിത്സക്കായി ചെന്നൈയെയും കേരളത്തെയും ആശ്രയിക്കുന്ന നിര്‍ധനരായ ദ്വീപ് നിവാസികള്‍ക്ക് സൗജന്യ താമസം ഒരുക്കാന്‍ ഡോ. ബോബി ചെമ്മണൂര്‍. ആന്‍ഡമാന്‍ മാപ്പിള സര്‍വീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലെ ഹോട്ടാല്‍ മറീന മാനറിലെ കോഫറന്‍സ് ഹാളില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ മുഖ്യാത്ഥിയായി സംസാരിക്കുകയായിരുു ഡോ. ബോബി ചെമ്മണൂര്‍. ദ്വീപ് നിവാസികള്‍ക്ക് നാമമാത്രമായ ചിലവില്‍ ചികിത്സ നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ചടങ്ങില്‍ വെച്ച് ആരോഗ്യപരമായി ബുദ്ധിമുട്ടനുഭവിക്കു സഹിബ, ഭരത്, വര്‍ഷ എിവര്‍ക്കുള്ള ധനസഹായം ഡോ. ബോബി ചെമ്മണൂര്‍ നേരിട്ട് വിതരണം ചെയ്തു. AMSO പ്രസിഡന്റ് എന്‍. യൂസഫ്, ടി.പി. ഹാഷിര്‍ അലി, ഫൈസല്‍, വിജയരാജ്, സത്താര്‍, സുബൈര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായ ഡോ. ബോബി ചെമ്മണൂരിന്റെയും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാനും ലാഭേച്ഛയില്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും സൗകര്യമൊരുക്കുന്ന ബോബി ഫാന്‍സ് ആപ്പ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സന്തോഷം കണ്ടെത്തുവരും മറ്റുള്ളവരെ സഹായിക്കാന്‍ ആഗ്രഹിക്കുവരും ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഡൗലോഡ് ചെയ്യണമെന്നും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിചയപ്പെടുത്തണമെന്നും ഡോ. ബോബി ചെമ്മണൂര്‍ ആവശ്യപ്പെട്ടു.

 • കോവിഡ് രോഗികള്‍ക്കായി ബോബി ഫാന്‍സ് കണ്ണൂരില്‍ ആംബുലന്‍സ് കൈമാറി
 • കോവിഡ് രോഗികള്‍ക്കായി കോഴിക്കോട് ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി
 • ബ്രിട്ടന്‍ തുറന്നുകൊടുക്കലിലേയ്ക്ക്; പൗണ്ട് മികച്ച നിലയില്‍, ഡോളറിനെതിരെ വന്‍ മുന്നേറ്റം
 • കോവിഡ് രോഗികള്‍ക്കായി ബോബി ഫാന്‍സ് ആംബുലന്‍സ് കൈമാറി
 • ഫിജിക്കാര്‍ട്ടിന്റെ കോര്‍പ്പറേറ്റ് ഓഫീസ് നിര്‍മ്മാണോദ്ഘാടനം ചെയര്‍മാന്‍ ബോബി നിര്‍വഹിച്ചു
 • രൂപയ്ക്കും ഡോളറിനുമെതിരെ പൗണ്ട് മികച്ച നിലയില്‍; പ്രവാസികള്‍ക്ക് നേട്ടം
 • ഡോ. ബോബി ചെമ്മണൂരിനെ പീസ് അംബാസിഡറായി തിരഞ്ഞെടുത്തു
 • ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടു, യൂറോയ്‌ക്കെതിരെ പൗണ്ട് ഉയര്‍ന്ന നിലയില്‍, രൂപക്കെതിരെ സ്ഥിരത
 • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം അഞ്ചലില്‍
 • ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അമ്പതാം ഷോറൂം അഞ്ചലില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway