അസോസിയേഷന്‍

വോക്കിങ് കാരുണ്യയുടെ എണ്‍പത്തിമൂന്നാമത് സഹായമായ തൊണ്ണൂറായിരം രൂപ കോതമംഗലത്തെ ബ്രെയിന്‍ ട്യൂമര്‍ രോഗിയായ വിപിന് കൈമാറി

കോതമംഗലം: വോക്കിങ് കാരുണ്യയുടെ എണ്‍പത്തിമൂന്നാമത് സഹായമായ തൊണ്ണൂറായിരം രൂപ കോതമംഗലത്തെ ബ്രെയിന്‍ ട്യൂമര്‍ രോഗിയായ വിപിന് കോട്ടപ്പടി പള്ളി വികാരി ഫാ ജോര്‍ജ് കൈമാറി. കോതമംഗലം താലൂക്കില്‍ കോട്ടപ്പടി വില്ലേജില്‍ കോട്ടയില്‍ പോളിന്റെ മകന്‍ വിപിന്‍ ജീവിതത്തില്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ്. ജീവിതത്തില്‍ വലിയ സ്വപ്നങ്ങളുമായി ആണ് വിപിന്‍ ഒരു നേഴ്‌സ് ആകാന്‍ തീരുമാനിക്കുന്നത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നെകിലും കഷ്ടപ്പെട്ടു പഠനം പൂര്‍ത്തിയാക്കിയ വിപിന്‍ ജീവിതത്തില്‍ രക്ഷപ്പെടാം എന്ന പ്രതീക്ഷയുമായി ആണ് ലിബിയ എന്ന രാജ്യത്തേക്ക് പോകുന്നത് പക്ഷെ അവിടെയും വിധി വിപിനെതിരായിരുന്നു. ലിബിയയിലെ യുദ്ധം മൂലം അവിടെ നിന്നും തിരികെപോരേണ്ടിവന്നു.

ആറു വയസുള്ള മകളും ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം നോക്കിയിരുന്നത് വിപിന്‍ ആയിരുന്നു. ലിബിയയില്‍ നിന്നും തിരിച്ചുപോരേണ്ടി വന്ന വിപിന്‍ നാട്ടില്‍ വന്നു നേഴ്‌സ് ആയി ഏജന്‍സികള്‍ വഴി ജോലിചെയ്തു വരികയായിരുന്നു. കഷ്ടപ്പാടിനിടയിലും നല്ല ഒരു ഭവനം എന്ന സ്വപ്നം കണ്ട വിപിന്‍ എല്ലാ മലയാളികളെയും പോലെ ലോണ്‍ എടുത്തു ഒരു കൊച്ചു വീടും വച്ചു. കഷ്ടപ്പെട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന സമയത്താണ് എല്ലാ സ്വപ്നങ്ങളും തകര്‍ത്തുകൊണ്ട് ബ്രെയിന്‍ ട്യൂമര്‍ വിപിനെ കീഴടക്കുന്നത്. ഇപ്പോള്‍ ഈ കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന വിപിന്‍ എന്ത് ചെയ്യുമെന്നറിയാതെ തകര്‍ന്നിരിക്കുയാണ്. അനുദിന ചിലവുകള്‍, വീടിനുവേണ്ടി എടുത്ത ലോണ്‍ അടവ്, ഭീമമായ ചികിത്സ ചിലവുകള്‍ എന്ത് ചെയ്യണമെന്നറിയാതെ ഈ കുടുംബം വലയുകയാണ്. മറ്റുള്ള രോഗികള്‍ക്ക് ഒരു മാലാഖയായി മാറേണ്ടിയിരുന്ന വിപിന്‍ ഇന്ന് മറ്റുള്ളവരുടെ സന്മനസിനുവേണ്ടി കാത്തിരിക്കുകയാണ്.

ഇ കുടുംബത്തിന് ഒരു ചെറിയ കൈത്താങ്ങാകുവാന്‍ വോക്കിങ് കാരുണ്യയോടൊപ്പം സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോക്കിങ് കാരുണ്യ നന്ദി അറിയിച്ചു.Registered Chartiy Number 1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447


കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

 • കുട്ടികളുടെ പഠനം ഫലപ്രദവും ആഹ്ലാദകരവുമാക്കാന്‍ 'വീട്ടു വിദ്യ 2021' വെബിനാര്‍
 • വിറാല്‍ മലയാളി കമ്മ്യൂണിറ്റിക്കു തുടക്കമായി
 • മണിയംകുന്ന് സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്കായി അധ്യാപക ശാക്തീകരണ പരിപാടി 12, 13 തീയതികളില്‍
 • കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു കെ മലയാളികളോട് വീണ്ടും സഹായാഭ്യര്‍ത്ഥനയുമായി യുക്മ
 • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ഫ്രീ സ്‌റ്റൈല്‍ ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകളും സ്ത്രീകള്‍ക്കായുള്ള ഫിറ്റ്‌നസ് ഫൗണ്ടേഷന്‍ കോഴ്‌സുകളും
 • വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കലാസന്ധ്യ
 • മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിന് വേണ്ടി UKMSW സെമിനാറുകള്‍ സംഘടിപ്പിക്കുന്നു
 • ജിഎംഎക്ക് നവ നേതൃത്വം: സുനില്‍ ജോര്‍ജ് പ്രസിഡന്റ് , അനില്‍ തോമസ് സെക്രട്ടറി , ജെയിംസ് മംഗലത്ത് ട്രഷറര്‍
 • യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷം 23 ന്
 • വൈറ്റാലിറ്റി ലണ്ടന്‍ 10 കിലോമീറ്റര്‍ റണ്ണിങ് ഇവന്റിലൂടെ സമാഹരിച്ച 2065 പൗണ്ട് അശോക് കുമാര്‍ ക്രോയ്ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് കൈമാറി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway