നാട്ടുവാര്‍ത്തകള്‍

ഉപദേശങ്ങളെല്ലാം മണ്ടത്തരങ്ങള്‍; മുഖം നഷ്ടപ്പെട്ട് പിണറായിയും കൂട്ടരും

കൊച്ചി: ഉപദേശികളുടെ നടുവില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും പാര ഈ ഉപദേശികള്‍ തന്നെ. ഏറ്റവും ഒടുവിലായി കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കേസ് ചീറ്റിയതും ഭരണഘടനാ പദവിയുള്ള ലോകായുക്തക്കെതിരായ നീക്കങ്ങളും ഈ തലതിരിഞ്ഞ ഉപദേശങ്ങളുടെ ഫലമായുണ്ടായതാണ്. പ്രഗത്ഭരുടെ നിരയെ തന്നെ ഉപദേശികളായി വച്ചിട്ടുണ്ടെങ്കിലും അവര്‍ സര്‍ക്കാരിന് കൊടുക്കുന്നതെല്ലാം വലിയ മണ്ടത്തരങ്ങള്‍ ആണെന്നതാണ് വസ്തുത. സ്വര്‍ണക്കടത്തുമായും ഡോളര്‍ കടത്തുമായും ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ കേന്ദ്ര ഏജന്‍സികള്‍ പിടി മുറുക്കിയപ്പോഴാണ് അവര്‍ക്കെതിരെ കേസെടുത്തു ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ഉപദേശം കിട്ടിയത്. കേട്ട് കേള്‍വിപോലുമില്ലാത്ത ഈ നീക്കം തിരിച്ചടിക്കുമെന്ന് അന്നേ ഉറപ്പായിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്തു മുഖ്യമന്ത്രിക്കു പ്രതിരോധം തീര്‍ക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണം എടുത്തിട്ടത്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി തള്ളിയതിനു പുറമെ ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും ഹൈക്കോടതി റദ്ദാക്കി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേരു പറയാന്‍ പ്രതികളെ നിര്‍ബന്ധിച്ചെന്ന് ആരോപിച്ചായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ തിരഞ്ഞെടുപ്പിന് മുമ്പ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സന്ദീപ് നായരുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിലെ ഉന്നതര്‍ക്കെതിരേ ഇഡി മനപൂര്‍വം നീക്കം നടത്തുന്നെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണം സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടാനുള്ള പൊലീസിന്റെ ശ്രമമാണ് എന്നായിരുന്നു ഇ.ഡിയുടെ വാദം.
ഇഡിക്കെതിരേ ഇനി ഒരു നീക്കവും പാടില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇഡിക്കു അന്വേഷണം തുടരാം.

ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് ഇ.ഡി ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഇ.ഡി കോടതിയില്‍ പറഞ്ഞു. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇ.ഡി ആരോപിച്ചു.ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ കോടതിയുടെ പരിശോധനയില്‍ ഇരിക്കെ വീണ്ടും കേസ് എടുത്തത് കോടതി അലക്ഷ്യമാണെന്നും ഇ.ഡി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

ബന്ധു നിയമനത്തില്‍ കുറ്റം തെളിഞ്ഞെന്ന ലോകായുക്ത വിധിക്കെതിരെയുള്ള ന്യായീകരണവും ഹൈക്കോടതിയിലേക്ക് പോകാനും സിപിഎമ്മിനേയും സര്‍ക്കാരിനെയും പ്രേരിപ്പിച്ചതും ഉപദേശങ്ങളായിരുന്നു. ഭരണഘടനാ സ്ഥാപനമായ ലോകായുക്ത ഉത്തരവിനെതിരേയുള്ള ജലീലിന്റെ ഹര്‍ജിക്കായി സര്‍ക്കാര്‍ കാത്തിരിക്കുകയായിരുന്നു. സ്റ്റേ ഇല്ലെന്നെന്നു അറിഞ്ഞതോടെയാണ് ഇല്ലാത്ത ധാര്‍മികതയുടെ പേരും പറഞ്ഞുള്ള രാജി വന്നത്. മന്ത്രിസഭയ്ക്ക് മുകളിലൂടെ ജലീലും മുഖ്യമന്ത്രിയും ഒപ്പിട്ട ബന്ധു നിയമനത്തില്‍ മുഖ്യമന്ത്രിയ്ക്കും തുല്യ ഉത്തരവാദിത്തമുണ്ട്. ജലീലിന്റെ രാജി മുഖ്യമന്ത്രിയ്ക്കും ബാധകമാണ്. ഈ അപകടം തിരിച്ചറിഞ്ഞാണ് ലോകായുക്തയ്‌ക്കെതിരെയും പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചത്. ഇത് പാളിയതോടെയാണ് ജലീല്‍ രാജിവെച്ചത് .

നേരത്തെ കോണ്‍സുലേറ്റ് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, ഈന്തപ്പഴ- ഖുറാന്‍ കൈമാറ്റ വിവാദം എന്നിവയിലൊക്കെ ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ പല ദിവസങ്ങളിലും മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. ഒളിച്ചും പാത്തും ചോദ്യം ചെയ്യലിന് ജലീല്‍ എത്തിയപ്പോഴും എല്ലാ പിന്തുണയുമായി മുഖ്യമന്ത്രിയും സിപിഎമ്മും കൂടെയുണ്ടായിരുന്നു. ഇപ്പോള്‍ കാവല്‍ മന്ത്രിസഭയെ നയിക്കുന്ന പിണറായി കാലാവധി തീരാന്‍ ആഴ്ചകള്‍ ബാക്കി നില്‍ക്കെയാണ് ഉപദേശികളുടെ മണ്ടത്തരങ്ങള്‍ അനുസരിച്ചു സ്വയം കുഴിയില്‍ ചാടുന്നത്.

 • രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഐഎംഎ
 • മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍
 • രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിന് മുകളില്‍ രോഗികള്‍; 3890 മരണം
 • സൗമ്യയുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു; വൈകിട്ട് കൊച്ചിയില്‍
 • ചികിത്സയിലിരുന്ന കോവിഡ് രോഗിയെ നഴ്‌സ് ബലാത്‌സംഗം ചെയ്‌തു; ​രോഗി മരിച്ചു
 • അഭയ കേസ് പ്രതികള്‍ക്ക് പരോള്‍; നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
 • 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്ക്; 4,000 പേര്‍ മരിച്ചു
 • നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത; പരാതിയുമായി കുടുംബം
 • ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണം രാഷ്ട്രീയ- മതപരിപാടികള്‍: ലോകാരോഗ്യ സംഘടന
 • ചികിത്സ കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway