നാട്ടുവാര്‍ത്തകള്‍

കോവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; കേരളത്തിലും ഓക്‌സിജന്‍ ക്ഷാമമുണ്ടാകാമെന്ന് കെ.കെ ശൈലജ

തിരുവനന്തപുരം: കോവിഡ് വ്യാപനം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ കേരളത്തിലും ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തില്‍ കോവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനയാണുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ടെസ്റ്റുകളുടെ എണ്ണം കൂട്ടിയെന്നും മന്ത്രി പറഞ്ഞു.

50 ലക്ഷം ഡോസ് കൂടുതല്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഷീല്‍ഡും കോവാക്‌സിനും തുല്യമായി വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്ന് നടന്ന യോഗത്തില്‍ ആവശ്യപ്പെട്ടതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വാക്‌സിന്‍ ലഭ്യമായില്ലെങ്കില്‍ മെഗാ വാക്‌സിനേഷന്‍ നിന്നുപോകും', കെ.കെ ശൈലജ പറഞ്ഞു.

കേരളത്തില്‍ മരണനിരക്ക് ഉയര്‍ന്നിട്ടില്ല. 0.4 ശതമാനമാണ് മരണനിരക്ക്. മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതി ഇതല്ലെന്നാണ് ഇന്നത്തെ യോഗത്തില്‍ നിന്ന് മനസിലായതെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ കേരളത്തില്‍ 89 ശതമാനം പേര്‍ക്ക് കോവിഡ് വന്നിട്ടില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ജനസാന്ദ്രത കൂടിയ സംസ്ഥാനമായതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ എത്ര പേര്‍ക്ക് വേണമെങ്കിലും കോവിഡ് ബാധിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു.

  • രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഐഎംഎ
  • മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍
  • രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിന് മുകളില്‍ രോഗികള്‍; 3890 മരണം
  • സൗമ്യയുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു; വൈകിട്ട് കൊച്ചിയില്‍
  • ചികിത്സയിലിരുന്ന കോവിഡ് രോഗിയെ നഴ്‌സ് ബലാത്‌സംഗം ചെയ്‌തു; ​രോഗി മരിച്ചു
  • അഭയ കേസ് പ്രതികള്‍ക്ക് പരോള്‍; നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
  • 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്ക്; 4,000 പേര്‍ മരിച്ചു
  • നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത; പരാതിയുമായി കുടുംബം
  • ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണം രാഷ്ട്രീയ- മതപരിപാടികള്‍: ലോകാരോഗ്യ സംഘടന
  • ചികിത്സ കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway