നാട്ടുവാര്‍ത്തകള്‍

മന്ത്രി ജി സുധാകരന് വേണ്ടി മൃത്യുഞ്ജയ ഹോമവുമായി ബിജെപി നേതാവ്!

ആലപ്പുഴ: മന്ത്രി ജി സുധാകരന് വേണ്ടി മൃത്യൂഞ്ജയ ഹോമം നടത്തി ബിജെപി നേതാവ് എല്‍ പി ജയ ചന്ദ്രന്‍. മന്ത്രിയുടെ ആയുരാരോഗ്യത്തിന് വേണ്ടി ബിജെപി നേതാവ് വഴിപാട് നടത്തിയെന്ന് പറയുന്ന റസീപ്റ്റ് അടക്കമാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

നൂറു രൂപ മുടക്കി തുരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കളര്‍ക്കോട് മഹാദേവ ക്ഷേത്രത്തിലാണ് ജയചന്ദ്രന്‍ ഹോമം നടത്തിയത്. വഴിപാടിന്റെ റസീപ്റ്റ് അടക്കം പ്രചരിച്ചതോടെ എല്ലാവരും കൗതുകത്തോടെയാണ് ഇതിനെ സമീപിക്കുന്നത്.

വഴിപാട് നടത്തിയ ജയചന്ദ്രന്‍ കഴിഞ്ഞ തവണ അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഇത്തവണ സുധാകരന് സീറ്റു ലഭിച്ചിട്ടില്ലായിരുന്നു. മാത്രമല്ല ,അദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ നിന്നും തന്നെ ഒരു വിഭാഗം നീക്കം തുടങ്ങിയ സമയത്താണ് ബിജെപി നേതാവിന്റെ പൂജ.

തനിക്കെതിരെ പൊളിറ്റിക്കല്‍ ക്രിമിനല്‍ മുവ്‌മെന്റ് നടക്കുന്നുണ്ടെന്ന ആരോപണവുമായി മന്ത്രി ജി സുധാകരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതി പറഞ്ഞത് അധിക്ഷേപിച്ചെന്നും ആരോപിച്ച് മന്ത്രി ജി സുധാകരന് എതിരെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയതോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ എല്ലാവരെയും സഹായിച്ചിട്ടേയുള്ളൂ. അതാരോടും വിളിച്ചു പറഞ്ഞിട്ടില്ല. യാതൊരു സാമ്പത്തിക ആരോപണത്തിനും വഴിവെച്ചിട്ടുമില്ല. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റാണ് താനെന്നും നന്നായി പഠിച്ചിട്ട് തന്നെയാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു. തന്റെ കുടുംബത്തെക്കൂടി വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാനാണ് ചിലരുടെ ശ്രമം. സംശുദ്ധ രാഷ്ട്രീയത്തെ തകര്‍ക്കാനുള്ള ശ്രമമാണ് തനിക്കെതിരെ ഉള്ള നീക്കത്തിന് പിന്നിലെന്നും മന്ത്രി ആരോപിച്ചിരുന്നു.

 • രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഐഎംഎ
 • മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍
 • രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിന് മുകളില്‍ രോഗികള്‍; 3890 മരണം
 • സൗമ്യയുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു; വൈകിട്ട് കൊച്ചിയില്‍
 • ചികിത്സയിലിരുന്ന കോവിഡ് രോഗിയെ നഴ്‌സ് ബലാത്‌സംഗം ചെയ്‌തു; ​രോഗി മരിച്ചു
 • അഭയ കേസ് പ്രതികള്‍ക്ക് പരോള്‍; നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
 • 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്ക്; 4,000 പേര്‍ മരിച്ചു
 • നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത; പരാതിയുമായി കുടുംബം
 • ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണം രാഷ്ട്രീയ- മതപരിപാടികള്‍: ലോകാരോഗ്യ സംഘടന
 • ചികിത്സ കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway