യു.കെ.വാര്‍ത്തകള്‍

രൂക്ഷമായ കോവിഡ് വ്യാപനം: ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

ലണ്ടന്‍ : ഇന്ത്യയില്‍ പുതിയ കോവിഡ് വൈറസ് അപകടരമായി പെരുകിയ സാഹചര്യത്തില്‍ ബ്രീട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഈ മാസം 26 മുതല്‍ അഞ്ചുദിവസത്തെ സന്ദര്‍ശനമാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.

'നിലവിലെ കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് അടുത്തയാഴ്ച ഇന്ത്യയിലേക്ക് പോകാന്‍ കഴിയില്ല. പകരം, പ്രധാനമന്ത്രി മോദിയും ജോണ്‍സണും ഈ മാസം അവസാനം ഫോണിലൂടെ സംസാരിക്കുകയും ഭാവി പങ്കാളിത്തത്തിനുള്ള തങ്ങളുടെ അഭിലാഷ പദ്ധതികള്‍ അംഗീകരിക്കുകയും ചെയ്യും' യുകെ, ഇന്ത്യ സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഇതു രണ്ടാം വട്ടമാണ് ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം അനിശ്ചിതത്വത്തിലാകുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഇന്ത്യ ക്ഷണിച്ചിരുന്നത് അദ്ദേഹത്തെയായിരുന്നു. എന്നാല്‍, യുകെയിലെ കോവിഡ് വ്യാപനം വര്‍ധിച്ചത് കണക്കിലെടുത്ത് സന്ദര്‍ശനം ഏപ്രിലിലേക്ക് നീട്ടിയതായിരുന്നു.
ഇതാണിപ്പോള്‍ റദ്ദാക്കിയത്.

നേരത്തെ ബോറിസിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവെയ്ക്കണമെന്ന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെടുകയും നരേന്ദ്രമോദിയുമായുള്ള ഉഭയ കക്ഷി ചര്‍ച്ചകള്‍ എന്തുകൊണ്ട് ഓണ്‍ലൈനായി നടത്തിക്കൂടാ എന്ന് ചോദ്യമുന്നയിക്കുകയും ചെയ്തിരുന്നു .

'അടിയന്തിരമല്ലാത്ത യാത്രകളെല്ലാം മാറ്റിവയ്ക്കണമെന്ന് ജനങ്ങളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ പ്രധാനമന്ത്രി എന്തുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ഇടപാടുകള്‍ സൂം വഴി പൂര്‍ത്തിയാക്കുന്നില്ലെന്ന്‌ എനിക്ക് മനസിലാകുന്നില്ല. ഈ സമയത്ത് നമ്മളില്‍ പലരും അതാണല്ലോ ചെയ്യുന്നത്. പ്രധാനമന്ത്രിയും അക്കാര്യത്തില്‍ സമൂഹത്തിന് മാതൃകയാകേണ്ടതുണ്ട്. അതിനാല്‍ ഇന്ത്യയിലേക്ക് യാത്രചെയ്യുന്നതിന് പകരം സൂം വഴി നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശമാണ് മുന്നോട്ടുവയ്ക്കാനുള്ളത്', ലേബര്‍ പാര്‍ട്ടി ഷാഡോ കമ്യൂണിറ്റീസ് സെക്രട്ടറി സ്റ്റീവ് റീഡ് പറഞ്ഞു.

ഇന്ത്യ-യുകെ ബന്ധം പുനരുജ്ജീവിപ്പിക്കുന്നതിനായി വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം, കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ സഹകരണത്തിലൂടെ 2030 ലക്ഷ്യംവെച്ചുള്ള ഒരു നയതന്ത്ര പദ്ധതി ബോറിസ് ജോണ്‍സന്‍ അംഗീകരിച്ചിരിക്കുന്നതായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് ഏപ്രില്‍ 26 ന് ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിച്ചാഴ്ചകള്‍ ഒരു ദിവസത്തേക്ക് ചുരുക്കുമെന്നും ഡൗണിംഗ് സ്ട്രീറ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 • സ്‌കോട്ട് ലന്‍ഡ് എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് 4% ശമ്പള വര്‍ദ്ധന; ഇംഗ്ലണ്ടിന് കണ്ടു പഠിക്കാം
 • ഗ്ലാസ്‌ഗോയിലെ ജനങ്ങള്‍ ഒപ്പം നിന്നു; പോലീസ് പിടിച്ചുവച്ച ഇന്ത്യക്കാരെ വിട്ടയച്ചു
 • ക്വാറന്റീന്‍ ആവശ്യമില്ലാത്ത ബ്രിട്ടന്റെ ഗ്രീന്‍ ലിസ്റ്റ് ഉടന്‍ മാറില്ല; റെഡ് ലിസ്റ്റിലുള്ള ഇന്ത്യയില്‍ നിന്നുള്ള യാത്ര ഇനിയും നീളും
 • ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വേരിയന്റ് റ്വ്യാപനമുള്ളയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാക്സ് ഉപയോഗം തുടരണം
 • കോവിഡ് തലയ്ക്കു മുകളില്‍: 800 പേര്‍ക്കുള്ള ഇരിപ്പിടമൊരുക്കി സത്യപ്രതിജ്ഞാ ചടങ്ങ്
 • ബ്രിട്ടന്റെ അണ്‍ലോക്കിംഗിന് ഭീഷണിയായി ഇന്ത്യന്‍ വേരിയന്റ്; ഹോട്ട്‌സ്‌പോട്ടുകളില്‍ അടിയന്തരമായി സെക്കന്‍ഡ് ഡോസ്
 • കോവിഡ് വാക്സിനുകള്‍ ഇംഗ്ലണ്ടില്‍ 11,700 ജീവനുകള്‍ രക്ഷിച്ചു; 33,000 ആശുപത്രി അഡ്മിഷനുകള്‍ ഒഴിവായി
 • പ്രീതി പട്ടേലിനെ നാടുകടത്തണമെന്ന് ട്വീറ്റ്; ലേബര്‍ നേതാവിന് സസ്പെന്‍ഷന്‍
 • കോവിഡ് പ്രതിസന്ധി: എന്‍എച്ച്എസില്‍ മറ്റ് രോഗങ്ങളുടെ ചികിത്സ താറുമാറായി
 • യുകെയില്‍ വീടുകള്‍ക്ക് ഡിമാന്റ് കുതിച്ചു കയറി; വീട് ദൗര്‍ലഭ്യം വില കൂട്ടി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway