നാട്ടുവാര്‍ത്തകള്‍

ഇന്ത്യയില്‍ നിന്നുള്ളവര്‍ 48 മണിക്കൂറിനുള്ളിലെ കോവിഡ്​ നെഗറ്റീവ് ഫലം ഹാജരാക്കണം

ദുബായ്: ഇന്ത്യയില്‍ നിന്ന്​ ദുബായിലേക്ക്​ വരുന്ന വിമാന യാത്രികര്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ്​ നെഗറ്റീവ്​ പരിശോധന ഫലം ഹാജരാക്കണമെന്ന്​ നിര്‍ദേശം. ഇതു സംബന്ധിച്ച് വിവിധ എയര്‍ലൈനുകള്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുന്‍പ് ഇത് 72 മണിക്കൂറായിരുന്നു. ഏപ്രില്‍ 22 മുതലാണ്​ ഇത്​ പ്രാബല്യത്തില്‍ വരുന്നത്​. പുതിയ നിര്‍ദേശമനുസരിച്ച് പരിശോധനക്കായി സാമ്പിള്‍ എടുത്തത്​ മുതലുള്ള 48 മണിക്കൂറാണ്​ കണക്കാക്കുന്നത്​. ഫലം വന്ന ശേഷമുള്ള 48 മണിക്കൂറായിരിക്കില്ല കണക്കാക്കുക.

ടെസ്​റ്റ്​ ചെയ്​ത സമയം റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒറിജിനല്‍ റിപ്പോര്‍ട്ടിലേക്ക്​ ലിങ്കുള്ള ക്യൂ ആര്‍ കോഡ്​ റിപ്പോര്‍ട്ടിലുണ്ടായിരിക്കണമെന്ന്​ എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ അധികൃതര്‍ അറിയിച്ചു. പരിശോധന ഫലം ഇംഗ്ലീഷിലോ അറബിയിലോ രേഖപ്പെടുത്തിയിരിക്കണം എന്നും നിര്‍ദേശമുണ്ട്.

പുതിയ നിബന്ധനകള്‍ പ്രവാസികളുടെ പോക്കുവരവിനെ അനിശ്ചിതത്വത്തിലാക്കും. ഇന്ത്യയില്‍ കേസുകള്‍കൂടുന്നത് ഭാവിയില്‍ യാത്രാ നിരോധനത്തെ ബാധിക്കുമോ എന്നും ആശങ്കയുണ്ട്.

 • രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഐഎംഎ
 • മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍
 • രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിന് മുകളില്‍ രോഗികള്‍; 3890 മരണം
 • സൗമ്യയുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു; വൈകിട്ട് കൊച്ചിയില്‍
 • ചികിത്സയിലിരുന്ന കോവിഡ് രോഗിയെ നഴ്‌സ് ബലാത്‌സംഗം ചെയ്‌തു; ​രോഗി മരിച്ചു
 • അഭയ കേസ് പ്രതികള്‍ക്ക് പരോള്‍; നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
 • 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്ക്; 4,000 പേര്‍ മരിച്ചു
 • നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത; പരാതിയുമായി കുടുംബം
 • ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണം രാഷ്ട്രീയ- മതപരിപാടികള്‍: ലോകാരോഗ്യ സംഘടന
 • ചികിത്സ കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞു
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway