യു.കെ.വാര്‍ത്തകള്‍

യുകെയില്‍ വീട് വിലകള്‍ മെയ് മാസം വരെ ഇടിയും; ജൂണില്‍ വര്‍ധിക്കും

യുകെയില്‍ വീട് വിലകളില്‍ ഇനിയും ചാഞ്ചാട്ടം. ഡിസംബറില്‍ 3,43,198 പൗണ്ടെന്ന മികച്ച വിലക്ക് ശേഷം 2021ന്റെ ആദ്യ മാസങ്ങളില്‍ വീടുകളുടെ മാസാന്ത വില ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്. എങ്കിലും ജൂണില്‍ വീട് വിലകളില്‍ വര്‍ധനവുണ്ടാകുമെന്ന പ്രവചനം പുറത്ത് വന്നു. റിയലിമൂവിംഗ് വെബ്‌സൈറ്റ് നടത്തിയ നിര്‍ണായകമായ വിശകലനത്തിലൂടെയാണ് വീട് വിലക്കയറ്റമുണ്ടാകുമെന്ന പ്രവചനമുണ്ടായിരിക്കുന്നത്.

തങ്ങളുടെ കംപാരിസന്‍ സര്‍വീസിലൂടെ വീട് വാങ്ങലുകാര്‍ കണ്‍വേയന്‍സിംഗ് ക്വോട്ടുകള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ നല്‍കാന്‍ പദ്ധതിയിടുന്ന വീട് വില അഥവാ പര്‍ച്ചേസ് പ്രൈസ് നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിയലിമൂവിംഗ് പുതിയ പ്രവചനം നടത്തിയിരിക്കുന്നത്. തങ്ങളുടെ വീട് വാങ്ങല്‍ പൂര്‍ത്തിയാക്കുന്നതിന് ചുരുങ്ങിയത് 12 ആഴ്ച മുമ്പെങ്കിലും വാങ്ങലുകാര്‍ സാധാരണയായി അതിനായുള്ള സെര്‍ച്ച് തുടങ്ങാറുണ്ട്. ഈ സെര്‍ച്ചുകളെ വരാനിരിക്കുന്ന മാസങ്ങളിലെ വീട് വില പ്രവണതകളുടെ സൂചകങ്ങളായിട്ടാണ് പരിഗണിച്ച് വരുന്നത്. ഈ മാനദണ്ഡമുപയോഗിച്ചാണ് റിയലിമൂവിംഗ് ജൂണിലെ വീട് വിലക്കയറ്റം പ്രവചിച്ചിരിക്കുന്നത്.

2020 ഡിസംബറില്‍ വീട് വില 3,43,198 പൗണ്ട് എന്ന മൂര്‍ധന്യത്തിലെത്തിയെങ്കില്‍ 2021 ജനുവരിയില്‍ അത് 3,38,951 പൗണ്ടിലേക്കും ഫെബ്രുവരിയില്‍ 3,21,659 പൗണ്ടിലേക്കും മാര്‍ച്ചില്‍ 3,13,325 പൗണ്ടിലേക്കും താഴുകയായിരുന്നുവെന്നാണ് റിയലിമൂവിംഗിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഏപ്രിലില്‍ വീട് വില 3,12,120 പൗണ്ടില്‍ നിലകൊള്ളുമെന്നും തുടര്‍ന്ന് മേയില്‍ 5.3 ശതമാനം ഇടിഞ്ഞ് അത് 2,96,560 പൗണ്ടിലെത്തുമെന്നും തുടര്‍ന്ന് ജൂണില്‍ 2.8 ശതമാനം വര്‍ധിച്ച് 3,04,782 പൗണ്ടിലെത്തുമെന്നും ക്വോട്ടുകള്‍ക്കായുള്ള വാങ്ങലുകാരുടെ സെര്‍ച്ചിംഗിനെ അടിസ്ഥാനമാക്കി റിയലിമൂവിംഗ് പ്രവചിക്കുന്നു.

2020 ഡിസംബറില്‍ വീട് വില മൂര്‍ധന്യാവസ്ഥയിലെത്തിയതുമായി താരതമ്യപ്പെടുത്തിയാല്‍ ജൂണില്‍ വീട് വില വര്‍ധിച്ചാലും അത് 11 ശതമാനം താഴെയായിരിക്കും. എന്നാല്‍ 2020 ജൂണിലെ വീട് വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 4.4 ശതമാനം കൂടുതലായിരിക്കും. കണ്‍വേയന്‍സിംഗ് ക്വോട്ടുകളുടെ എണ്ണം മാര്‍ച്ച് മൂന്നിന് ബജറ്റ് ദിവസത്തിലും മാര്‍ച്ച് മധ്യത്തിലും വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇത് സാധാരണ നിലയിലേക്കാള്‍ 51 ശതമാനത്തിലെത്തിയിരുന്നു.

ഇതില്‍ മാര്‍ച്ച് അവസാനം 101 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ ദീര്‍ഘിപ്പിച്ചതിനെ തുടര്‍ന്ന് വീടുകള്‍ക്കുള്ള ഡിമാന്റ് വര്‍ധിക്കുമെന്നാണ് യുകെയിലാകമാനമുള്ള ഏജന്റുമാരും പോര്‍ട്ടലുകളും പ്രവചിക്കുന്നതെന്നാണ് റിയലി മൂവിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ആയ റോബ് ഹൗഗ്ടണ്‍ പറയുന്നത്.

 • സ്‌കോട്ട് ലന്‍ഡ് എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് 4% ശമ്പള വര്‍ദ്ധന; ഇംഗ്ലണ്ടിന് കണ്ടു പഠിക്കാം
 • ഗ്ലാസ്‌ഗോയിലെ ജനങ്ങള്‍ ഒപ്പം നിന്നു; പോലീസ് പിടിച്ചുവച്ച ഇന്ത്യക്കാരെ വിട്ടയച്ചു
 • ക്വാറന്റീന്‍ ആവശ്യമില്ലാത്ത ബ്രിട്ടന്റെ ഗ്രീന്‍ ലിസ്റ്റ് ഉടന്‍ മാറില്ല; റെഡ് ലിസ്റ്റിലുള്ള ഇന്ത്യയില്‍ നിന്നുള്ള യാത്ര ഇനിയും നീളും
 • ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വേരിയന്റ് റ്വ്യാപനമുള്ളയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാക്സ് ഉപയോഗം തുടരണം
 • കോവിഡ് തലയ്ക്കു മുകളില്‍: 800 പേര്‍ക്കുള്ള ഇരിപ്പിടമൊരുക്കി സത്യപ്രതിജ്ഞാ ചടങ്ങ്
 • ബ്രിട്ടന്റെ അണ്‍ലോക്കിംഗിന് ഭീഷണിയായി ഇന്ത്യന്‍ വേരിയന്റ്; ഹോട്ട്‌സ്‌പോട്ടുകളില്‍ അടിയന്തരമായി സെക്കന്‍ഡ് ഡോസ്
 • കോവിഡ് വാക്സിനുകള്‍ ഇംഗ്ലണ്ടില്‍ 11,700 ജീവനുകള്‍ രക്ഷിച്ചു; 33,000 ആശുപത്രി അഡ്മിഷനുകള്‍ ഒഴിവായി
 • പ്രീതി പട്ടേലിനെ നാടുകടത്തണമെന്ന് ട്വീറ്റ്; ലേബര്‍ നേതാവിന് സസ്പെന്‍ഷന്‍
 • കോവിഡ് പ്രതിസന്ധി: എന്‍എച്ച്എസില്‍ മറ്റ് രോഗങ്ങളുടെ ചികിത്സ താറുമാറായി
 • യുകെയില്‍ വീടുകള്‍ക്ക് ഡിമാന്റ് കുതിച്ചു കയറി; വീട് ദൗര്‍ലഭ്യം വില കൂട്ടി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway