നാട്ടുവാര്‍ത്തകള്‍

ദൃശ്യം മോഡല്‍ കൊല: രണ്ടര വര്‍ഷം മുമ്പ് ജ്യേഷ്ഠനെ അനുജന്‍ കൊന്നു പറമ്പില്‍ കുഴിച്ചുമൂടി

കൊല്ലം: അഞ്ചല്‍ ഏരൂര്‍ ഭാരതീപുരത്ത് ദൃശ്യം സിനിമയുടെ മാതൃകയില്‍ കൊലപാതകം കണ്ടെത്തി. രണ്ടര വര്‍ഷം മുന്‍പ് കാണാതായ യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ച് മൂടിയെന്നാണ് പൊലീസ് പറയുന്നത്. ഭാരതീപുരം സ്വദേശി ഷാജി പീറ്ററാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ സജിന്‍ പീറ്ററാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പോലീസിന് ഈ വിവരം നല്‍കിയത് മോഷണക്കേസിലെ പ്രതിയും ബന്ധുവും ആയ ആളുടെ വെളിപ്പെടുത്തലാണ്.
2018 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാജി പീറ്ററിനെ സഹോദരന്‍ സജിന്‍ പീറ്റര്‍ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. ഷാജി പീറ്ററിനെ കാണാതായപ്പോള്‍ ജോലിയുടെ ആവശ്യത്തിന് മലപ്പുറത്തേക്ക് പോയെന്നാണ് സജിന്‍ പീറ്റര്‍ നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. സജിന്‍ പീറ്ററിന്റെ ഭാര്യയോട് ഷാജി പീറ്റര്‍ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സംഭവവുമായി ബന്ധപ്പെട്ടു അമ്മയേയും സഹോദരനേയും പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കിനിടെ അബദ്ധം പറ്റിയതാണെന്നാണ് ഇരുവരും പോലീസിന് നല്‍കുന്ന മൊഴി.
ഇവരുടെ ബന്ധുവായ മോഷണക്കേസിലെ പ്രതി ഇവരുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. ഈ സമയത്താണ് ഷാജിയുടെ മരണത്തെ കുറിച്ച് വിവരം ലഭിച്ചത്.
ഷാജി പീറ്റര്‍ രണ്ടു വര്‍ഷം മുന്‍പ് ഒരു മോഷണക്കേസില്‍ പ്രതിയായിരുന്നു. ഏരൂര്‍ പോലീസ് സ്‌റ്റേഷനിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പോലീസ് ഇയാളെ അന്വേഷിച്ചു വീട്ടിലെത്തിയപ്പോള്‍ ഷാജി നാടുവിട്ട് മലപ്പുറത്തേക്ക് പോയി എന്നാണ് പറഞ്ഞിരുന്നത്. നാട്ടുകാരോടും ഇതുതന്നെയാണ് പറഞ്ഞിരുന്നത്.
ഇവരുടെ ബന്ധുവിനെ ഒരു മോഷണക്കേസില്‍ പത്തനംതിട്ട ഡി.വൈ.എസ്.പി ചോദ്യം ചെയ്തപ്പോഴാണ് ഷാജി പീറ്ററുടെ മരണത്തെ കുറിച്ച് വിവരം നല്‍കിയത്. പത്തനംതിട്ട പോലീസ് അഞ്ചല്‍ ഡി.വൈ.എസ്.പിക്ക് വിവരം കൈമാറുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ ഷാജി പീറ്ററുടെ അമ്മയും സഹോദരനും കുറ്റം സമ്മതിച്ചു. സഹോദരനുമായി വഴക്കിനിടെ ഷാജി തലയ്ക്കടിയേറ്റ് ബോധരഹിതനാകുകയും മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം കിണറിന് സമീപം കുഴിച്ചിട്ടു എന്നാണ് മൊഴി.
റവന്യു അധികൃതരുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. കോവിഡ് സാഹചര്യത്തില്‍ നാളെയായിരിക്കും മൃതദേഹം പുറത്തെടുക്കുക.

  • രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഐഎംഎ
  • മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍
  • രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിന് മുകളില്‍ രോഗികള്‍; 3890 മരണം
  • സൗമ്യയുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു; വൈകിട്ട് കൊച്ചിയില്‍
  • ചികിത്സയിലിരുന്ന കോവിഡ് രോഗിയെ നഴ്‌സ് ബലാത്‌സംഗം ചെയ്‌തു; ​രോഗി മരിച്ചു
  • അഭയ കേസ് പ്രതികള്‍ക്ക് പരോള്‍; നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
  • 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്ക്; 4,000 പേര്‍ മരിച്ചു
  • നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത; പരാതിയുമായി കുടുംബം
  • ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണം രാഷ്ട്രീയ- മതപരിപാടികള്‍: ലോകാരോഗ്യ സംഘടന
  • ചികിത്സ കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway