നാട്ടുവാര്‍ത്തകള്‍

കേരളത്തിലടക്കം തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ രാഹുല്‍ ഗാന്ധിക്കും കോവിഡ്

കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കും കോവിഡ്-19 സ്ഥിരീകരിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യമറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മൂലം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

അടുത്തിടെ താനുമായി ഇടപഴകിയവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസങ്ങളിലായി കേരളം, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ സജീവമായി പങ്കെടുത്ത് വരികയായിരുന്നു രാഹുല്‍ ഗാന്ധി.

കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എത്രയും പെട്ടന്ന് രോഗമുക്തി നേടട്ടെയെന്നും ഈ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യക്ക് നിങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിംഗിനെ ആശംസിച്ചിരുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.

  • രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഐഎംഎ
  • മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍
  • രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിന് മുകളില്‍ രോഗികള്‍; 3890 മരണം
  • സൗമ്യയുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു; വൈകിട്ട് കൊച്ചിയില്‍
  • ചികിത്സയിലിരുന്ന കോവിഡ് രോഗിയെ നഴ്‌സ് ബലാത്‌സംഗം ചെയ്‌തു; ​രോഗി മരിച്ചു
  • അഭയ കേസ് പ്രതികള്‍ക്ക് പരോള്‍; നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
  • 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്ക്; 4,000 പേര്‍ മരിച്ചു
  • നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത; പരാതിയുമായി കുടുംബം
  • ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണം രാഷ്ട്രീയ- മതപരിപാടികള്‍: ലോകാരോഗ്യ സംഘടന
  • ചികിത്സ കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway