Don't Miss

മെയ് പകുതിയോടെ ഇന്ത്യയില്‍ സ്ഥിതി കൂടുതല്‍ വഷളാവും; പ്രതിദിന കോവിഡ് മരണം 5,000 കടക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അടുത്ത മൂന്നാഴ്ച ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുമെന്നും മെയ് പകുതിയോടെ അത് പീക്ക് ലെവലില്‍ എത്തുമെന്നും പഠന റിപ്പോര്‍ട്ട്. പ്രതിദിന കോവിഡ് മരണം അപ്പോള്‍ 5,000 കടക്കുമെന്നാണ് റിപ്പോര്‍ട്ട്. അതായത് ഇപ്പോഴുള്ളതിന്റെ ഇരട്ടി. കൊറോണ വൈറസ് ബാധ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം മേയ് പകുതിയോടെ 5,600 ആയി ഉയരുമെന്ന് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്‍ (ഐഎച്ച്എംഇ) ആണ് പഠനം നടത്തിയത്. പ്രതിദിന കേസുകളുടെ എണ്ണം എട്ട്-പത്ത് ലക്ഷമായി ഉയരുമെന്നും പഠനത്തില്‍ പ്രവചനമുണ്ട്.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ മാത്രം രാജ്യത്ത് മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്നാണ് 'കൊവിഡ് 19 പ്രൊജക്ഷന്‍സ്' എന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് വരുന്ന ആഴ്ചകളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ഈ മെയ് 10 ന് കോവിഡ് മൂലമുള്ള പ്രതിദിന മരണങ്ങളുടെ എണ്ണം 5,600 ആയി ഉയരുമെന്നാണ് പ്രവചനം. ഏപ്രില്‍ 12 നും ഓഗസ്റ്റ് ഒന്നിനും ഇടയില്‍ 3,29,000 മരണങ്ങള്‍ ഉണ്ടായേക്കും. ജൂലൈ അവസാനത്തോടെ ആകെ മരണസംഖ്യ 6,65,000 ആയി ഉയരാന്‍ സാദ്ധ്യതയുണ്ടെന്നുമൊക്കെയാണ് പഠനത്തിന്‍ പറയുന്നത്.

2020 സെപ്തംബര്‍-2021 ഫെബ്രുവരി കാലയളവില്‍ പ്രതിദിന കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ കുറവുണ്ടായിരുന്നുവെന്നും വാഷിംഗ്ടണ്‍ സര്‍വകലാശാല നടത്തിയ പഠനം പറയുന്നു. എന്നാല്‍ ഏപ്രില്‍ മാസത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പ്രതിദിന കേസുകളുടെ എണ്ണം സെപ്തംബറിന്റെ ഇരട്ടിയായി.

ഏപ്രില്‍ പകുതിയോടെ ഇന്ത്യയില്‍ കോവിഡ് അഞ്ചാമത്തെ മരണകാരണമായി മാറാമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ശനമായ പ്രാദേശിക ലോക്ക് ഡൗണുകള്‍, മാസ്‌ക്, വലിയ സമ്മേളനങ്ങള്‍ക്ക് നിരോധനം, പ്രതിരോധ കുത്തിവയ്പ്പ് എന്നിവ ഏര്‍പ്പെടുത്തുന്നത് ഈ പ്രവചനങ്ങള്‍ കുറയ്ക്കുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

അതിനിടെ ഡല്‍ഹിയില്‍ ഓക്സിജന്‍ ലഭിക്കാതെയുള്ള കോവിഡ് രോഗികളുടെ മരണം തുടരുന്നു. ഡന്‍ഹി ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 20 പേര്‍ ഇന്നലെ രാത്രി മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇവിടെ ഇരുനൂറോളം പേര്‍ ഗുരുതരാവസ്ഥയില്‍ ആണെന്നും ആശുപത്രി അധികൃതല്‍ അറിയിച്ചു.ഗംഗാറാം ആശുപത്രിയിലെ ദുരന്തത്തിന് പിന്നാലെയാണിത്. ഓക്സിജന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കോവിഡ് രോ​ഗികള്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

 • യുദ്ധവിമാനങ്ങള്‍ക്ക് സൗമ്യയുടെ പേര് നല്‍കി ഇസ്രയേല്‍; മൃതദേഹം 18ന് നാട്ടിലെത്തിക്കും
 • കോവിഡ് ബാധിച്ച മലയാളി നഴ്‌സ് യുപിയില്‍ ചികിത്സ കിട്ടാതെ മരിച്ചു
 • കള്ളപ്പണമല്ല; അക്കൗണ്ടിലുള്ളത് പച്ചക്കറി, മീന്‍ കച്ചവടത്തിലെ പണമെന്ന് ബിനീഷ്
 • സ്‌കാനിംഗില്‍ കണ്ടത് 7 പേരെ; 25 കാരി പ്രസവിച്ചപ്പോള്‍ 9 കുഞ്ഞുങ്ങള്‍
 • മണിയോട് തോറ്റ അഗസ്തി തല മൊട്ടയടിച്ചു, പാതിമീശയെടുത്തു ജോസ് വിഭാഗം നേതാവ്
 • രണ്ടാമൂഴത്തില്‍ മന്ത്രിസഭയില്‍ പിണറായിയുടെ വിശ്വസ്തര്‍ മാത്രം
 • വി.കെ.കൃഷ്ണമേനോന്‍ അനുസ്മരണം മേയ് മൂന്നിന് ലണ്ടനില്‍
 • പ്രതിദിന കേസുകള്‍ 3,52,991 ആയി ; കോവിഡില്‍ ഉലഞ്ഞ് ഇന്ത്യ
 • 5മാസമായി ജയിലില്‍; പിതാവിന് രോഗം ഗുരുതരമാണെന്ന് ബിനീഷ് കോടിയേരി
 • കേരളത്തില്‍ രണ്ടു ദിവസം രണ്ടര ലക്ഷം പേരില്‍ കോവിഡ് പരിശോധന നടത്തും; പ്രാദേശിക ലോക്ഡൗണും പരിഗണനയില്‍
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway