ചരമം

നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. വി പ്രകാശ് അന്തരിച്ചു

മലപ്പുറം: ഡി.സി.സി പ്രസിഡന്റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വി. വി പ്രകാശ്(56) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അന്ത്യം. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, എടക്കര പഞ്ചായത്ത് അംഗം, ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എടക്കര സഹകരണ ആശുപത്രി പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
എടക്കര പരേതനായ കുന്നുമ്മല്‍ കൃഷ്ണന്‍ നായരുടെയും സരോജിനിയമ്മയുടെയും മകനാണ് പ്രകാശ്.
വി. വി പ്രകാശിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി.

 • യുകെ മലയാളികള്‍ക്കു വേദനയായി 2 മരണങ്ങള്‍
 • ദേശാഭിമാനി ലേഖകന്‍ കോവിഡ് ബാധിച്ച് മരിച്ചു
 • ഗ്ലാസ്ഗോ മലയാളികളുടെ 'വല്യേട്ടന്‍' രാജു സ്റ്റീഫന്റെ പൊതുദര്‍ശനം ഇന്ന്; സംസ്കാരം നാളെ
 • മാടമ്പ് കുഞ്ഞുകുട്ടന്‍ കോവിഡ് ബാധിച്ച് മരിച്ചു
 • ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകുംവഴി വാഹനാപകടം; നഴ്‌സ് മരിച്ചു
 • മലപ്പുറത്ത് കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
 • മുന്‍ കേന്ദ്രമന്ത്രി അജിത് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു
 • എ.സി പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
 • ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി വിടവാങ്ങി
 • ലിവര്‍പൂള്‍ മലയാളിയുടെ പിതാവ് നാട്ടില്‍ നിര്യാതനായി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway