സ്പിരിച്വല്‍

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങളുടെ ആദ്യ ഘട്ട മത്സരം ഇന്ന്

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കും . കുടുംബങ്ങള്‍ക്കയി നടത്തുന്ന ഈ മത്സരത്തില്‍ രൂപതയുടെ വിവിധ മിഷന്‍ സെന്ററുകളില്‍ നിന്നായി അനേകം കുടുംബങ്ങളാണ് പങ്കെടുക്കുന്നത് .

രണ്ട് ഘട്ടങ്ങളായിട്ട് ഓണ്‍ലൈന്‍ ആയി നടത്തുന്ന മത്സരങ്ങളുടെ ആദ്യ ഘട്ടമത്സരമാണ് ഇന്ന് നടക്കുക . മത്സരങ്ങള്‍ വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച് ഏഴരക്ക് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് . മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഇതിനോടകം ഓരോരോരുത്തരുടേയും രജിസ്റ്റേര്‍ഡ് ഈമെയിലില്‍ പ്രാക്ടീസ് ടെസ്‌റ് മത്സരങ്ങള്‍ക്ക് മുന്‍പ് തന്നെ അയച്ചിട്ടുണ്ട് .

രണ്ടു മത്സരങ്ങളില്‍ നിന്നുമായി ഓരോ റീജിയണില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ഒരു കുടുംബം ഫൈനല്‍ മത്സരത്തിലേക്ക് പ്രവേശിക്കും . ഭാരതത്തിന്റെ അപ്പോസ്‌തോലനായ വിശുദ്ധ തോമാസ്ലീഹയുടെ ദുക്‌റാന തിരുനാളായ ജൂലൈ മൂന്നിന് ഫൈനല്‍ മത്സരങ്ങള്‍ ലൈവ് പ്ലാറ്റഫോമില്‍ നടത്താനുമാണ് നിശ്ചയിച്ചിരിക്കുന്നത് . രൂപത ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത് .

മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി ബൈബിള്‍ അപ്പോസ്റ്റോലറ്റിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

http://smegbbiblekalotsavam.com/?page_id=719

 • സെഹിയോന്‍ യു കെയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന്
 • നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍: ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം വീല്‍ചെയറിലെ സുവിശേഷകന്‍ ഫാ.ജെയിംസ് മഞ്ഞാക്കല്‍
 • രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 8ന് ; ഫാ. നടുവത്താനിയിലിനൊപ്പം ഫാ.ജെയിംസ് മഞ്ഞാക്കലും
 • ലിവര്‍പൂള്‍ കാര്‍മേല്‍ ഇടവക അംഗങ്ങള്‍ വാങ്ങി പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശ ഞായറാഴ്ച
 • സെഹിയോന്‍ നൈറ്റ് വിജില്‍ ഇന്ന്
 • ഇന്ത്യക്കുവേണ്ടി ഇരുപത്തിയൊന്ന് ദിവസത്തെ ഉപവാസ യജ്ഞവുമായി സെഹിയോന്‍ യുകെ യും അഭിഷേകാഗ്‌നി മിനിസ്ട്രിയും
 • മലങ്കര കത്തോലിക്കാ സഭാ യു കെ കോര്‍ഡിനേറ്റര്‍ റവ.ഡോ. കുര്യാക്കോസ് തടത്തിലിന് സ്വീകരണവും വി.കുര്‍ബാനയും ഞായറാഴ്ച ബര്‍മിംങ്ഹാമില്‍
 • അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ടീന്‍സ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് 24 ന്
 • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഇന്നുകൂടി മാത്രം
 • ദൈവകരുണയുടെ സുവിശേഷവുമായി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍; അനുഗ്രഹ സന്ദേശവുമായി മാര്‍.സ്രാമ്പിക്കലും
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway