ചരമം

ഗ്ലാസ്ഗോ മലയാളികളുടെ 'വല്യേട്ടന്‍' രാജു സ്റ്റീഫന്‍ നിര്യാതനായി

ഗ്ലാസ്ഗോ മലയാളികളുടെ പ്രിയങ്കരനായിരുന്ന കോട്ടയം,കോതനല്ലൂര്‍ സ്വദേശി രാജു സ്റ്റീഫന്‍ (58) നിര്യാതനായി. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന രാജു സ്റ്റീഫന്‍ ശനിയാഴ്ച വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള മാര്‍ഗമദ്ധ്യേ ഹൃദയാഘാതം സംഭവിച്ചാണ് മരണമടഞ്ഞത്. പൊതു ദര്‍ശന -സംസ്കാര ചടങ്ങുകളേക്കുറിച്ചുള്ള വിശദാംശങ്ങള്‍ പിന്നീടറിയിക്കുന്നതാണ്.

ഭാര്യ മോളി വര്‍ഗീസ് റാന്നി ചെമ്മാരിയില്‍ കുടുംബാഗമാണ്. മക്കള്‍ ലിബിന്‍ , വിവിന്‍ , ഡോ. അന്ന. ചെറുമകന്‍ മൈക്കിള്‍ സ്റ്റീഫന്‍ സഹോദരി ലീലാമ്മ സ്റ്റീഫനും ഗ്ലാസ്ഗോ നിവാസിയാണ്.

ഗ്ലാസ്ഗോ മലയാളീ സമൂഹത്തിന്റെ 'വല്യേട്ടന്‍' ആയി അറിയപ്പെട്ടിരുന്ന രാജു സ്റ്റീഫന്‍ കലാകായിക സാംസ്കാരിക മേഖലകളിലെ സ്ഥിരസാന്നിദ്ധ്യമായിരുന്നു. വോളി ബോള്‍ താരവും വാഗ്മീയും , സംഘാടകനും ആയിരുന്നു.സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ വോളി ബോള്‍ താരവും എസ് ബി ഐ മുംബൈ ശാഖയിലും, കോട്ടയം ശാഖയിലും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

2004 മുതല്‍ ഗ്ലാസ്ഗോ മലയാളീ സമൂഹത്തിനു എല്ലാ പിന്തുണയുമായി നിന്ന ആളായിരുന്നു രാജു സ്റ്റീഫന്‍. • യുകെ മലയാളികള്‍ക്കു വേദനയായി 2 മരണങ്ങള്‍
 • ദേശാഭിമാനി ലേഖകന്‍ കോവിഡ് ബാധിച്ച് മരിച്ചു
 • ഗ്ലാസ്ഗോ മലയാളികളുടെ 'വല്യേട്ടന്‍' രാജു സ്റ്റീഫന്റെ പൊതുദര്‍ശനം ഇന്ന്; സംസ്കാരം നാളെ
 • മാടമ്പ് കുഞ്ഞുകുട്ടന്‍ കോവിഡ് ബാധിച്ച് മരിച്ചു
 • ഡ്യൂട്ടിക്കായി ആശുപത്രിയിലേക്ക് പോകുംവഴി വാഹനാപകടം; നഴ്‌സ് മരിച്ചു
 • മലപ്പുറത്ത് കോവിഡ് ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു
 • മുന്‍ കേന്ദ്രമന്ത്രി അജിത് സിംഗ് കോവിഡ് ബാധിച്ച് മരിച്ചു
 • എ.സി പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
 • ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനി വിടവാങ്ങി
 • ലിവര്‍പൂള്‍ മലയാളിയുടെ പിതാവ് നാട്ടില്‍ നിര്യാതനായി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway