സിനിമ

ഇടതിനൊപ്പം നിന്നവര്‍ക്ക് മാത്രം ജയം; ബലിയാടായി ധര്‍മജന്‍; തൃശൂര്‍ എടുക്കാനാവാതെ സുരേഷ് ഗോപി

നിയമസഭ തെരഞ്ഞെടുപ്പ് രംഗത്തു ഇക്കുറി വലിയൊരു താര സാന്നിധ്യം തന്നെയുണ്ടായിരുന്നു. അതില്‍ ഇടതിനൊപ്പം നിന്നവര്‍ വിജയിച്ചപ്പോള്‍ മറ്റുള്ളവര്‍ പരാജയം നേരിടേണ്ടി വന്നു.

മത്സര ഫലം വന്നപ്പോള്‍ ആദ്യം തോല്‍വി ഏറ്റുവാങ്ങിയത് ബാലുശേരിയില്‍ മത്സരിച്ച ധര്‍മജനായിരുന്നു. തുടക്കത്തില്‍ പോസ്റ്റല്‍ വോട്ട് എണ്ണുന്ന സമയം മാത്രം ലീഡ് ചെയ്ത ധര്‍മജന്‍ പിന്നീട് എല്ലായിടത്തും തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. സച്ചിന്‍ ദേവിനോടായിരുന്നു ധര്‍മജന്റെ പരാജയം. പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി താരം ഇപ്പോള്‍ കാഠ്മണ്ഡുവിലാണ്.

അതേസമയം, താരസംഘടനയില്‍ നിന്നും ഇടതുപക്ഷ മുന്നണിയിലേക്ക് വന്ന രണ്ടുപേരാണ് വിജയിച്ചിരിക്കുന്നത്. പത്തനാപുരത്ത് നിന്നും ഗണേഷ് കുമാറും കൊല്ലത്ത് നിന്ന് മുകേഷും. ഗണേഷ് കുമാര്‍ ഇത്തവണ മന്ത്രിയാകുമെന്ന് കണക്കാക്കപ്പെടുന്നു. അഞ്ചാം തവണയും ഗണേഷ് കുമാറിനെ പത്തനാപുരം കൈവിട്ടില്ല. ഗണേഷ് തുടക്കം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തി. എതിര്‍ സ്ഥാനാര്‍ഥിയായ ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല.

കൊല്ലം നിയോജക മണ്ഡലത്തില്‍ മുകേഷ് തുടക്കം ലീഡ് ചെയ്‌തെങ്കിലും ഇടയ്ക്ക് ബിന്ദു കൃഷ്ണ മുകേഷിനെ പിന്തള്ളുന്ന കാഴ്ചയുണ്ടായി. അവസാനം മുകേഷ് തന്നെ വിജയം കരസ്ഥമാക്കി. 'ഒരുപാട് പുകമറകളും നുണകളും വ്യക്തിഹത്യയും ഉണ്ടായ തെരഞ്ഞെടുപ്പായിരുന്നു ഇത്. എന്നാല്‍ അതിനെയെല്ലാം മറികടന്ന് വികസനത്തിന് കൊല്ലത്തെ പ്രബുദ്ധരായ ജനങ്ങള്‍ തന്നെ വിജയിപ്പിച്ചു' എന്ന് മുകേഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് മുകേഷ് കൊല്ലം മണ്ഡലത്തില്‍ വിജയിക്കുന്നത്.

തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കൃഷ്ണകുമാര്‍ തുടക്കം മുതല്‍ തന്നെ മൂന്നാം സ്ഥാനത്ത് തന്നെയായിരുന്നു. ഒരിക്കല്‍ പോലും മുന്നിലേക്ക് എത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവാണ് മണ്ഡലത്തില്‍ വിജയിച്ചത്.

ഇത്തവണ തൃശൂര്‍ എടുക്കാന്‍ വന്ന സുരേഷ് ഗോപി അവസാനം വരെ എടുക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ തൃശൂര്‍ അദ്ദേഹത്തിന് വിട്ടുനല്‍കാതെ എല്‍ഡിഎഫ് സ്വന്തമാക്കി.

സലിംകുമാര്‍, ജഗദീഷ് , രമേശ് പിഷാരടി എന്നിവര്‍ കോണ്‍ഗ്രസിനായും ആസിഫലി, റിമാ കല്ലിങ്കല്‍ എന്നിവര്‍ ഇടതുപക്ഷത്തിനായും പ്രചാരണത്തിനുണ്ടായിരുന്നു.

 • സിനിമയില്‍ കടുത്ത ബോഡി ഷെയ്മിംഗിന് ഇരയായി; ഞാനെന്റെ ശരീരത്തെ വെറുത്തു: നടി കാര്‍ത്തിക മുരളീധരന്‍
 • 'ഞാന്‍ ചോദിച്ചതിന് ഉത്തരം കിട്ടിയാല്‍ മതിയായിരുന്നു, അവസാനം പൊട്ടിത്തെറിച്ചു'; വിശദീകരണവുമായി ബാല
 • ഞാന്‍ ഫീല്‍ഡ് ഔട്ട് അല്ല; ഇപ്പോഴും കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാള്‍: രഞ്ജിനി ഹരിദാസ്
 • വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ പി സി ജോര്‍ജ് അന്തരിച്ചു
 • ബിരിയാണിയിലെ രംഗങ്ങള്‍ സെക്സ് വീഡിയോ ആയി പ്രചരിപ്പിക്കുന്നുവെന്ന് പരാതി
 • തളര്‍ന്നുപോകാതെ ഏതൊക്കെയോ ശക്തികള്‍ കാത്തിട്ടുണ്ട്- മഞ്ജുവാര്യര്‍
 • സ്വകാര്യ സംഭാഷണം ലീക്കായി: ബാലയ്‌ക്കെതിരെ അമൃത നിയമനടപടിയ്ക്ക്
 • അക്വേറിയം സിനിമയ്‌ക്കെതിരെ കന്യാസ്ത്രീകളുടെ സംഘടന ഹൈക്കോടതിയില്‍; റീലീസിന് സ്റ്റേ
 • ആണത്തങ്ങള്‍ രാഷ്ട്രീയത്തില്‍ ചെയ്യുന്നതെന്തോ അത് തന്നെയാണ് സിനിമയിലും ഗൗരിയമ്മയുടെ ജീവിതത്തോട് ചെയ്തത്; ഡബ്ല്യു.സി.സി
 • കോട്ടയത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന് അന്ത്യാഞ്ജലി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway