യു.കെ.വാര്‍ത്തകള്‍

യുകെയും ഇന്ത്യയുമായി 1 ബില്യണ്‍ പൗണ്ടിന്റെ വ്യാപാര ഇടപാടുകള്‍; 6,000 യുകെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍


ഇന്ത്യയുമായി ഒരു ബില്യണ്‍ പൗണ്ടിന്റെ പുതിയ വ്യാപാര, നിക്ഷേപ ഇടപാടുകള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. ഇതുവഴി നേരിട്ട് 6,000 യുകെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോറിസ് വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് 533 മില്യണ്‍ പൗണ്ടിലധികം പുതിയ നിക്ഷേപം ഇതില്‍ ഉള്‍പ്പെടുന്നു. ഇത് 6,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാവിയിലെ യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിന് പുതിയ പങ്കാളിത്തം വഴിയൊരുക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധം ജനങ്ങളെ കൂടുതല്‍ ശക്തരും സുരക്ഷിതരുമാക്കുമെന്നു ബോറിസ് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വെര്‍ച്വല്‍ മീറ്റിംഗിന് മുന്നോടിയായി പ്രഖ്യാപിച്ച കരാറില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 240 മില്യണ്‍ പൗണ്ട് നിക്ഷേപം ഉള്‍പ്പെടുന്നു, ഇത് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, ഗവേഷണങ്ങള്‍, വാക്സിനുകള്‍ നിര്‍മിക്കല്‍ എന്നിവയെ സഹായിക്കും.

ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ യു.കെയില്‍ സുപ്രധാന നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തുന്ന 20 ഓളം ഇന്ത്യന്‍ കമ്പനികളില്‍ ഒന്നാണ് പൂനെ ആസ്ഥാനമായുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. നേരത്തെ, കോവിഡിനെതിരായ ഒറ്റ ഡോസ് നേസല്‍ വാക്‌സിന്റെ ഒന്നാം ഘട്ട പരീക്ഷണങ്ങള്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് യു.കെയില്‍ ആരംഭിച്ചിരുന്നു.

നിക്ഷേപം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, ഗവേഷണം, വികസനം, വാക്‌സിന്‍ നിര്‍മാണം എന്നിവയെ സഹായിക്കും. കൊറോണ വൈറസ്, മറ്റ് മാരകരോഗങ്ങള്‍ എന്നിവയെ പരാജയപ്പെടുത്താന്‍ ബ്രിട്ടനേയും ലോകത്തെയും സഹായിക്കും. കോഡജെനിക്‌സുമായി സഹകരിച്ച് കോവിഡിനെതിരായ ഒറ്റ ഡോസ് നേസല്‍ വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ സിറം ഇതിനകം യുകെയില്‍ ആരംഭിച്ചു." - പ്രസ്താവനയില്‍ പറഞ്ഞു.

ഇന്നാണ് വിര്‍ച്വല്‍ യോഗം.ഈ വര്‍ഷം ഇന്ത്യയിലേക്ക് തീരുമാനിച്ച സന്ദര്‍ശനം കൊവിഡ് സ്ഥിതിഗതികള്‍ മൂലം രണ്ട് തവണയാണ് ബോറിസ് ജോണ്‍സന് മാറ്റിവെയ്‌ക്കേണ്ടി വന്നത്. ഏപ്രില്‍ 25ന് തുടങ്ങേണ്ട സന്ദര്‍ശനവും റദ്ദാക്കിയിരുന്നു. ജനുവരി 25ന് ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷങ്ങളില്‍ അദ്ദേഹം മുഖ്യാതിഥി ആകേണ്ടതായിരുന്നു. അടുത്ത ദശകത്തില്‍ ഉഭയകക്ഷി സഹകരണം ആഴത്തിലാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ബോറിസ് ജോണ്‍സനും 'കോംബ്രിഹെന്‍സീവ് റോഡ്മാപ്പ് 2030' പുറത്തിറക്കും.

അഞ്ച് മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് റോഡ്മാപ്പ്- വ്യാപാരവും പുരോഗതിയും, ഡിഫന്‍സും സുരക്ഷയും, ക്ലൈമറ്റ് ആക്ഷന്‍, ഹെല്‍ത്ത്‌കെയര്‍, പീപ്പിള്‍-ടു-പീപ്പിള്‍ റിലേഷന്‍ എന്നിവയാണിത്. ആഭ്യന്തര, ആഗോള വിഷയങ്ങളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന് പുറമെ കോവിഡ്-19 സഹകരണവും, മഹാമാരിക്ക് എതിരായ പോരാട്ടവും ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 • സ്‌കോട്ട് ലന്‍ഡ് എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് 4% ശമ്പള വര്‍ദ്ധന; ഇംഗ്ലണ്ടിന് കണ്ടു പഠിക്കാം
 • ഗ്ലാസ്‌ഗോയിലെ ജനങ്ങള്‍ ഒപ്പം നിന്നു; പോലീസ് പിടിച്ചുവച്ച ഇന്ത്യക്കാരെ വിട്ടയച്ചു
 • ക്വാറന്റീന്‍ ആവശ്യമില്ലാത്ത ബ്രിട്ടന്റെ ഗ്രീന്‍ ലിസ്റ്റ് ഉടന്‍ മാറില്ല; റെഡ് ലിസ്റ്റിലുള്ള ഇന്ത്യയില്‍ നിന്നുള്ള യാത്ര ഇനിയും നീളും
 • ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വേരിയന്റ് റ്വ്യാപനമുള്ളയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാക്സ് ഉപയോഗം തുടരണം
 • കോവിഡ് തലയ്ക്കു മുകളില്‍: 800 പേര്‍ക്കുള്ള ഇരിപ്പിടമൊരുക്കി സത്യപ്രതിജ്ഞാ ചടങ്ങ്
 • ബ്രിട്ടന്റെ അണ്‍ലോക്കിംഗിന് ഭീഷണിയായി ഇന്ത്യന്‍ വേരിയന്റ്; ഹോട്ട്‌സ്‌പോട്ടുകളില്‍ അടിയന്തരമായി സെക്കന്‍ഡ് ഡോസ്
 • കോവിഡ് വാക്സിനുകള്‍ ഇംഗ്ലണ്ടില്‍ 11,700 ജീവനുകള്‍ രക്ഷിച്ചു; 33,000 ആശുപത്രി അഡ്മിഷനുകള്‍ ഒഴിവായി
 • പ്രീതി പട്ടേലിനെ നാടുകടത്തണമെന്ന് ട്വീറ്റ്; ലേബര്‍ നേതാവിന് സസ്പെന്‍ഷന്‍
 • കോവിഡ് പ്രതിസന്ധി: എന്‍എച്ച്എസില്‍ മറ്റ് രോഗങ്ങളുടെ ചികിത്സ താറുമാറായി
 • യുകെയില്‍ വീടുകള്‍ക്ക് ഡിമാന്റ് കുതിച്ചു കയറി; വീട് ദൗര്‍ലഭ്യം വില കൂട്ടി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway