സിനിമ

അമ്പിളി ദേവിയുടെ ഗാര്‍ഹിക പീഡന പരാതി; ആദിത്യന്റെ അറസ്റ്റിന് ഹൈക്കോടതിയുടെ സ്റ്റേ

അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഭര്‍ത്താവും സീരിയല്‍ നടനുമായ ആദിത്യന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു. ആദ്യത്യന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് അമ്പിളി ദേവി പരാതിയില്‍ പറയുന്നത്. സൈബര്‍ സെല്ലിനും, കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്.

തന്നെ കുറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അമ്പിളി ദേവി പരാതിയില്‍ പറയുന്നു. പരാതിയില്‍ അറസ്റ്റ് ഉണ്ടാകുമെന്നതിനാല്‍ നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യവുമായി ആദിത്യന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് താത്കാലികമായി അറസ്റ്റ് സ്റ്റേ ചെയ്തത്. ഇതിന് പുറമെ സ്ത്രീധന പീഡനത്തിനും, വധ ഭീഷണിക്കും ചവറ പൊലീസ് ആദിത്യനെതിരെ കേസെടുത്തിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്റെയും ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലും, സൈബറിടത്തും ചര്‍ച്ചാ വിഷയമായിട്ട്. വീട്ടിലെത്തി തന്നെയും കുടുംബത്തെയും ആദിത്യന്‍ ആക്രമിക്കാന്‍ ശ്രമിക്കുന്ന സി സി ടിവി ദൃശ്യങ്ങള്‍ അമ്പിളി ദേവി പുറത്തുവിട്ടിരുന്നു. വീട്ടിലെത്തി തന്നെയും വീട്ടുകാരെയും കത്തികാട്ടി ആദിത്യന്‍ ഭീഷണിപ്പെടുത്തി. കൂത്തും വെട്ടികൊല്ലും എന്നൊക്കെയാണ് പറഞ്ഞത്. മകന് വേണ്ടി വാങ്ങികൊണ്ടുവന്ന വസ്ത്രവും അയാള്‍ വലിച്ചെറിഞ്ഞു എന്നാണ് അമ്പിളി ദേവി പറഞ്ഞത്.

 • സിനിമയില്‍ കടുത്ത ബോഡി ഷെയ്മിംഗിന് ഇരയായി; ഞാനെന്റെ ശരീരത്തെ വെറുത്തു: നടി കാര്‍ത്തിക മുരളീധരന്‍
 • 'ഞാന്‍ ചോദിച്ചതിന് ഉത്തരം കിട്ടിയാല്‍ മതിയായിരുന്നു, അവസാനം പൊട്ടിത്തെറിച്ചു'; വിശദീകരണവുമായി ബാല
 • ഞാന്‍ ഫീല്‍ഡ് ഔട്ട് അല്ല; ഇപ്പോഴും കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാള്‍: രഞ്ജിനി ഹരിദാസ്
 • വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ പി സി ജോര്‍ജ് അന്തരിച്ചു
 • ബിരിയാണിയിലെ രംഗങ്ങള്‍ സെക്സ് വീഡിയോ ആയി പ്രചരിപ്പിക്കുന്നുവെന്ന് പരാതി
 • തളര്‍ന്നുപോകാതെ ഏതൊക്കെയോ ശക്തികള്‍ കാത്തിട്ടുണ്ട്- മഞ്ജുവാര്യര്‍
 • സ്വകാര്യ സംഭാഷണം ലീക്കായി: ബാലയ്‌ക്കെതിരെ അമൃത നിയമനടപടിയ്ക്ക്
 • അക്വേറിയം സിനിമയ്‌ക്കെതിരെ കന്യാസ്ത്രീകളുടെ സംഘടന ഹൈക്കോടതിയില്‍; റീലീസിന് സ്റ്റേ
 • ആണത്തങ്ങള്‍ രാഷ്ട്രീയത്തില്‍ ചെയ്യുന്നതെന്തോ അത് തന്നെയാണ് സിനിമയിലും ഗൗരിയമ്മയുടെ ജീവിതത്തോട് ചെയ്തത്; ഡബ്ല്യു.സി.സി
 • കോട്ടയത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന് അന്ത്യാഞ്ജലി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway