സ്പിരിച്വല്‍

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 8ന് ; ഫാ. നടുവത്താനിയിലിനൊപ്പം ഫാ.ജെയിംസ് മഞ്ഞാക്കലും

വര്‍ത്തമാനകാല പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവില്‍ അതിജീവിച്ച് പ്രത്യാശയുടെ നാളെയെ പകര്‍ന്നുകൊണ്ട് സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകര്‍ പങ്കെടുത്തുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 8 ന് ഓണ്‍ലൈനില്‍ നടക്കും. പ്രശസ്ത സുവിശേഷകനും ബഹുഭാഷാ ശൂശ്രൂഷകനുമായ ഫാ. ജെയിംസ് മഞ്ഞാക്കല്‍ ,ഫാ . പാറ്റ് കോളിന്‍സ് എന്നിവര്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാന്‍ പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും യേശുക്രിസ്തുവെന്ന നിത്യ ജീവന്റെ വാക്‌സിന്‍ എന്നും എപ്പോഴും സ്വീകരിക്കുകവഴി , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വര്‍ത്തമാനകാലത്തിന്റെ ആവശ്യകതയെ മുന്‍നിര്‍ത്തിയാണ് ഇത്തവണയും ഓണ്‍ലൈനില്‍ കണ്‍വെന്‍ഷന്‍ നടക്കുക . കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്‍വെന്‍ഷനില്‍ യുകെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍12 മുതല്‍ 2 വരെ കുട്ടികള്‍ക്കും 2 മണിമുതല്‍ 4 വരെ ഇംഗ്ലീഷിലും കണ്‍വെന്‍ഷന്‍ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് ശനിയാഴ്ച രാവിലെ 9 മുതല്‍ സെഹിയോന്‍ മിനിസ്ട്രി ഏവരെയും ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ -44 7506 810177

അനീഷ് - 07760 254700

ബിജുമോന്‍ മാത്യു - 07515 368239

  • സെഹിയോന്‍ യു കെയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം ശനിയാഴ്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന്
  • നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍: ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം വീല്‍ചെയറിലെ സുവിശേഷകന്‍ ഫാ.ജെയിംസ് മഞ്ഞാക്കല്‍
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങളുടെ ആദ്യ ഘട്ട മത്സരം ഇന്ന്
  • ലിവര്‍പൂള്‍ കാര്‍മേല്‍ ഇടവക അംഗങ്ങള്‍ വാങ്ങി പുതുക്കി പണിത ദേവാലയത്തിന്റെ കൂദാശ ഞായറാഴ്ച
  • സെഹിയോന്‍ നൈറ്റ് വിജില്‍ ഇന്ന്
  • ഇന്ത്യക്കുവേണ്ടി ഇരുപത്തിയൊന്ന് ദിവസത്തെ ഉപവാസ യജ്ഞവുമായി സെഹിയോന്‍ യുകെ യും അഭിഷേകാഗ്‌നി മിനിസ്ട്രിയും
  • മലങ്കര കത്തോലിക്കാ സഭാ യു കെ കോര്‍ഡിനേറ്റര്‍ റവ.ഡോ. കുര്യാക്കോസ് തടത്തിലിന് സ്വീകരണവും വി.കുര്‍ബാനയും ഞായറാഴ്ച ബര്‍മിംങ്ഹാമില്‍
  • അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ടീന്‍സ് ഗ്ലോബല്‍ കോണ്‍ഫറന്‍സ് 24 ന്
  • ഗ്രേറ്റ് ബ്രിട്ടന്‍ രൂപത 'നസ്രാണി ചരിത്ര പഠന' മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഇന്നുകൂടി മാത്രം
  • ദൈവകരുണയുടെ സുവിശേഷവുമായി നാളെ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍; അനുഗ്രഹ സന്ദേശവുമായി മാര്‍.സ്രാമ്പിക്കലും
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway