യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ ഒരു കോവിഡ് മരണം മാത്രം; 9 മാസങ്ങള്‍ക്ക്ശേഷം രാജ്യം ആശ്വാസത്തില്‍

നീണ്ട ഒമ്പതു മാസങ്ങള്‍ക്ക് ശേഷം കോവിഡ് മരണങ്ങള്‍ ഒന്നായി ചുരുങ്ങിയതോടെ ബ്രിട്ടന്‍ അതി ജീവനത്തിന്റെ പാതയില്‍. ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഇന്നലത്തേത്. രോഗ വ്യാപന നിരക്കും എട്ട് മാസത്തിലെ താഴ്ചയിലെത്തി. ഇതോടെ ലോക്ക്ഡൗണ്‍ വിലക്കുകള്‍ വേഗത്തില്‍ അവസാനിപ്പിക്കണമെന്ന ആവശ്യത്തിന് ശക്തിയേറി.

എങ്കിലും അടുത്ത ഏഴ് ആഴ്ച കൂടി വിലക്കുകള്‍ തുടരാന്‍ തന്നെയാണ് ബ്രിട്ടന്‍ നിശ്ചയിച്ചിരിക്കുന്നത്. വാക്‌സിനേഷന്‍ പദ്ധതിയും വിജയകരമായി മുന്നേറുകയാണ്. മാസ്‌കും, സാമൂഹിക അകലം പാലിക്കാനുള്ള നടപടികളും ജൂണ്‍ 21ന് ശേഷവും തുടരുമെന്നാണ് മന്ത്രിമാര്‍ നല്‍കുന്ന സൂചന. ഈ മാസം അവസാനത്തോടെ വിദേശ യാത്രാ വിലക്കുകള്‍ അവസാനിക്കുമ്പോള്‍ ക്വാറന്റൈന്‍-ഫ്രീ ലക്ഷ്യകേന്ദ്രങ്ങളുടെ എണ്ണം പരിമിതമാകുമെന്നാണ് റിപ്പോര്‍ട്ട്.

വാക്‌സിനേഷന്‍ 50 മില്ല്യണ്‍ എന്ന നാഴികക്കല്ല് പിന്നിട്ട ഘട്ടത്തില്‍ വിവാഹങ്ങള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ അതിഥികളെ പ്രവേശിപ്പിക്കാന്‍ തയ്യാറാകണമെന്ന് റോബര്‍ട്ട് ആവശ്യപ്പെട്ടു. മെയ് 17ന് അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ സ്ഥിരീകരിച്ചു. ബ്രിട്ടന്‍ 50 മില്ല്യണ്‍ വാക്‌സിനേഷന്‍ നല്‍കി വേനല്‍ക്കാലത്തെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോകും ഉറപ്പുനല്‍കി.

 • സ്‌കോട്ട് ലന്‍ഡ് എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് 4% ശമ്പള വര്‍ദ്ധന; ഇംഗ്ലണ്ടിന് കണ്ടു പഠിക്കാം
 • ഗ്ലാസ്‌ഗോയിലെ ജനങ്ങള്‍ ഒപ്പം നിന്നു; പോലീസ് പിടിച്ചുവച്ച ഇന്ത്യക്കാരെ വിട്ടയച്ചു
 • ക്വാറന്റീന്‍ ആവശ്യമില്ലാത്ത ബ്രിട്ടന്റെ ഗ്രീന്‍ ലിസ്റ്റ് ഉടന്‍ മാറില്ല; റെഡ് ലിസ്റ്റിലുള്ള ഇന്ത്യയില്‍ നിന്നുള്ള യാത്ര ഇനിയും നീളും
 • ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വേരിയന്റ് റ്വ്യാപനമുള്ളയിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാക്സ് ഉപയോഗം തുടരണം
 • കോവിഡ് തലയ്ക്കു മുകളില്‍: 800 പേര്‍ക്കുള്ള ഇരിപ്പിടമൊരുക്കി സത്യപ്രതിജ്ഞാ ചടങ്ങ്
 • ബ്രിട്ടന്റെ അണ്‍ലോക്കിംഗിന് ഭീഷണിയായി ഇന്ത്യന്‍ വേരിയന്റ്; ഹോട്ട്‌സ്‌പോട്ടുകളില്‍ അടിയന്തരമായി സെക്കന്‍ഡ് ഡോസ്
 • കോവിഡ് വാക്സിനുകള്‍ ഇംഗ്ലണ്ടില്‍ 11,700 ജീവനുകള്‍ രക്ഷിച്ചു; 33,000 ആശുപത്രി അഡ്മിഷനുകള്‍ ഒഴിവായി
 • പ്രീതി പട്ടേലിനെ നാടുകടത്തണമെന്ന് ട്വീറ്റ്; ലേബര്‍ നേതാവിന് സസ്പെന്‍ഷന്‍
 • കോവിഡ് പ്രതിസന്ധി: എന്‍എച്ച്എസില്‍ മറ്റ് രോഗങ്ങളുടെ ചികിത്സ താറുമാറായി
 • യുകെയില്‍ വീടുകള്‍ക്ക് ഡിമാന്റ് കുതിച്ചു കയറി; വീട് ദൗര്‍ലഭ്യം വില കൂട്ടി
 •  
      © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway