നാട്ടുവാര്‍ത്തകള്‍

ആശുപത്രിയില്‍ മരിച്ച പിഞ്ചുകുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ മുങ്ങി

ശ്രീനഗര്‍: ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചു. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. ജമ്മു കശ്മീരിലെ ശ്രീ മഹാരാജ ഗുലാബ് സിങ് ആശുപത്രിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

തിങ്കളാഴ്ച രാവിലെയാണ് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളടക്കം നേരിട്ടിരുന്ന ആണ്‍കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 8.30-ഓടെ കുഞ്ഞ് മരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ വിവരമറിയിച്ചു. അവരോട് കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പരിശോധന നടത്താമെന്ന് പറഞ്ഞതിന് പിന്നാലെ മാതാപിതാക്കള്‍ ആശുപത്രിയില്‍ നിന്ന് കടന്നുകളയുകയായിരുന്നു.

തങ്ങളുടെ സുരക്ഷാ ജീവനക്കാരടക്കം മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ധാരാസിങ് പറഞ്ഞത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയ ശേഷം കുഞ്ഞിന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

  • രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഐഎംഎ
  • മലപ്പുറത്ത് കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിക്കാന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍
  • രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിന് മുകളില്‍ രോഗികള്‍; 3890 മരണം
  • സൗമ്യയുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു; വൈകിട്ട് കൊച്ചിയില്‍
  • ചികിത്സയിലിരുന്ന കോവിഡ് രോഗിയെ നഴ്‌സ് ബലാത്‌സംഗം ചെയ്‌തു; ​രോഗി മരിച്ചു
  • അഭയ കേസ് പ്രതികള്‍ക്ക് പരോള്‍; നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍
  • 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്ക്; 4,000 പേര്‍ മരിച്ചു
  • നടന്‍ രാജന്‍ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തില്‍ ദുരൂഹത; പരാതിയുമായി കുടുംബം
  • ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന് കാരണം രാഷ്ട്രീയ- മതപരിപാടികള്‍: ലോകാരോഗ്യ സംഘടന
  • ചികിത്സ കിട്ടുന്നില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞു
  •  
        © 2020 ukmalayalamnews.com All rights reserved. Powered by Phoenix Infoway